ദൃശ്യം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച താരമാണ് എസ്തര് അനില്‍ ഈ സിനിമയിലെ ഗംഭീര പ്രകടനം കാഴ്ചക്കാരെ ഞെട്ടിച്ചിരുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത ആഴ്ച റിലീസിന് ഒരുങ്ങുമ്പോള്‍ പ്രേക്ഷകര്‍ വലിയ പ്രതീക്ഷയിലാണ് കാരണം മലയാള സിനിമയില്‍ വന്ന ത്രില്ലര്‍ സിനിമകളില്‍ മലയാളികള്‍ എന്നും ഓര്‍ത്തു വെക്കുന്ന ഒരു ചിത്രം തന്നെ ആയിരിക്കും ദൃശ്യം. ഒന്നാം ഭാഗം പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ വിജയം നേടിയത് തന്നെയാണ് ഇതിന്റെ രണ്ടാം ഭാഗം ഇറക്കാന്‍ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. ദൃശ്യം ടൂ ഇറങ്ങുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് എസ്തര് അനില്‍ ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ച ചിത്രങ്ങള്‍ വൈറല്‍ ആയിരിക്കുകയാണ്. തന്റെ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങളായിരുന്നു താരം പങ്കുവെച്ചത് ഒരുപാട് നല്ല അഭിപ്രായങ്ങള്‍ വന്നുവെങ്കിലും ചിലരെങ്കിലും വളരെ മോശമായി ആ ചിത്രത്തിന് താഴെ കമന്റ് ചെയ്തു.
എവിടെയും നടക്കുനതു പോലെ തന്നെ പതിവ് തെറ്റിക്കാതെ ഇത്തവണയും ആളുകള്‍ പല രീതിയില്‍ മോശം അഭിപ്രായങ്ങള്‍ വാരി വിതറി. ഈ തവണ ആളുകള്‍ അതിനു ഉപയോഗിച്ചത് മലയാള സിനിമയില്‍ വലിയ നടിയായി മാരണ കഴിവുള്ള എസ്തര് അനില്‍ എന്ന ജൂനിയര്‍ താരത്തെ ആയിരുന്നു. ഈ താരത്തിന്റെ മുഖം കാണുമ്പോള്‍ ആളുകള്‍ക്ക് ആദ്യം ഓര്‍മ്മ വരുന്നത് ദൃശ്യം എന്ന സിനിമ തന്നെ ആയിരിക്കും കാരണം പല കലാകാരന്മാരുടേയും സിനിമ ജീവിതം മാറ്റിമറിച്ച ഒരു ചിത്രം തന്നെയാണ് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഈ സിനിമ.
എസ്തര് അതില്‍ മോഹന്‍ലാലിന്റെ മകളായിട്ടാണ് അഭിനയിക്കുന്നത് എന്നതുകൊണ്ട് തന്നെ ഇതിന്റെ രണ്ടാം ഭാഗത്തിലും താരത്തിനു കാര്യമായ റോള്‍ ചെയ്യാന്‍ കഴിയും. എസ്തര് അനിലിന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതോടെ ദ്രിശ്യത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നു പലരും കരുതിയത് ആ സിനിമയിലെ രംഗമാണു എന്നാണ് എന്നാല്‍ അതിലെ കഥാപാത്രത്തിന്റെ രീതി വെച്ച് നോക്കുമ്പോള്‍ അങ്ങനെയൊരു ലുക്കില്‍ എസ്തര് എത്താന്‍ സാധ്യത വളരെ കുറവാണ് മാത്രമല്ല സിനിമയിലെ ഇത്തരം ലുക്കുകള്‍ സിനിമ ഇറങ്ങുന്നതിനു മുന്‍പ് തന്നെ പുറത്തുവിടാനും സാധ്യത വളരെ കുറവാണ്.