വളരെ സാധ്യതയുള്ള ഒരു കൃഷിയാണ് കൂണ്കൃഷി. ഇത് ഒരു ഇൻഡോർ വിളയാണ്.ഇൻഡോർ എന്നുപറയുമ്പോൾ പൊതുവായിട്ടുള്ളതല്ലാതെ ഒരു മുറിക്കുള്ളിൽ കൃഷി ചെയ്യാൻ പറ്റുന്ന ഇനം വിള എന്നാണ് അർത്ഥം.അതുകൊണ്ടുതന്നെ സ്ഥലം ഇല്ലാത്തവർക്കും ചെറുകിട കൃഷിക്കാർക്കും ഒക്കെ ആരംഭിക്കാൻ പറ്റുന്ന ഒരു കൃഷിയാണ് കൂൺകൃഷി.കൂൺ കൃഷിക്ക് ആവശ്യമായ മാധ്യമം നമ്മൾ തയ്യാറാക്കുന്നത് ജൈവാവശിഷ്ടങ്ങളിൽ നിന്നും ആണ്.അതുകൊണ്ടുതന്നെ ഇതിനു മുതൽമുടക്ക് എന്നുപറയുന്നത് വളരെ കുറവായിരിക്കും.സ്വയം തൊഴിൽ സാധ്യത വളരെ ഏറെയുള്ള ഒരു കൃഷിയാണിത്.കൂൺ ഒരു ആരോഗ്യകരമായ ഭക്ഷണമാണ്. മാംസവും അന്നജവും വിറ്റാമിനും നാരുകളും എല്ലാം നിറഞ്ഞ വളരെ പൂരകമായ ഒന്നാണ് കൂൺ.പതിനായിരക്കണക്കിന് കൂണുകൾ ഉണ്ടെങ്കിലും അതിൽ തന്നെ നൂറിൽപരം കൂണുകൾ മാത്രമേ നമ്മൾക്ക് കൃഷി ചെയ്യാറുള്ളൂ. എന്നാൽ വ്യാവസായിക അടിസ്ഥാനത്തിൽ ഇരുപതോളം കൂണുകൾ മാത്രമേ കൃഷി ചെയ്യുന്നുള്ളൂ.ഇതിൽ തന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് ബട്ടൻ മഷ്റൂം എന്ന് പറയുന്ന അഗാരിക്കസ് എന്ന മഷ്റൂമാണ്.അതായത് 73 ശതമാനത്തോളം ബട്ടർ മഷ്റൂം ആണ് നമ്മളുടെ കൃഷി ചെയ്യുന്നത്.രണ്ടാമതായി കൃഷിചെയ്യുന്നത് ചിപ്പിക്കൂണ് എന്ന് പറയുന്ന ഓയിസ്ച്ചർ മഷ്റൂമാണ്. ഇത് 16 ശതമാനത്തോളമാണ് കൃഷി ചെയ്യുന്നത്.മൂന്നാമതായി കൃഷി ചെയ്യുന്നത് വൈക്കോൽ കൂണുകളാണ്.
ഇത് ഏതാണ്ട് 7 ശതമാനത്തോളമാണ് കൃഷി ചെയ്യുന്നത്. മൂന്നു ശതമാനത്തോളമാണ് പാൽ കൂൺ അഥവാ മിൽക്കി മഷ്റൂം ചെയ്യുന്നത്.ബാക്കി ചെറിയ രീതിയിൽ കൃഷി ചെയ്യുന്ന എല്ലാ കൂണുകളും ഉൾപ്പെടുത്തി ഒരു ശതമാനത്തോളമാണ് കൃഷി ചെയ്യുന്നത്.ബട്ടൺ കൂൺ സൂപ്പർമാർക്കറ്റുകളിൽ ഒക്കെ ലഭ്യമായിട്ടുള്ള ഒന്നാണ്. എന്നാൽ കേരളത്തെ സംബന്ധിച്ചിടത്തോളം ഇതിന്റെ കൃഷി അത്ര എളുപ്പം ആയിട്ടുള്ള ഒന്നല്ല. ഈ കൂൺ വിളയിച്ച എടുക്കുന്നതിന് 14 മുതൽ 15 ഡിഗ്രിയാണ് ഏറ്റവും അഭികാമായതാപനില എന്നു പറയുന്നത്. കേരളത്തിലെ ഉയർന്ന മേഖലകളായ ഇടുക്കി,മൂന്നാർ പോലുള്ള സ്ഥലങ്ങളിൽ ബട്ടൺ കൂൺ കൃഷി ചെയ്യുന്നവരുണ്ട്.പക്ഷേ ഇത് കുറഞ്ഞ മുതൽമുടക്കിൽ ചെയ്യുക എന്ന് പറയുന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്.ബട്ടൻ കൂൺ കൃഷി ചെയ്യുന്നതിനായി മാധ്യമം തയ്യാറാക്കുന്നതിലും സാധാരണ കൂണുകളെ ക്കാൾ കുറച്ചു വ്യത്യാസമുണ്ട്.നമ്മൾ ഡി കമ്പോസ്റ്റ് ചെയ്ത അതായത് അഴുകി പൊടിഞ്ഞു വരുന്ന ഒരു പ്രത്യേക അനുപാതത്തിൽ പല ഘടകങ്ങളും ചേർത്തെടുത്ത കമ്പോസ്റ്റ് ആണ് കൃഷി ചെയ്യാനായി എടുക്കുന്നത്.ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇതും നമുക്ക് കൃഷി ചെയ്ത് എടുക്കാവുന്നതാണ്. കൂടുതൽ മാർക്കറ്റ് ഉള്ളത് ഈ ബട്ടൺ മഷ്റൂമിനാണ്.കാരണം പച്ചയ്ക്കല്ലാതെ അതു സംസ്കരിച്ചും നമുക്ക് വിൽക്കാൻ സാധിക്കുന്നതാണ്.നമ്മൾ കൂടുതലായി ഉപയോഗിക്കുന്നതും ബട്ടൻ മഷ്റൂമാണ്.
കൂടാതെ ഇതിന്റെ കുറച്ചുകൂടി ഉയർന്ന ഊഷ്മാവിൽ വളർത്താൻ സാധിക്കുന്ന ചില ഇനങ്ങളും നമുക്ക് ഇന്ന് ലഭ്യമാണ്.അതിലൊരു ഇനമാണ് അഗാരിക്കസ് ബൈറ്റൊർക്സ്. ഇത് 30 ഡിഗ്രി താപനിലയിൽ വളരാൻ പറയുന്നവയാണ്.കേരളത്തിൽ വളരെ കൂടുതൽ ആൾക്കാർ കൃഷി ചെയ്യുന്ന ഒന്നാണ് ചിപ്പിക്കൂൺ.ഇത് അനവധി ജൈവ മാധ്യമങ്ങളിൽ നമുക്ക് വളർത്താൻ പറ്റും.വൈക്കോൽ റബ്ബറിന്റെ മരപ്പൊടി കട്ടിയുള്ള പുല്ലുകൾ ചകിരിച്ചോറ് ഇങ്ങനെ അനേകം ജൈവ മാധ്യമങ്ങളിൽ വളരെ എളുപ്പം നമുക്ക് ചിപ്പി കൂൺ കൃഷി ചെയ്യാവുന്നതാണ്.ഇതിനുവേണ്ടുന്ന താപനില 28 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയാണ്. ഇത് നമുക്ക് ഒരു മുറിക്കുള്ളിൽ ക്രമീകരിക്കാവുന്നതാണ്.100 ശതമാനമാണ് ചിപ്പിക്കൂണിന്റെ ബയോളജിക്കൽ എഫിഷ്യൻസി. അതായത് ഒരു കിലോ മാധ്യമം നമ്മൾ എടുത്തു കഴിഞ്ഞാൽ അതിൽ നിന്നും ശരാശരി ഒരു കിലോ ഉൽപ്പന്നം നമുക്ക് കിട്ടും.ചിപ്പി കൂണിന്റെ കൃഷി രീതി വളരെ എളുപ്പമാണ്.മാത്രമല്ല ഇത് കുറഞ്ഞ ദിവസം കൊണ്ട് തന്നെ എടുക്കാൻ സാധിക്കും.ചിപ്പി കൂൺ കൃഷിക്ക് വേണ്ടിവരുന്ന ഉൽപാദന ചിലവ് വളരെ കുറവാണ്.ഇത് നമുക്ക് ഗ്രാമപ്രദേശങ്ങളിലും അർബൻ ഏരിയകളിലും എല്ലാം കൃഷി ചെയ്യാൻ സാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ സ്വയം തൊഴിൽ സംരംഭമായി കേരളത്തിൽ അനേകം പേർ അംഗീകരിച്ച ഒന്നാണ് ചിപ്പി കൂൺ കൃഷി.ഈ ചിപ്പി കൂൺ തന്നെ അനേകം ഇനം ഉണ്ട്. ചില ചിപ്പി കൂണുകൾ തണുപ്പ് സ്ഥലങ്ങളിലും ചിലത് ചൂട് കൂടുതലുള്ള സ്ഥലങ്ങളിലും വളരും.ഇതിന്റെ ശാസ്ത്രീയ നാമം പ്ലൂറോട്ടസ് എന്നാണ്.
പ്ലൂറോട്ടസിന്റെ പല ഇനങ്ങളും ഉണ്ട്.അതിലൊരു ഇനമാണ് പ്ലൂറോട്ടസ് ഓസ്ട്രിയേറ്റസ് ആണ്.ഇത് ചെറിയ ചാരനിറത്തിൽ ആണ് കാണുന്നത്. തണുപ്പ് പ്രദേശങ്ങളിൽ കൂടുതലായി വളരാൻ അഭികാമം ആയിട്ടുള്ള ഒരു ഇനമാണിത്.ഏതാണ്ട് 18 ദിവസം കൊണ്ട് തന്നെ വിളവെടുക്കാൻ പറ്റുന്ന ഒരു ഇനം കൂടിയാണ്. ഇനി മറ്റൊരു ഇനം എന്നുപറയുന്നത് പ്ലൂറോട്ടസ് ജെമോർ. വളരെ കാണാൻ ഭംഗിയുള്ള പിങ്ക് നിറമുള്ള കൂൺ ആണ് പ്ലൂറോട്ടസ് ജെമോർ. 15 ദിവസം കൊണ്ട് തന്നെ ഇത് വിളവെടുക്കാൻ സാധിക്കും.ഇത് വളരെ മാംസളമാണ് മാത്രമല്ല ഇതിൽ നാരിന്റെ അംശം വളരെ കൂടുതലുണ്ട്.ഇളം പിങ്കു നിറത്തിലുള്ള മറ്റൊരു വെറൈറ്റി ആണ് പ്ലൂറോട്ടസ് ഇയോസ്.ചിപ്പിക്കൂൺ ഇനത്തിൽ വരുന്ന മറ്റൊരു കൂൺ ആണ് ഹിപ്സി സൈഗസ്. നല്ല വലിപ്പമുള്ള എന്നാൽ ജലാംശം അധികം ഉള്ള ഒരു കൂൺ ആണിത്.ഇത് വിളവെടുക്കാൻ കുറച്ച് അധികം സമയം എടുക്കും.ഇത് മൊട്ടായിരിക്കുമ്പോൾ ചെറിയ നീലനിറവും എന്നാൽ വളർന്നുവരുമ്പോൾ വെളുത്ത നിറം ആയിരിക്കും.ചിപ്പി കൂൺ പോലെ തന്നെ കേരളത്തിൽ വളരെ അംഗീകരിച്ചിരിക്കുന്ന മറ്റൊരു കൂൺ ആണ് പാൽ കൂൺ.ചിപ്പി കൂൺ കൃഷി ചെയ്യുന്നത് പോലെ തന്നെ വൈവിധ്യമാർന്ന ജൈവ മാധ്യമങ്ങൾ നമുക്ക് പാൽ കൂൺ കൃഷി ചെയ്യാനും നമുക്ക് ഉപയോഗിക്കാൻ പറ്റും. ഇതിനു വേണ്ടി വരുന്ന താപനില 25 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയാണ്.അതായത് നല്ല വേനൽ സമയങ്ങളിൽ പോലും നമുക്ക് കൃഷി ചെയ്യാൻ പറ്റുന്ന ഒരു കൂണാണിത്.ഇതിന്റെ സൂക്ഷിപ്പ് കാലാവധി ചിപ്പിക്കൂണിനെക്കാളും അധികമാണ്.ഇത് ഒരിക്കലും പെട്ടെന്ന് വലുതാകില്ല ഒരാഴ്ചയോളം എടുക്കും ഒരു പൂർണ്ണവളർച്ചയെത്താൻ.
കേരളത്തിൽ കൃഷി ചെയ്യാൻ പറ്റുന്ന മറ്റൊരിനമാണ് വൈക്കോൽ കൂൺ.ചെറിയൊരു തവിട്ടുനിറം ചേർന്ന ചാരനിറമാണ് ഇതിന്.മറ്റു കൂണിനേക്കാളും വളരെ സ്വാദിഷ്ടമായിട്ടുള്ള കൂണാണ് വൈക്കോൽ കൂൺ. ഇത് 40 ഡിഗ്രി താപനിലയിൽ വരെ നമുക്ക് കൃഷി ചെയ്യാൻ സാധിക്കുന്നതാണ്.മാത്രമല്ല ഇത് വർഷം മുഴുവൻ കൃഷിചെയ്യാൻ പറ്റുന്ന ഇനമാണ്.ഒറീസ തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത് കൂടുതലായി കൃഷി ചെയ്യുന്നത്. ഇതിന് ബയോളജിക്കൽ എഫിഷ്യൻസി വളരെ കുറവാണ്.പത്തു ദിവസത്തിനുള്ളിൽ തന്നെ ഇത് കൃഷി ചെയ്തു നമുക്ക് വിളവെടുക്കാൻ സാധിക്കും.ഇതെല്ലാം ഭക്ഷണത്തിനുവേണ്ടി കൃഷി ചെയ്യുന്ന കൂണുകൾ ആണ്. ഔഷധത്തിനു വേണ്ടി കൃഷി ചെയ്യുന്ന കൂണുകളും ഉണ്ട്.ഔഷധത്തിനായി ഉപയോഗിക്കുന്ന ഒരു കൂൺ ആണ് ഗാനോഡർമ. നമ്മൾ ഭക്ഷണത്തിനുപയോഗിക്കുന്ന കൂണുകളെ ക്കാളും പതിന്മടങ്ങ് വിലയാണ് ഇതിന്.എന്നാൽ ഇന്ത്യയിൽ ഇത് ഒട്ടും തന്നെ കൃഷി ചെയ്യുന്നില്ല. പുറം രാജ്യങ്ങൾ ആണ് ഇത് കൂടുതലും കൃഷി ചെയ്യുന്നത്.കാരണം ഇത് മരങ്ങളിലാണ് പിടിക്കുന്നത് അതുകൊണ്ടുതന്നെ ഇത് മരങ്ങളിൽ ഉണക്കം ഉണ്ടാകാൻ കാരണമാകുന്നുണ്ട്. അതുകൊണ്ടാണ് ഇന്ത്യയിൽ ഇതിന്റെ കൃഷി പ്രോത്സാഹിപ്പിക്കാത്തത്.
പുറം രാജ്യങ്ങൾ കൃഷിചെയ്യുമ്പോൾ ഇത് വളരെ കൺട്രോൾഡ് ആയിട്ട് ഒരു മുറിക്കുള്ളിൽ തന്നെയാണ് ചെയ്യുന്നത്. മാത്രമല്ല അവർ ഇത് കൃഷി ചെയ്തു കഴിഞ്ഞാൽ അതിന്റെ ജൈവ അവശിഷ്ടം ഉടൻ തന്നെ കത്തിച്ചു കളയുകയും ചെയ്തു.വളരെ ഔഷധമൂല്യമുള്ള മറ്റൊരു കൂണാണ് ഷിറ്റാക്കി.ഇത് കേരളത്തിൽ ഒട്ടുംതന്നെ കൃഷി ചെയ്യുന്നില്ല.എന്നാൽ ഇന്ത്യയിൽ ഇത് കൃഷി ചെയ്യുന്നുണ്ട്. 10 ഡിഗ്രി താപനിലയിലുള്ള സ്ഥലങ്ങൾ ഇത് നമുക്ക് വളരെ നല്ല രീതിയിൽ കൃഷി ചെയ്ത് എടുക്കാവുന്നതാണ്.ഇതൊക്കെ വളരെ കയറ്റുമതി സാധ്യതയുള്ള കൂണുകളാണ്.നമ്മുടെ ലോക ഉൽപാദനം നോക്കുമ്പോൾ അതിന്റെ 24 ശതമാനത്തോളം ഷിറ്റാക്കൊ കൂണുകളാണുള്ളത്.ഇന്ത്യയിൽ വളരെ നാമമാത്രമായി മാത്രമേ കൃഷി ചെയ്യുന്നുള്ളൂ. ചെറുകിട രീതിയിലല്ലാതെ വളരെ ഓർഗാനൈസിടായി ചെയ്താൽ ഇത് ആഭ്യന്തര മേഖലയിൽ മാത്രമല്ല,കയറ്റുമതി മേഖലയിലും വളരെയേറെ സാധ്യതയുള്ളതാണ്.