തക്കാളി ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല.പഴമായും പച്ചക്കറിയായും ഒക്കെ കണക്കാക്കപ്പെടുന്ന ഒരു ഭക്ഷ്യവസ്തുവാണ് തക്കാളി.തക്കാളിയിൽ ധാരാളമായി വൈറ്റമിനും അയൺ കാല്‍സ്യം പൊട്ടാസ്യം ക്രോമിയം എന്നിവയും അടങ്ങിയിട്ടുണ്ട്.തക്കാളിയിൽ ധാരാളമായി അടങ്ങിയിട്ടുള്ള വൈറ്റമിൻ കെ യും കാൽസ്യം എല്ലുകളുടെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. മാത്രമല്ല വൈറ്റമിൻ കെ രക്തം കട്ടപിടിക്കുന്നതിനും സഹായിക്കും.അതുപോലെ തക്കാളിയിൽ അടങ്ങിയിരിക്കുന്ന ക്രോമിയം രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിർത്താനും സഹായിക്കും. തക്കാളിയുടെ വിത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ദിവസേന ഒരു തക്കാളി കഴിക്കുന്നത് ദഹന പ്രശ്ങ്ങളെ ഒഴിവാക്കാൻ നല്ലതാണ്. കൂടാതെ ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കാനും ദിവസവും തക്കാളി കഴിക്കുന്നത് നല്ലതാണ്. ആരോഗ്യത്തിന് മാത്രമല്ല ചർമത്തിനും തക്കാളി വളരെ ഉത്തമമാണ്.തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈസോപീന്‍ എന്ന ഘടകം ചര്‍മ്മത്തിന്‍റെ ചുളിവുകള്‍ അകറ്റി സംരക്ഷണം നല്‍കും.തക്കാളിയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി മുഖത്തിന് തിളക്കം കൂട്ടാനും സഹായിക്കും.തലമുടിക്കും തക്കാളി വളരെ നല്ലതാണ്. നല്ലൊരു കണ്ടീഷണറായി പ്രവർത്തിക്കുന്നതായി താരൻ അകറ്റാനും സഹായിക്കും.അപ്പോൾ ഇത്രയും ഗുണങ്ങൾ അടങ്ങിയ തക്കാളി കൊണ്ട് അധികം ചേരുവകളൊന്നും ചേർക്കാതെ നമുക്ക് ഒരു അടിപൊളി വിഭവം ഉണ്ടാക്കാം.
ടൊമാറ്റോ വോർത്ത എന്നാണ് ഈ വിഭവത്തിന്‍റെ പേര്.എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ചേരുക തക്കാളി എണ്ണ വെളുത്തുള്ളി വറ്റൽ മുളക്സ വാള ഉപ്പ് പുളി തയ്യാറാക്കുന്ന വിധം ഒരു പാനിലേക്ക് അല്പം എണ്ണ ഒഴിക്കുക.ചൂടായ ശേഷം ഇതിലേക്ക് കുറച്ച് വെളുത്തുള്ളി തൊണ്ടോടു കൂടി തന്നെ ഇട്ട് വറുത്തെടുക്കുക. വറുത്തെടുത്ത ശേഷം ഇതൊരു പ്ലേറ്റിലേക്ക് മാറ്റുക.ഈ പാനിലേക്ക് തന്നെ കുറച്ചധികം വറ്റൽ മുളക് ഇട്ട് വറുത്തു കോരിയെടുക്കുക. ഇതും ഒരു പ്ലേറ്റിലേക്ക് മാറ്റിവയ്ക്കുക.ഇനി ഈ പാനിലേക്ക് അല്പം കൂടി എണ്ണ ഒഴിച്ച് രണ്ടായി മുറിച്ച തക്കാളി കമഴ്ത്തി വെച്ചുകൊടുക്കുക. ഒരു സൈഡ് നന്നായി ഒന്നു മൊരിഞ്ഞു വന്നതിനുശേഷം തിരിച്ചിട്ടു കൊടുക്കുക. ഈ സമയത്ത് നീളത്തിൽ അരിഞ്ഞ ഒരു സവാള കൂടി ഇതിലേക്ക് ഇട്ടു കൊടുക്കുക. 30 സെക്കൻഡ് വരുമ്പോൾ ഇത് ഒന്ന് ഇളക്കിക്കൊടുക്കുക.
തക്കാളിയും സവാളയും നന്നായി വെന്തതിനുശേഷം ഒരു ബൗളിലേക്ക് മാറ്റുക.അതിനുമുൻപ് തക്കാളിയുടെ തൊലി നമ്മൾ പൊളിച്ചു മാറ്റണം. ഇതിലേക്ക് വറുത്തെടുത്ത വെളുത്തുള്ളി അല്ലി തൊലി മാറ്റിയ ശേഷം ഇട്ടു കൊടുക്കുക. നേരത്തെ വറുത്തെടുത്ത വെച്ച് വറ്റൽമുളക് കൂടി ചേർത്ത് കൊടുക്കുക.ഇതിലേക്ക് അൽപം വാളൻപുളിയും ഉപ്പും കൂടി ചേർത്ത് നന്നായി ഉടച്ചെടുക്കുക.ഇത്രയും ചെയ്തു കഴിഞ്ഞാൽ നമ്മുടെ വളരെ രുചികരമാണ് ടൊമാറ്റോ വോർത്ത റെഡി.ചോറിന്‍റെ കൂടെയും ദോശയുടെയും കപ്പയുടെയും ഒക്കെ കൂടെ കഴിക്കാൻ നല്ല രുചിയുള്ള സൈഡ് ഡിഷാണിത്.