വാഹനം ഇഷ്ടം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല.സ്വന്തമായി ഒരു വാഹനം എന്നത് എല്ലാവരുടെയും സ്വപ്നമാണ്.കൂടുതലും ആൾക്കാർക്ക് കാറുകളോട് ആണ് പ്രിയം. വാഹനം ഇഷ്ടമാണെങ്കിൽ കൂടിയും ഡ്രൈവിംഗ് പലർക്കും ബാലികേറാമലയാണ്.ഇനി ഈ വാഹനം ഓടിക്കാൻ പഠിച്ചാലും ഒരുപാട് സംശയങ്ങൾ നമ്മുടെ ഉള്ളിൽ ഉണ്ടാകും.അതുപോലൊരു സംശയം ആണ് നമ്മൾ ഏതൊക്കെ സാഹചര്യത്തിൽ ആണ് ഫുൾ ക്ലച്ചു ഉപയോഗിക്കേണ്ടത് എന്ന്.അതുപോലെ ഏതൊക്കെ സാഹചര്യങ്ങളിലാണ് ഹാഫ് ക്ലച്ച് ഉപയോഗിക്കേണ്ടത് എന്ന്. ഇത് ഒരുപാട് പേർക്കുള്ള സംശയമാണ്.പ്രത്യേകിച്ച് വാഹനം പഠിക്കുന്ന വിദ്യാർത്ഥികൾക്ക്.നമ്മൾ വാഹനം സ്റ്റാർട്ട് ചെയ്യുന്ന സമയത്ത് ഫുൾ ക്ലച്ചിന്‍റെ ഉപയോഗമാണ് വരുന്നത്.അതായത് വാഹനത്തിൽ കയറിയ ശേഷം ബ്രേക്ക് ചവിട്ടി ക്ലച്ച് ഫുൾ ചവിട്ടിയതിന് ശേഷമാണ് വാഹനം സ്റ്റാർട്ട് ചെയ്യുന്നത്.നമ്മൾ എപ്പോൾ വാഹനം സ്റ്റാർട്ട് ചെയ്യുന്നു വോ ആ സാഹചര്യങ്ങളിലെല്ലാം നമ്മൾ ഫുൾ ക്ലച് ചവിട്ടിയതിനുശേഷം മാത്രമാണ് വാഹനം സ്റ്റാർട്ട് ചെയ്യുന്നത്. പിന്നീട് ഫുൾ ക്ലച്ചിന്‍റെ ആവശ്യം വരുന്നത് നമ്മൾ ഓരോ ഗിയറും മാറ്റി കൊടുക്കുമ്പോഴാണ്.അതായത് ഫസ്റ്റ് ഗിയറിൽ നിന്നും സെക്കൻഡ് ഗിയറിലേക്കൊ ഇല്ലെങ്കിൽ സെക്കൻഡ് ഗിയറിൽ നിന്ന് തേർഡ് ഗിയറിലേയ്ക്കോ ഒക്കെ മാറ്റുമ്പോഴാണ് ഫുൾ ക്ലച്ച് ഉപയോഗിക്കേണ്ട ആവശ്യം വരുന്നത്.
അല്ലെങ്കിൽ നമുക്ക് റിവേഴ്സ് ഇടേണ്ട സാഹചര്യത്തിലും ഫുൾ ക്ലച്ചു ഉപയോഗിക്കേണ്ടിവരും.ഇങ്ങനെ എപ്പോഴൊക്കെ നമ്മുടെ വാഹനത്തിന്‍റെ ഗിയർ മാറ്റുന്നുവോ ആ സാഹചര്യത്തിൽ എല്ലാം ഫുൾ ക്ലച്ച് ഉപയോഗിക്കണം.ഇങ്ങനെ ഫുൾ ക്ലച്ച് ചവിട്ടി ഇല്ലെങ്കിൽ ഗിയർബോക്സിന് കംപ്ലൈന്റ് ഉണ്ടാകും.അതായത് നമ്മൾ ഫസ്റ്റിൽ നിന്നും സെക്കൻഡ് ഗിയറിലേക്ക് മാറ്റുമ്പോൾ ക്ലച്ച് ഫുൾ ചവിട്ടി ഇല്ലെങ്കിൽ ഗിയർ ബോക്സിന്‍റെ പല്ലുകൾ തമ്മിൽ കൂട്ടി ഉരുമി ഒരു സൗണ്ട് ഉണ്ടാകും. ഇങ്ങനെ കൂട്ടിയുരഞ്ഞു ഗിയർബോക്സിന് കംപ്ലൈന്റ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.നമ്മൾ ഫുൾ ക്ലച്ച് ചവിട്ടുമ്പോൾ ഫസ്റ്റിൽ നിന്ന് സെക്കൻഡ് ഗിയറിലേക്ക് മാറ്റുന്ന സാഹചര്യത്തിൽ വളരെ സാവധാനം ആയി ഇതു മാറി അടുത്ത ഒരു ഗിയറിലേക്ക് വീഴുവാൻ വളരെ സിമ്പിൾ ആയിട്ട് സാധിക്കും.അതുകൊണ്ടാണ് നമ്മൾ ഫുൾ ക്ലച്ചു ചവിട്ടുന്നത്. അതുപോലെതന്നെ നമ്മുടെ വാഹനമോടിച്ചു കൊണ്ടുപോകുമ്പോൾ പെട്ടന്ന് നിർത്തേണ്ട സാഹചര്യം വന്നാൽ ക്ലച്ചു ഫുൾ ചവിട്ടിയാണ് ബ്രേക്ക് ഇടുന്നത്.അപ്പോൾ വാഹനം നിർത്തുമ്പോഴും ഫുൾ ക്ലച്ചു ചവിട്ടണം.ഗട്ടറിൽ ഒക്കെ ഫുൾ ക്ലച്ച് ഉപയോഗിക്കേണ്ട സാഹചര്യങ്ങൾ കൂടുതൽ ആയിട്ട് ഉണ്ടാകാറുണ്ട്.ഇനി എപ്പോഴൊക്കെയാണ് ഹാഫ് ക്ലച്ച് ഉപയോഗിക്കേണ്ടത് എന്ന് അറിയാം.നമ്മൾ വാഹനമോടിക്കുമ്പോൾ ഹാഫ് ക്ലച്ചിന്‍റെ ഉപയോഗം വളരെ പ്രധാനമാണ്.
നമ്മൾ ക്ലച്ചിൽ നിന്ന് കാല് മെല്ലെ അഴിച്ചു തുടങ്ങുമ്പോൾ വാഹനത്തിന് ആദ്യമായിട്ട് റണ്ണിങ് വരുന്ന ആ ഒരു പൊസിഷനെയാണ് ഹാഫ് ക്ലച്ച് എന്ന് പറയുന്നത്. ഇങ്ങനെ ഹാഫ് ക്ലച്ച് ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യങ്ങൾ ഒന്നു പരിശോധിക്കാം. ട്രാഫിക്കിൽ നിന്നും വാഹനം മുന്നോട്ട് എടുക്കുമ്പോൾ ഒരിക്കലും ഫുൾ ക്ലച്ച് ചവിട്ടി ആക്സിലേറ്ററിൽ വാഹനം മുന്നോട്ടു പോകില്ല.അപ്പോൾ ക്ലച്ചിൽ നിന്നും മെല്ലെ റിലീസ് ചെയ്തു ഹാഫ് ക്ലച്ചിലേയ്ക്ക് എത്തിയ ശേഷം നമ്മൾ ആക്സിലേറ്റർ കൊടുത്താണ് വാഹനം മുന്നോട്ട് കൊണ്ടു പോകുന്നത്.ഇതാണ് ഹാഫ് ക്ലച്ച് ഉപയോഗിക്കുന്ന ഒരു സാഹചര്യം.അതുപോലെ നമ്മുടെ മുമ്പിലും പുറകിലുള്ള വാഹനങ്ങൾ വളരെ പതിയെ ആണ് പോകുന്നതെങ്കിൽ ആ സാഹചര്യത്തിലും നമുക്ക് ഹാഫ് ക്ലച്ച് ഉപയോഗിക്കേണ്ടിവരും.അതുപോലെ വാഹനം റണ്ണിങ്ങിലുള്ള സമയത്ത് ഒരു ഹമ്പോ എന്തെങ്കിലും വരുകയാണെങ്കിലും നമ്മൾ ഹാഫ് ക്ലച്ച് ഉപയോഗിക്കണം.നല്ലൊരു കയറ്റം കയറുമ്പോഴും ഹാഫ് ക്ലച്ചാണ് ഉപയോഗിക്കേണ്ടത്.ഇങ്ങനെ സ്ലോ ആയിട്ട് നമ്മുടെ വാഹനം പോകുമ്പോഴെല്ലാം നമ്മൾ ഹാഫ് ക്ലച്ചിലേയ്ക്ക് വരേണ്ട സാഹചര്യങ്ങൾ കൂടുതൽ ആണ്.ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഒക്കെയാണ് നമ്മൾ കൂടുതലായി ഹാഫ് ക്ലച്ച് ഉപയോഗിക്കുന്നത്.