ഫഹദ് ഫാസിലിന്‍റെ മകളായി മീനാക്ഷി എത്തുന്നു ഒപ്പം ഭാവിവരനെ കുറിച്ചുള്ള സങ്കല്പങ്ങളും

മഴവിൽ മനോരമയിലെ നായികാനായകനിലൂടെ വ്യത്യസ്ത അഭിനയം കാഴ്ചവച്ച് ഇന്ന് അവതാരികയായി തിളങ്ങുന്ന ആളാണ് മീനാക്ഷി.ഉടൻ പണം എന്ന ഷോയിലൂടെയാണ് മീനാക്ഷി എന്ന അവതാരികയെ പ്രേക്ഷകർ കാണുന്നത്.ഇന്ന് മീനാക്ഷിയുടെ അവതരണം കാണാൻ തന്നെ ഉടൻ പണം കാണുന്നവർ ഏറെയാണ്. അവതരണത്തിൽ വേറിട്ട ശൈലി കൊണ്ടുവരാൻ സാധിച്ചതാണ് മീനാക്ഷിക്ക് ജനശ്രദ്ധ കൂടാൻ കാരണം. കുട്ടികുറുമ്പും വാ തുറന്നാൽ റോക്കറ്റ് വേഗത്തിൽ ഉള്ള സംസാരവുമാണ് മീനാക്ഷിയുടെ ഹൈലൈറ്റ്.മലയാളത്തിൽ തിരക്കുള്ള അവതാരികയിലേക്ക് മീനാക്ഷി ഇപ്പോൾ നീങ്ങി കൊണ്ടിരിക്കുകയാണ് .ഉടൻ പണത്തിൽ എത്തിയതോടെ നാട്ടിൽ ഇറങ്ങിയിട്ടില്ല എന്നാണ് മീനാക്ഷി പറയുന്നത്. ശരിക്കും ഒരു സെലിബ്രേറ്റി ലെവലിലേക്ക് മീനാക്ഷിയെ ഉടൻ പണം കൊണ്ടേത്തിച്ചു എന്നുതന്നെ പറയാം. ഡെയിനുമൊത്തുള്ള കോമ്പോ തന്നെയാണ് ഈ പരിപാടിയുടെ വിജയം എന്നാണ് മീനാക്ഷി പറയുന്നത്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല മീനാക്ഷി.എയർഹോസ്റ്റസ് ആയിരുന്ന മീനാക്ഷി അവിടെ നിന്നുമാണ് ടിവി ഷോകളിൽ എത്തുന്നത്.മീനാക്ഷി ഇപ്പോൾ വളരെ സന്തോഷത്തിലാണ്.ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ അഭിനയിച്ച സന്തോഷത്തിലാണ് താരം. ഫഹദ് ഫാസിൽ നായകനായി എത്തുന്ന മാലിക് എന്ന ചിത്രത്തിലാണ് മീനാക്ഷി അഭിനയിച്ചിരിക്കുന്നത്.

ഇതിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഫഹദ് ഫാസിലിന്റെയും നിമിഷ സജയന്റെയും മകളായിട്ടാണ് മീനാക്ഷി ചിത്രത്തിൽ എത്തുന്നത്.ലാൽ ജോസിന്‍റെ തട്ടിൻപുറത്ത് അച്യുതൻ എന്ന ചിത്രത്തിലും മഴവിൽ മനോരമയിലെ തന്നെ മറിമായം എന്ന പരമ്പരയിലും മീനാക്ഷി അഭിനയിച്ചിട്ടുണ്ട്. അവതാരിക ആകുന്നതിനേക്കാൾ അഭിനയിക്കുന്നതാണ് ഇഷ്ടം എന്നാണ് മീനാക്ഷി പറയുന്നത്. തന്‍റെ വിവാഹം പ്രണയ വിവാഹം ആയിരിക്കും എന്നാണ് മീനാക്ഷി പറഞ്ഞത്.നല്ല പൊക്കമുള്ള ആളെയാണ് ഇഷ്ടം. അതുപോലെ ഒരുപാട് സംസാരിക്കുന്നതും എന്റർടെയിൻമെന്റ് ചെയ്യുകയും ചെയ്യുന്ന ആൾ ആയിരിക്കും ഭാവി ഭർത്താവ് എന്നും മീനാക്ഷി പറയുന്നു. സ്ത്രീകളെ ബഹുമാനിക്കാൻ അറിയുന്ന ആളും അതുപോലെ കള്ളം പറയാത്ത ആളായിരിക്കണം എന്നും മീനാക്ഷി പറയുന്നു. നല്ല ഭക്ഷണ പ്രിയ ആണ് മീനാക്ഷി.

ശരീരം എന്നും മൈനസ് ഡിഗ്രി ആണെങ്കിലും ഭക്ഷണം നന്നായി കഴിക്കും എന്നാണ് മീനാക്ഷി പറയുന്നത്. അവതാരികയായും അഭിനേത്രിയായും മാത്രമല്ല ഡബ്ബിങ് മേഖലയിലും മീനാക്ഷി ഒരു കൈ നോക്കിയിട്ടുണ്ട്. വിനീത് ശ്രീനിവാസന്‍റെ ഹൃദയം എന്ന ചിത്രത്തിലാണ് മീനാക്ഷി ഡബ്ബ് ചെയ്തിട്ടുള്ളത്. ഈ ചിത്രത്തിൽ തന്നെ രണ്ടു മൂന്നു പേർക്ക് ഡബ്ബ് ചെയ്തിട്ടുണ്ടെന്നാണ് മീനാക്ഷി പറയുന്നത്. ഇങ്ങനെ വ്യത്യസ്ത സ്ഥലങ്ങളിൽ പാറി പറന്നു നടക്കുകയാണ് മീനാക്ഷി. നായികാനായകനിലൂടെ അഭിനയത്തിലെ മാസ്മരിക ഭാവം കാണിച്ചുതന്ന മീനാക്ഷി മലയാള ചലച്ചിത്രത്തിൽ തിളങ്ങും എന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *