ഓരോരുത്തർക്കും ഓരോ വിശ്വാസങ്ങൾ ആണ് ഉള്ളത്. ചിലർ തങ്ങളുടെ വിശ്വാസങ്ങളെ മുറുകെ പിടിക്കും.എന്നാൽ മറ്റു ചിലർ വിശ്വാസത്തെ അന്ധവിശ്വാസമെന്ന് പറഞ്ഞു എഴുതി തള്ളാറുണ്ട്. എന്നാൽ ചില വിശ്വാസങ്ങൾ നമ്മൾ ബുദ്ധിപൂർവ്വം സ്വീകരിച്ചാൽ അതുകൊണ്ട് നമുക്ക് ഒരുപാട് നേട്ടങ്ങൾ വന്നുഭവിക്കും. അത്തരം ചില വിശ്വാസങ്ങൾ ഇന്ന് നമുക്കിവിടെ പരിചയപ്പെടാം.ചില മരങ്ങൾ നമ്മുടെ വീട്ടിൽ നട്ടുപിടിപ്പിച്ചാൽ ധനം കുമിഞ്ഞു കൂടും എന്ന കാര്യം ഉറപ്പാണ്. വീടിന്റെ വടക്ക് കിഴക്ക് മൂലയിൽ ചെറുതെങ്കിലും ഒരു കണിക്കൊന്ന നട്ടുപിടിപ്പിച്ചാൽ ധനം കുമിഞ്ഞുകൂടും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.ഇത് പണ്ടുകാലം മുതൽക്കേ ഉള്ള വിശ്വാസമാണ്. മഞ്ഞൾപ്പൊടിയോടൊപ്പം ഒരു തുളസി ചെടി കൂടെ വീട്ടിൽ നട്ടുവളർത്തിയാൽ ധന അഭിവൃദ്ധി കൂടുകയും വീട്ടിൽ സകലവിധ ഐശ്വര്യങ്ങളും ചെയ്യും.ഇത് നമുക്ക് സമ്പൽസമൃദ്ധിയിൽ എത്തുവാൻ സഹായിക്കും.അതുപോലെ വീടിന്റെ വടക്ക് ഭാഗത്ത് ഒരു നെല്ലിമരം നട്ടുപിടിപ്പിക്കുക അതും വീട്ടിൽ സമ്പൽസമൃദ്ധി കൊണ്ടുവരും.അശ്വതി നക്ഷത്രക്കാർ കാഞ്ഞിരം നട്ടുവളർത്തുകയും ഭരണി നക്ഷത്രക്കാർ നെല്ലിയും പുണർതം നക്ഷത്രക്കാർ മുളയും പൂയം നക്ഷത്രക്കാർ അരയാലും അത്തം നക്ഷത്രക്കാർ അമ്പഴവും അനിഴം നക്ഷത്രക്കാർ ഇലഞ്ഞിയും പൂരുരുട്ടാതി നക്ഷത്രക്കാർ തേന്മാവും നട്ടുവളർത്തുന്നത് ഇവർക്ക് സാമ്പത്തിക അഭിവൃദ്ധി കൊണ്ടുവരും.
ഇവർക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഇല്ലാതെ ജീവിതത്തിൽ മുന്നോട്ട് കുതിക്കുവാൻ അതുകൊണ്ട് സാധ്യമാകും.അതുപോലെ ഈ നക്ഷത്രക്കാർ ഒരു കാരണവശാലും ഈ മരങ്ങൾ വെട്ടി കളയുവാൻ പാടില്ല.അങ്ങനെ ചെയ്താൽ ആ ശാപം ഒക്കെ നിങ്ങളുടെ സന്തതികൾക്കും കുടുംബത്തിനും ഒക്കെ ഒത്തിരി ഒത്തിരി ദോഷങ്ങളുണ്ടാകും.അതേസമയം വീടിന്റെ കിഴക്കുവശത്ത് പ്ലാവും പേരാലും നട്ടുവളർത്തുന്നതും തെക്കുവശത്ത് അത്തിയും പുളിമരവും നടുന്നതും പടിഞ്ഞാറ് തെങ്ങും അരയാലും നടന്നതും വടക്കുവശത്ത് മാവു നടന്നതും നല്ലതാണ്.സന്ധ്യ കഴിഞ്ഞാൽ തൈര് മോര് പാല് എന്നിവ അയൽവാസികൾക്കും മറ്റു ആർക്കും കൊടുക്കാൻ പാടുള്ളതല്ല.ഇങ്ങനെയൊക്കെ ചെയ്താൽ നമ്മുക്ക് സാമ്പത്തിക അഭിവൃദ്ധി ഇല്ലാതാകും.
അതുപോലെ മുറം ചൂല് എന്നിവ ചാരി വയ്ക്കരുത്.ഇപ്പോഴും കമഴ്ത്തി തന്നെ ഇട്ടേക്കുക.വീടിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗങ്ങളിൽ കൂവളം നട്ടു വളർത്തിയാൽ അത് ശുഭമാണ്.വീട്ടിൽ ഐശ്വര്യം ഉണ്ടാകും എല്ലാ രീതിയിലും നേട്ടമുണ്ടാകും.വീടിന്റെ വടക്കുഭാഗത്ത് പുളിമരം നിന്നാലും അത് ദാരിദ്ര്യമാണ്.വാസ്തുശാസ്ത്രമനുസരിച്ച് ഒരു വീടിന്റെ പ്രധാന വാതിൽ കുടുംബത്തിനുള്ള ഒരു പ്രവേശന കവാടം മാത്രമല്ല അത് ഊർജ്ജവും നൽകുന്നതാണ്.അതുകൊണ്ട് വീടിനു പ്രധാന വാതിലിനു പുറത്ത് ചെരുപ്പ് ഒരിക്കലും ഇടരുത്.ഇതൊക്കെ അശുഭകരമായ ലക്ഷണങ്ങളാണ്.നിങ്ങൾക്ക് ഒരിക്കലും ജീവിതത്തിൽ ഉന്നതിയിൽ എത്താൻ സാധിക്കില്ല. അതുകൊണ്ട് ഇക്കാര്യങ്ങളൊക്കെ വളരെ ശ്രദ്ധയോടുകൂടി ചെയ്യുക.