വീട്ടിൽ പച്ചമുളക് ഉണ്ടോ എങ്കിൽ ഈയൊരു കറി ഒന്ന് ഉണ്ടാക്കി നോക്കൂ

നമ്മൾ മലയാളികൾക്ക് ആഹാരത്തിന് അല്പം എരിവ് ഉണ്ടെങ്കിൽ മാത്രമേ രുചി ഉണ്ടാവു.എരിവിന് വേണ്ടി പച്ചമുളകിനെയാണ് നമ്മൾ കൂടുതലായും ഉപയോഗിക്കുന്നത്.എന്നാൽ എരിവിന് വേണ്ടി കറിയിലും മറ്റും ചേർക്കുമെങ്കിലും ആവശ്യം കഴിഞ്ഞാൽ കറിവേപ്പിലെ പോലെ വലിച്ചെറിയുന്ന മറ്റൊരു വസ്തുവാണ് പച്ചമുളക്.എന്നാൽ നമ്മൾ അറിയാത്ത ഒരുപാട് ഗുണങ്ങൾ ഈ ഒരു പച്ചമുളകിൽ ഉണ്ട്.വിറ്റാമിനുകളുടെയും കോപ്പർ അയൺ പൊട്ടാസ്യം തുടങ്ങയ മൂലകങ്ങളുടെയും കലവറയാണ് പച്ചമുളക്. വിറ്റാമിൻ സിയുടെ ഉറവിടമാണ് പച്ചമുളക്.പച്ചമുളക് കഴിക്കുന്നത് ചർമത്തിന്‍റെ ആരോഗ്യവും തിളക്കവും വർധിപ്പിക്കും.അതുപോലെ വിറ്റാമിൻ സി യെ കൂടാതെ നാരുകളും നിറയെ ഉള്ളതിനാൽ പച്ചമുളക് കഴിക്കുന്നത് ദഹനം എളുപ്പമാക്കും.ഒപ്പം മുളക് കഴിക്കുമ്പോൾ ഉമിനീർ ഉത്പാദനം വർധിക്കുകയും ചെയ്യും. ഇതും ആഹാരം ശരിയായി ദഹിക്കാൻ സഹായിക്കുന്നു.ശരീരത്തിലുള്ള അമിതമായ കൊഴുപ്പ് ഉരുക്കിക്കളയാൻ പച്ചമുളക് കഴിക്കുന്നത് ഉത്തമമാണ്.ഇത് വഴി ശരീരഭാരം കുറയ്ക്കാൻ സാധിക്കും.പ്രമേഹരോഗമുള്ളവർ ഭക്ഷണത്തിൽ പച്ചമുളക് ഉൾപ്പെടുത്തുന്നത് നല്ലതാണ്. ശരീരത്തിലെ ഷുഗർ ലെവൽ സ്ഥിരമാക്കിനിർത്താൻ ഇത് സഹായിക്കും.ഹൃദയത്തെയും രക്തധമനികളെയും സംമ്പന്ധിച്ച തകരാറുകൾക്കെല്ലാം പച്ചമുളക് ഗുണപ്രദമാണ്.

പ്രത്യേകിച്ച് ഇത് രക്തധമനികൾ ശക്തിപ്പെടുത്തുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങി പോകുന്ന അവസ്ഥ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യും.കൂടാതെ രക്തത്തിലെ കൊളസ്‌ട്രോൾ ട്രൈഗ്ലിസറൈഡ് അളവ് പ്ലേറ്റ്ലെറ്റ് അഗ്രഗേഷൻ എന്നിവ കുറയ്ക്കുന്നതിലൂടെയും ഫൈബ്രിനോലൈറ്റിക് പ്രവർത്തനം വർദ്ധിപ്പിക്കുന്നതിലൂടെയും രക്തപ്രവാഹത്തിന് സാധ്യത കുറയ്ക്കുന്നു. സാധാരണ നമ്മൾ കറിയിൽ എരിവിന് വേണ്ടിയാണ് ഇത്രയും ഗുണങ്ങൾ അടങ്ങിയ പച്ചമുളക് ഉപയോഗിക്കുന്നതെങ്കിൽ ഇതു കൊണ്ട് നമുക്ക് ഒരു കറി തന്നെ ഉണക്കിയാലോ.ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവും ഒക്കെ കഴിക്കാൻ പറ്റുന്ന ഒരു അടിപൊളി പച്ചമുളക് കറി ഉണ്ടാക്കാം.ചേരുവക പച്ചമുളക് 150 ഗ്രാം കടുക് രണ്ടര ടേബിൾ ടീസ്പൂൺ ഉലുവ അര ടീസ്പൂൺ ചെറിയ ജീരകം അര ടീസ്പൂൺ എള്ളെണ്ണ മഞ്ഞൾപ്പൊടി അര ടീസ്പൂൺ മല്ലിപ്പൊടി ഒരു വലിയ ടീസ്പൂൺ കായപ്പൊടി കാൽടീസ്പൂൺ പുളി ഉപ്പ് കറിവേപ്പില തയ്യാറാക്കുന്ന വിധം ഒരു പാൻ ചൂടാക്കി അതിലേക്ക് കടുക് ഉലുവ ചെറിയ ജീരകം എന്നിവ ഇട്ട് നന്നായി വറുത്തെടുക്കുക.

ഇനി ഫ്ലെയിം ഓഫ് ചെയ്ത് ഇത് നന്നായിട്ട് ഒന്ന് പൊടിച്ചു എടുക്കുക.വീണ്ടും കടായി ചൂടാക്കി ഇതിലേക്ക് ആവശ്യത്തിന് ഒഴിച്ചു കൊടുക്കുക.നടുവെ ചെറുതായി വരഞ്ഞ പച്ചമുളക് ഇട്ട് നന്നായി വഴറ്റുക.ഇനി ഇതിലേക്ക് മഞ്ഞൾപ്പൊടി മല്ലിപ്പൊടി കായപ്പൊടി എന്നിവ കൂടി ചേർത്ത് മസാലയുടെ പച്ചമണം മാറുന്നതുവരെ ഒന്നുകൂടി ഒന്ന് വഴറ്റി എടുക്കുക.ഇതിലേക്ക് ഒരു കപ്പ് പുളിവെള്ളവും ഉപ്പും കറി വേപ്പിലയും വിന്നാഗിരിയും കൂടി ചേർക്കുക.ഇതിലേക്ക് നേരത്തെ പൊടിച്ചു വച്ചിരിക്കുന്ന കടുക് ഉലുവ ജീരകം എന്നിവയുടെ കൂട്ട് കൂടി ചേർത്തു കൊടുക്കുക.ഇത്രയും ചേർത്തതിനുശേഷം മീഡിയം ഫ്ലെയിമിൽ വെച്ച് നന്നായിട്ട് ഒന്ന് ഇളക്കി കൊടുക്കുക.ഇത് തിളച്ചുവരുമ്പോൾ ഒരു ചെറിയ ഫീസ് ശർക്കര കൂടി ഇട്ടു കൊടുക്കുക.ഇനി ഫ്ലെയിം ഓഫ് ചെയ്യുക.അപ്പോൾ നമ്മുടെ പച്ചമുളക് കറി റെഡി.

Leave a Reply

Your email address will not be published. Required fields are marked *