പ്രഷർകുക്കർ ഇല്ലാത്ത ഒരു അടുക്കള ഇന്ന് നമുക്ക് സങ്കൽപ്പിക്കാൻ പോലുമാവില്ല. ഈ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ വീട്ടമ്മമാരുടെ ഒരു സഹായി തന്നെയാണ് പ്രഷർകുക്കർ. പ്രഷർകുക്കർ പോലെ തന്നെ അടുക്കളയുടെ ഒരു ഭാഗം ആയിരിക്കുകയാണ് ഇന്ന് റൈസ് കുക്കറുകളും.പണ്ടുകാലങ്ങളിൽ മണിക്കൂറുകൾ കൊണ്ടാണ് അരി വെന്ത് ചോറാകുന്നത്. ഇതിലൂടെ നമുക്ക് ഒരുപാട് സമയനഷ്ടവും അതുപോലെതന്നെ ഇന്ധന നഷ്ടവും ഉണ്ടാകുന്നുണ്ട്.എന്നാൽ നേരത്തെ മണിക്കൂറുകൾകൊണ്ട് വേവുന്ന അരി ഇന്ന് വെറും അര മുക്കാൽ മണിക്കൂർ കൊണ്ട് തന്നെ വെന്ത് നല്ല പാകമായ ചോറായി നമുക്ക് കിട്ടും. ഇതിനുകാരണം റൈസ് കുക്കർ ആണ്. വ്യത്യസ്ത സവിശേഷതകളും വിവിധതരം കമ്പിനികളുടെ റൈസ് കുക്കറുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ചാക്സൺ റൈസ് കുക്കർ ആണ് ഇതിൽ ഏറ്റവും ബെസ്റ്റ്.കാഴ്ചയിലുള്ള ഭംഗി പോലെ തന്നെ ഉപയോഗത്തിന്റെ കാര്യത്തിലും ഇത് വളരെ നല്ലതാണ്.ചാക്സൺ റൈസ് കുക്കർ ഓൺലൈനും മാർക്കറ്റിലും ഒക്കെ വാങ്ങാൻ കിട്ടും.ഒരു കിലോ അരിയൊക്കെ വേവിക്കാൻ പറ്റുന്ന ചാക്സൺ റൈസ് കുക്കറിന് ഓൺലൈനിൽ 1500 രൂപയാണ് വില.
വലുപ്പം കൂടുന്നതിനനുസരിച്ച് കുക്കറിന്റെ വിലയിലും വ്യത്യാസം വരും.95 ശതമാനവും അലൂമിനിയം കൊണ്ടാണ് ചാക്സൺ റൈസ് കുക്കറും അതുപോലെ അതിന്റെ കൂടെ കിട്ടുന്ന കലവും ഒക്കെ നിർമ്മിച്ചിരിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്.ഇതിൽ വേവിക്കുന്ന അരി നല്ല പെർഫെക്ട് ആയിട്ട് തന്നെ കിട്ടും. ഇത് ഉപയോഗിക്കുന്നതിലൂടെ നമുക്ക് ഒരുപാട് സമയം ലാഭിക്കാൻ സാധിക്കും.തലേ ദിവസം രാത്രി അരി തിളപ്പിച്ച് കുക്കറിൽ വച്ച് ഞാൻ പിറ്റേദിവസം രാവിലെ നോക്കുമ്പോൾ നമുക്ക് നല്ല ചോറ് ആയി കിട്ടും. ഇത് ഉപയോഗിക്കുമ്പോൾ നമുക്ക് കറന്റിന്റെയും അതുപോലെ വിറകിന്റെയും ആവശ്യമില്ല.ഒരു പത്തോ പതിനഞ്ചോ മിനിറ്റ് ഗ്യാസ് ഉപയോഗിച്ചാൽ മാത്രം മതി. കൂടാതെ ഓരോ അരിയുടെയും വേവ് അനുസരിച്ച് ആയിരിക്കും സമയം കണക്കാക്കുന്നത്. മാത്രമല്ല ഈ ചാക്സൺ റൈസ് കുക്കർ നല്ല വാഷബിളായിട്ടുള്ള ഉൽപന്നമാണ്. കുക്കറിന്റെ സൈഡിൽ നല്ല ഭംഗിയുള്ള ഹാൻഡിൽ ഒക്കെ ഉണ്ട്.
ഈ ഹാൻഡിൽ ഉപയോഗിച്ച് സുഖമായിട്ട് കുക്കർ ഓപ്പൺ ചെയ്യാനും അടക്കാനും ഒക്കെ പറ്റും.കലം നന്നായി കഴുകി എത്ര വെള്ളമാണോ ആവശ്യമുള്ളത് അത്രയും വെള്ളം വെച്ച് തിളപ്പിക്കണം. വെള്ളം തിളച്ചു തുടങ്ങുമ്പോൾ തന്നെ അരി ഇട്ടു കൊടുക്കണം.അഞ്ചോ ആറോ മിനിറ്റിനുശേഷം കലം എടുത്ത് കുക്കറിൽ വെച്ച് പെർഫെക്ടായി അടച്ചുവയ്ക്കണം.അപ്പോൾ നല്ല മണി മണി പോലെയുള്ള ചോറ് നമുക്ക് ലഭിക്കും.തിരക്കുപിടിച്ച ജീവിതത്തിനിടയിൽ വീട്ടമ്മമാർക്ക് പറ്റിയ ഏറ്റവും നല്ല ഒരു ഓപ്ഷൻ തന്നെയാണ് ചാക്സൺ റൈസ് കുക്കർ.