അടുക്കളയില്‍ ഈ രണ്ടു കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത് ദാരിദ്ര്യം ഒരിക്കലും മാറില്ല

പഴമക്കാർ പണ്ട് ശീലിച്ചു പോന്ന ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും കുറിച്ച് ഒന്നും ഒരു ധാരണയും ഇന്നത്തെ തലമുറയ്ക്ക് ഇല്ല. അറിവില്ലായ്മ മൂലം പല അബദ്ധങ്ങളും നമ്മൾ ചെയ്യാറുണ്ട്. നമ്മുടെ വീട്ടിലെ അടുക്കളയിൽ ഒരു തേങ്ങാപ്പൂൾ കത്തിക്കുക എന്ന ആചാരം വെച്ചിരിക്കുന്നത് എന്തിനാണെന്ന് ഇന്ന് ആർക്കും അറിയില്ല വീടിനകത്തെ അന്തരീക്ഷത്തിലുള്ള വിഷാംശത്തെ നശിപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു മാർഗമായിട്ടാണ് ഇപ്രകാരം ചെയ്യുന്നത്.ഇതിനെ ചെങ്കണ ഗണപതിഹോമം എന്നാണ് പണ്ടുള്ളവർ പറയാറ്.ഇത് എന്തിനാണ് ചെയ്യുന്നത് എന്ന് അറിയാത്തതുകൊണ്ടാണ് നമ്മുടെ വീടുകളിൽ നമ്മുടെ പൂർവികർ ചെയ്തിരുന്നത് ഇന്ന് ആവർത്തിക്കാൻ ആളുകൾ മടി കാണിക്കുന്നത്.ഇന്ന് നമ്മുടെ വീടും പരിസരവും മലീമസമായി കൊണ്ടിരിക്കുകയാണ്.ഗ്രഹങ്ങളുടെ ഊർജ്ജം വീടിനകത്തും പുറത്തും കിട്ടുന്നില്ല.അതുപോലെ വീട്ടിൽ നിലവിളക്ക് കത്തിച്ചു വെയ്ക്കുന്ന ആചാരവും ഇന്നില്ല. മാത്രമല്ല അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുന്നതിനായി വിറക് കത്തിക്കുക എന്ന ആചാരവും ഇന്നില്ല. നമ്മൾ ഗൃഹപ്രവേശന ചടങ്ങ് വെക്കുന്നത് വെറുതെയല്ല.മഹാലക്ഷ്മിയെ വീട്ടിൽ കയറി വരുന്ന മുറയിൽ പ്രതിഷ്ഠിക്കുന്ന ചടങ്ങാണ്.വീടിനകത്ത് വന്ന കത്തിച്ചുവെച്ച വിളക്കും അഷ്ടമംഗല വസ്തുക്കളും ആയിട്ട് കേറി വരുന്ന തളത്തിൽ സ്ഥാപിക്കുക ഇങ്ങനെ മഹാലക്ഷ്മിയെ പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്. അതുപോലെ അടുക്കളയിൽ വന്ന് പാലുകാച്ചുക എന്ന് പറയുന്നത് ശ്രീപാർവ്വതിയെ പ്രതിഷ്ഠിക്കുന്ന ചടങ്ങാണ്.

അന്നേ ദിവസം ആ വീട്ടിൽ പുരാണപാരായണം അതുപോലെ സന്ധ്യാനാമ കീർത്തനങ്ങൾ ഇതൊക്കെ തന്നെ ചൊല്ലിക്കൊണ്ട് ആ വീട്ടിൽ അന്നേ ദിവസം അന്തിയുറങ്ങണം എന്നതാണ് നിയമം. അങ്ങനെ ചെയ്യുമ്പോൾ ആ വീട്ടിൽ നമ്മൾ സരസ്വതി കൂടി പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്. സരസ്വതി ദേവിക്ക് പ്രത്യേകിച്ച് മുറിയുടെ ഒന്നും ആവശ്യമില്ല.നമ്മുടെ വീട്ടിനകത്ത് മുഴുവൻ ബുദ്ധിശക്തി തരുന്നത് ആയിട്ടുള്ള വെളുത്ത നിറത്തിലുള്ള ഊർജ്ജ തരംഗം വന്നു നിറയും.വീട്ടിനകത്ത് താമസിക്കുന്ന ആളുകൾക്ക് നല്ല ആയുരാരോഗ്യ സൗഖ്യവും ഐശ്വര്യവും ശാന്തിയും ശ്രേയസ്സും സമാധാനവും സമൃദ്ധിയും സൗഭാഗ്യങ്ങളും ഐക്യമത്യവും നെടുമംഗല്യവും എല്ലാം ഉണ്ടാക്കി തരുന്ന ഒരു വ്യവസ്ഥയാണ് ഒരു വീട്ടിൽ വിളക്ക് വെക്കലും വിളക്ക് കത്തിക്കലും ഒക്കെ ചെയ്യുന്നത്. പാലുകാച്ചുമ്പോൾ കത്തുന്ന അടുപ്പിൽ ശ്രീപാർവ്വതിയുണ്ട്.ഇന്ന് ചില ആൾക്കാർ അടുപ്പിൽ വിറക്ക് കത്തിക്കുമ്പോൾ മണ്ണെണ്ണ ഒഴിക്കും.അറിവില്ലായ്മയാണ് പലരെയും കൊണ്ട് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യിക്കുന്നത്. അടുപ്പിൽ തീ കത്തിക്കുമ്പോൾ മണ്ണെണ്ണ ഒഴിച്ചാൽ ശ്രീപാർവ്വതി ഇറങ്ങിപ്പോകും.ഇങ്ങനെ സംഭവിക്കുമ്പോൾ ആയുർരാരോഗ്യ സൗഖ്യങ്ങൾക്ക് അത്യന്താപേക്ഷിതം ആയിട്ടുള്ള ഫിസിക്കൽ പവർ തരുന്ന ബ്ലൂവിഷ് എനർജി നമുക്ക് കിട്ടാതെ പോകും. അതുപോലെ അനാരോഗ്യത്തെ യും രോഗാണുക്കളെയും മാലിന്യങ്ങളെയും ഒക്കെ നീക്കം ചെയ്യാൻ സഹായിക്കുന്ന വൃക്ഷങ്ങൾ വീടിന്‍റെ പരിസരത്ത് നടുന്ന രീതിയൊന്നും ഇന്നില്ല.

ഉള്ള വൃക്ഷങ്ങൾ എല്ലാം മുറിച്ചുകളഞ്ഞു ടൈൽസ് ഇടുകയാണ് ഇന്നത്തെ ആൾക്കാരുടെ പതിവ്.പിന്നെ എങ്ങനെയാണ് നമുക്ക് രോഗാണുബാധയിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുന്നത്. അതുപോലെ രാവിലെത്തെ കുളി ഭസ്മധാരണം ഈ വക കാര്യങ്ങളൊന്നും ഇന്ന് നമ്മൾ ചെയ്യുന്നില്ല. ഭസ്മം തൊടുന്നതിന്‍റെ മാഹാത്മ്യത്തെക്കുറിച്ച് നമുക്ക് അറിയാത്തത് കൊണ്ടാണ് നമ്മൾ ഇപ്രകാരം ചെയ്യുന്നത്.ഭസ്‌മം എവിടെ തൊട്ടുവോ അവിടെയുള്ള ദുർഗന്ധം ഇല്ലാതാകും. അണുക്കൾ നശിച്ചു പോകുന്നതു കൊണ്ടാണ് ദുർഗന്ധം ഇല്ലാതാകുന്നത്.ഭസ്‌മം ഒന്നാന്തരം അണുനാശിനിയാണ്. അതേസമയം ഭസ്‌മത്തിൽ കുറച്ച് വെള്ളം ചേർത്ത് കുഴച്ച് ദേഹത്ത് തേച്ചാൽ നീർക്കെട്ടു മുഴുവൻ അത് വലിച്ചെടുക്കും.രാവിലെ എഴുന്നേറ്റു പല്ലുതേച്ച് കഴിഞ്ഞാൽ മുഖം കഴുകിയിട്ട് കുറച്ച് ഭസ്‌മം എടുത്തു തൊടുക എന്നു പറയുന്നത്.ഭസ്മം തൊടുന്നതിന് കുളിക്കണം എന്ന് നിർബന്ധമില്ല കുളിക്കുന്നതിനു മുൻപും തൊടാം.കുളിക്കുന്നതിനു മുൻപ് ഭസ്മധാരണം ചെയ്യുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.മാനസികമായ നമുക്കുണ്ടാവുന്ന സ്ട്രസ്‌ പ്രയാസങ്ങൾ വിഷമതകൾ ഇവയൊക്കെ നമുക്ക് പ്രാർത്ഥനയിലൂടെ നേരിടാൻ സാധിക്കും. പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് ഒരുപാട് ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. അതിലൊരു ഗവേഷണത്തിൽ ഫലമാണ് ഹീഡെസ്തേജെസ്റ്റ് എന്ന മാസികയിൽ ഒരിക്കൽ പ്രസിദ്ധീകരിച്ചിരുന്നു.നമുക്കുണ്ടാകുന്ന സ്‌ട്രെസ്സ് മാനേജ്മെന്റ് ട്രോൾ ചെയ്യുന്നതിന് പ്രാർത്ഥനയാണ് വേണ്ടതെന്നാണ് ഇതിൽ പറയുന്നത്.

കത്തിച്ചുവെച്ച നിലവിളക്കിനു മുൻപിൽ സന്ധ്യനാമകീർത്തനങ്ങൾ ചൊല്ലുന്നതിനോളം നല്ലത് ശ്രേഷ്ഠം ആയിട്ടുള്ള ഒരു സ്ട്രസ്സ് മാനേജ്മെന്റ് ടെക്നിക് ഇല്ല.രാവിലെയും രാത്രി കിടക്കുമ്പോഴും പ്രാർത്ഥിക്കുക.രാവിലെ വീട്ടിൽ പണിയെടുക്കുമ്പോൾ പ്രാർത്ഥിക്കുക അമ്പലത്തിൽ പോയാൽ നിന്ന് പ്രാർത്ഥിക്കുക സന്ധ്യാനേരത്ത് ഇരുന്നു പ്രാർത്ഥിക്കുക രാത്രി ഉറങ്ങാൻ നേരത്ത് കിടന്നു പ്രാർത്ഥിക്കുക,ഇങ്ങനെ പ്രാർഥനയ്ക്ക് പലപല ടെക്നിക്കുകൾ ഉണ്ട്. അതേസമയം പുരാണപാരായണം ചൊല്ലുമ്പോഴും കുറച്ചുകൂടി കുറയും.നമ്മളെ പോലെയോ നമ്മളെക്കാൾ കൂടുതലോ സ്ട്രസ് അനുഭവിക്കുന്ന ഒരുപാട് കഥാപാത്രങ്ങളെ പുരാണത്തിൽ നമ്മൾ കണ്ടു മുട്ടും.സീതാദേവിയെ പോലുള്ള ഒരുപാട് കഥാപാത്രങ്ങൾ എങ്ങനെയാണ് സ്‌ട്രസ്റ്റിനെ നേരിട്ടത് തുടങ്ങിയ കാര്യങ്ങൾ നമുക്ക് പുരാണത്തിൽ നിന്ന് കിട്ടും.എന്നാൽ ഇതിനേക്കാൾ കൂടുതൽ പവർഫുൾ ആണ് വൃതാനുഷ്ഠാനങ്ങൾ. ഷഷ്ടി ഏകാദശി വാവ് ഈ ദിവസങ്ങളിൽ വൃതം എടുത്തു കഴിഞ്ഞാൽ അതിൽ പുരാണ പാരായണവും നാമം ചൊല്ലലും എല്ലാം ഉള്ളതുകൊണ്ടാണ് ഇത് കൂടുതൽ പവർഫുൾ ആവുന്നത്.ഈ വ്രതാനുഷ്ഠാനങ്ങൾ ഒരു 80 ശതമാനത്തോളം സ്‌ട്രസ്‌ മാനേജ്മെന്റിനെ സഹായിക്കും. പുരാണ പാരായണവും നാമജപവും 69 ശതമാനത്തോളം സ്ട്രസ് മാനേജ്മെന്റിനെ സഹായിക്കും.അതേസമയം യോഗയും മെഡിറ്റേഷനും കൂടി ഉണ്ട് എന്നുണ്ടെങ്കിൽ ഇതിനെ 100 ശതമാനത്തോളം ഉയർത്താൻ സാധിക്കും. അങ്ങനെ നമ്മുടെ ജീവിതം ആരോഗ്യപരമായ ജീവിതമാക്കി എടുക്കാൻ സഹായിക്കുന്ന ഒരു ടെക്നികിനെയാണ് നമ്മുടെ നിത്യകർമ്മ അനുഷ്ഠാനങ്ങൾ എന്ന് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *