ഒരു സ്വതന്ത്ര തൊഴിൽ മേഖലയാണ് തയ്യൽ തൊഴിൽ. തയ്യലിലൂടെ നല്ലൊരു വരുമാന മാർഗ്ഗം തന്നെ നമുക്ക് ഉണ്ടാക്കാം.കാരണം ഇന്ന് ദിനംപ്രതി തയ്യൽ ചാർജ് വർധിച്ചുകൊണ്ടിരിക്കുകയാണ്.പണ്ടൊക്കെ ഒരു ചുരിദാർ തയ്ക്കുന്നതിന് 150 രൂപയൊക്കെ ആയിരുന്നെങ്കിൽ ഇന്ന് 350 രൂപ കൊടുക്കണം ഒരു ചുരിദാർ തയ്ച്ചു കിട്ടാൻ. അതു മാത്രമോ ഓരോ മോഡലിന നുസരിച്ചും ചാർജും വർദ്ധിച്ചുകൊണ്ടേയിരിക്കും. ചാർജ് എത്ര കൂടിയാലും തയ്യൽ അറിയാവുന്നവർക്ക് എന്നും നല്ല ഡിമാൻഡ് തന്നെയാണ്. സാധാരണ ബ്ലൗസും ടോപ്പും ഒക്കെ തയ്യിക്കുന്നതിനേക്കാൾ കസ്റ്റമർ ആവശ്യപ്പെടുന്ന മോഡലിൽ നല്ല ഭംഗിയ്ക്ക് വസ്ത്രങ്ങൾ തയ്ച്ചു കൊടുക്കുന്നവർക്ക് ഡിമാൻഡ് കുറച്ചുകൂടി കൂടുകയും ചെയ്യും. ഒരു സ്വയം തൊഴിൽ എന്നതിലുപരി ഇത് ഒരു ബിസിനസ് മാർഗ്ഗം കൂടിയാണ്.ഇന്ന് ഒരുപാട് പേരാണ് തയ്യൽ ഒരു തൊഴിൽ എന്നതിൽ ഉപരിയായി ബിസിനസായി മുന്നോട്ട് കൊണ്ട് പോകുന്നത്.ബൾക്കായി തുണി എടുത്തു നൈറ്റി കുർത്തി മുതലായവ സ്റ്റിച് ചെയ്തു വിൽക്കുകയാണ് കൂടുതൽ പേരും ഇന്ന് ചെയ്യുന്നത്. ഇതിലൂടെ നല്ല ഒരു വരുമാനവും കിട്ടുന്നുണ്ട്. എന്നാൽ നൈറ്റിയും കുർത്തിയും മാത്രമല്ല ഫ്രോക്ക് വിൽപനയും നല്ലൊരു ബിസിനസ് ആണ്.ചുരിദാറും നൈറ്റിയും ഒക്കെ ചെയ്യുന്നതുപോലെ തന്നെ അല്ലെങ്കിൽ അതിൽ കൂടുതൽ ലാഭം കിട്ടുന്ന ഒരു ബിസിനസ് ആണിത്.ഫ്രോക്കിന് വളരെ വലിയൊരു മാർക്കറ്റ് തന്നെയുണ്ട്.നമ്മൾ തുണിക്കടകളിൽ ഒക്കെ പോവുകയാണെങ്കിൽ ഫ്രോക്കിന് തന്നെ ഒരു സെക്ഷൻ ഉണ്ട്.
പ്രത്യേകിച്ച് ചെറിയ പെൺകുട്ടികളുടെയും കുഞ്ഞു കുട്ടികളുടെ യുമൊക്കെ ഫ്രോക്കിന്റെ ഒരു വലിയ സെക്ഷൻ തന്നെ ഉണ്ടാകും.നമുക്ക് ഈ ഒരു ബിസിനസിൽ എത്രത്തോളം ലാഭമുണ്ടാക്കാം ഇത് എങ്ങനെ മാർക്കറ്റ് ചെയ്യാം എന്നൊക്കെ നോക്കാം. വളരെ കുറഞ്ഞ സമയം കൊണ്ടും വളരെ കുറഞ്ഞ ചെലവിലും ഫ്രോക്കുകൾ ചെയ്തെടുക്കാൻ സാധിക്കും. വെറും 100 രൂപയും അരമണിക്കൂറും ഉണ്ടെങ്കിൽ നമുക്ക് ഒരു ഫ്രോക്ക് തയ്ക്കാം.നമ്മൾ ഇത് സ്റ്റിച് ചെയ്തു ഷോപ്പിൽ കൊടുക്കുകയാണെങ്കിൽ 250 രൂപയാണ് നമുക്ക് കിട്ടുന്നത്.അപ്പോൾ 100 രൂപ മുടക്കിയ എടുത്ത് നമുക്ക് 250 രൂപ കിട്ടും. നമുക്ക് കിട്ടുന്ന ലാഭം ആകട്ടെ 150രൂപയാണ്.അതെസമയം ഇത് നേരിട്ട് കസ്റ്റമർക്ക് കൊടുക്കുകയാണെങ്കിൽ 290 രൂപയ്ക്കാണ് കൊടുക്കുന്നത്.അപ്പോൾ നമുക്ക് കിട്ടുന്ന ലാഭം 190 രൂപയാണ്. വെറും 100 രൂപ മുതൽമുടക്കിൽ നമുക്ക് കിട്ടുന്ന ലാഭം വളരെ വലുതാണ്.നമ്മൾ ഒരു കസ്റ്റമർക്ക് ഇത് നേരിട്ടാണ് കൊടുക്കുന്നത് എങ്കിൽ നമുക്ക് റെഡി ക്യാഷ് ആണ് കിട്ടുന്നത്. ഷോപ്പിൽ കൊടുക്കുമ്പോൾ ഇത് വിറ്റ് പോയതിന് ശേഷം മാത്രമെ നമുക്ക് പൈസ കിട്ടുകയുള്ളു.ക്വാളിറ്റി മെയിൻഡെയിൻ ചെയ്ത് നമ്മൾ ഫ്രോക് സ്റ്റിച് ചെയ്തു കൊടുക്കുകയാണെങ്കിൽ തീർച്ചയായിട്ടും നമ്മുടെ ഫ്രോക്കിന് നല്ല ഡിമാൻഡ് ഉണ്ടാകും. നമ്മൾ സ്റ്റിച്ച് ചെയ്തുകൊടുക്കുന്ന ഫ്രോക്കിന് റെഡിമെയ്ഡ് ആയിട്ട് വരുന്ന ഫ്രോക്കിനെ ക്കാളും തുണിക്കും അതുപോലെ തന്നെ സ്റ്റിച്ചിങ്ങിനും കോളിറ്റി ഉണ്ടാകും.
അതുകൊണ്ട് സ്റ്റിച്ച് ചെയ്യുമ്പോൾ എപ്പോഴും ഡബിൾ സ്റ്റിച്ച് ചെയ്ത് ഹെമ്മ് ചെയ്ത് നല്ല പെർഫെക്ട് ആയി ചെയ്യുക. നമ്മൾ എപ്പോഴും ഫ്രോക്കിന് തുണി എടുക്കുമ്പോൾ കസ്റ്റമേഴ്സിന് അഫോർഡബിൾ ആയിട്ടുള്ള വിലയിൽ വിൽക്കാൻ പറ്റുന്ന രീതിയിലുള്ള വിലയി ലുള്ള ക്വാളിറ്റി മെറ്റിരിയൽ വേണം എടുക്കാൻ.ചില ഉടുപ്പുകൾ ഒക്കെ സ്റ്റിച് ചെയ്യാൻ വെറും 25 രൂപ മാത്രം മതിയാകും.സമയമാകട്ടെ വെറും അഞ്ചു മിനിറ്റും.25 രൂപ മുതൽമുടക്കിൽ തയ്ക്കുന്ന ഉടുപ്പ് നമുക്കൊരു 90 രൂപയ്ക്ക് വിൽക്കാൻ സാധിക്കും. അപ്പോൾ നമുക്ക് 55 രൂപ ലാഭം കിട്ടും.ഇങ്ങനെ ഒരു ദിവസം ഒരു പതിനഞ്ചു ഉടുപ്പ് തയ്ക്കുകയാണെങ്കിൽ നമുക്ക് നല്ല ലാഭം തന്നെ ഉണ്ടാക്കാൻ സാധിക്കും. നമ്മൾ ഒരു ഫ്രോക്കിന്റെ വില നിശ്ചയിക്കേണ്ടത് മെറ്റീരിയലിന്റെ വില അനുസരിച്ച് ആണ്. ഇതിൽ കൂടുതൽ ലാഭമുണ്ടാക്കാനും നമുക്ക് സാധിക്കും. അത് വേറൊന്നുമല്ല നമ്മുടെ കടകളിലെല്ലാം കട്ട് പീസുകൾ ഉണ്ടാകും.ഈ കട്ട് പീസിനൊക്കെ തുണിയുടെ യഥാർഥ വിലയേക്കാൾ പകുതി വില മാത്രമേ ആകുകയുള്ളു.അതേസമയം നമ്മൾ ഇത് വിൽക്കുമ്പോൾ തുണിയുടെ യഥാർത്ഥ വില നമുക്ക് ഈടാക്കുകയും ചെയ്യാം.അപ്പോൾ ഇത്തരത്തിലുള്ള കട്ട് പീസുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ നമുക്ക് കൂടുതൽ ലാഭമുണ്ടാക്കാൻ സാധിക്കും. ഇങ്ങനെ ഒരുപാട് സാധ്യതയുള്ള നല്ല ലാഭം കിട്ടുന്ന ഒരു ബിസിനസ് ആണിത്