നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹാഘോഷം ദിലീപും കുടുംബവും സ്പെഷ്യല്‍ അതിഥികള്‍

അഭിനയം കൊണ്ടും സംവിധാനം കൊണ്ടും മലയാള സിനിമയില്‍ മിന്നി നില്‍ക്കുന്ന താരമാണ് നാദിര്‍ഷ. വളരെ പണ്ടുമുതലേ മിമിക്ക്രിയിലൂടെ പ്രക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരം കൂട്ടുകാരന്‍ ദിലീപിനോപ്പമായിരുന്നു മലയാള സിനിമയിലും വന്നത്. ഇരുവരും സ്റ്റേജുകളില്‍ മിമിക്ക്രി അവതരിപ്പിച്ചു സിനിമയില്‍ ശ്രദ്ധ പിടിച്ചുപറ്റി ശേഷം ബിഗ്‌ സ്ക്രീനിലും ഇരുവരും തിളങ്ങി ഇന്ന് മലയാളികള്‍ അറിയുന്ന മുതിര്‍ന്ന നടന്മാരില്‍ ഇരുവരും സ്ഥാനം പിടിച്ചു. കാലങ്ങള്‍ കാലങ്ങള്‍ കഴിഞ്ഞിട്ടും ഇരുവരുടേയും കൂട്ടുകെട്ടില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. മലയാള സിനിമയില്‍ ഇവര്‍ ഒന്നിക്കുന്നത് സാധാരണയായി അതിനു ഏറ്റവും വലിയ ഉദാഹരണമാണ് കട്ടപ്പനയിലെ ഋതിക് റോഷന്‍ എന്ന സൂപ്പര്‍ ഹിറ്റ്‌ സിനിമ ഈ സിനിമ നിര്‍മ്മിച്ചത് ദിലീപ് ആണെങ്കില്‍ സംവിധാനം ചെയ്തത് നാദിര്‍ഷ ആയിരുന്നു.

ശേഷം സ്വകാര്യ ജീവിതത്തിലും ഇരുവരും എന്നും ഒത്തുകൂടി. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ നാദിര്‍ഷയുടെ മകളുടെ വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ദിലീപും കാവ്യാ മാധവനും മകള്‍ മീനാക്ഷിയും എത്തി. നാദിര്‍ഷയുടെ സ്പെഷ്യല്‍ അതിഥികള്‍ തന്നെയായിരുന്നു ഇവര്‍. നാദിര്‍ഷയുടെ ആദ്യ മകള്‍ ആയിഷയുടെ വിവാഹം ആയിരുന്നു നടന്നത് ബിലാല്‍ ആണ് വരന്‍ നാദിര്‍ഷയുടെ രണ്ടാമത്തെ മകള്‍ ഖദീജയാണ്. വളരെ അടുത്ത കുടുംബങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങ് വളരെ ഗംഭീരമായി തന്നെ നടന്നു. കൂടുതല്‍ താരങ്ങള്‍ പങ്കെടുക്കുന്ന വിരുന്നു കൊച്ചിയില്‍ നടക്കുമോ എന്ന കാര്യത്തില്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. താരങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും വിശേഷം ഉണ്ടാകുമ്പോള്‍ അത് ആരാധകര്‍ക്ക് വലിയ ആവേശമാണ് നല്‍കുന്നത് കാരണം പ്രേക്ഷകര്‍ ഇഷ്ട്ടപ്പെടുന്ന താരങ്ങളെ ഒരു സ്ഥലത്ത് ഒന്നിച്ചു കാണുക എന്നത് വലിയ സന്തോഷം തരുന്ന കാര്യം തന്നെയാണ്.

എന്തായാലും ഈ സമയത്ത് ഇങ്ങനെയൊരു വിരുന്നു കാണാന്‍ കഴിഞ്ഞതില്‍ ആരാധകര്‍ക്ക് സന്തോഷിക്കാം. തിയേറ്ററുകള്‍ ഒന്നും തന്നെ വേണ്ടപോലെ പ്രവര്‍ത്തിക്കാത്തത് കാരണം നല്ല ഒരുപാട് സിനിമകള്‍ മലയാളികള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നില്ല അതുകൊണ്ട് തന്നെ ആവര്‍ ഇഷ്ട്ടപ്പെടുന്ന സിനിമ താരങ്ങളെ ഇങ്ങനെ ചില വിശേഷ ദിവസങ്ങളില്‍ കാണാന്‍ കഴിയുന്ന ആശ്വാസത്തിലാണ് പലരും. കൂടുതല്‍ സിനിമകള്‍ തിയേറ്ററില്‍ വരുന്ന ദിവസത്തിനായി നമുക്ക് കാത്തിരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *