വാഹനം സെക്കന്റ് ഗിയറിൽ നിന്നും ഫസ്റ്റ് ഗിയറിലേക്ക് ഷിഫ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ശ്രദ്ധിക്കുക

സ്വന്തമായി ഒരു വാഹനം എല്ലാവരുടെയും സ്വപ്നം തന്നെയാണ്.എന്നാൽ പലർക്കും ഡ്രൈവിംഗ് എന്നത് ഒരു ബാലികേറാ മലയാണ്. ഇനി വാഹനം ഓടിക്കാൻ പഠിച്ചാലും ഒരുപാട് സംശയങ്ങൾ നമ്മുടെ ഉള്ളിൽ ഉണ്ടാകും. പലപ്പോഴും തുടക്കക്കാർക്ക് ആണ് ഇത്തരം സംശയങ്ങൾ ഉണ്ടാകുന്നത്. അതേസമയം അത്യാവശ്യം നല്ല രീതിയിൽ വാഹനം ഓടിക്കാൻ അറിയാവുന്നവർ ആണെങ്കിലോ പല കാര്യങ്ങളും ശ്രദ്ധിക്കാറൂമില്ല.നമ്മൾ ഒരു വാഹനം ഓടിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.നമ്മൾ ഡൗൺ ഷിഫ്റ്റിങ് ചെയ്യുന്ന സമയത്ത് സെക്കന്റ് ഗിയറിൽ നിന്നും ഫസ്റ്റ് ഗിയറിലേക്ക് ഷിഫ്റ്റ് ചെയ്യുമ്പോൾ ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം.കാരണം നമ്മൾ ഫിഫ്ത്തിൽ നിന്നും ഫോർത്തിലേയ്ക്കൊ അല്ലെങ്കിൽ ഫോർത്തിൽ നിന്നും തേർഡിലേയ്ക്കോ ഒക്കെ ചെയ്യുന്നത് പോലെയല്ല സെക്കൻഡിൽ നിന്ന് ഫസ്റ്റ് ഗിയറിലേക്ക് ചെയ്യേണ്ടത്.ഏറ്റവും കൂടുതൽ ടോർക്ക് ഉള്ള ഗിയർ ആണ് ഫസ്റ്റ് ഗിയർ.അതായത് ഹൈ ടോർക്കാണ് ഫസ്റ്റ് ഗിയറിൽ ഉണ്ടാവുക. അപ്പോൾ നിർത്തിയിട്ടിരിക്കുന്ന ഒരു വണ്ടി മൂവ് ചെയ്യി ക്കണമെങ്കിൽ നമുക്ക് അത് ആവശ്യമാണ്.അതിനു വേണ്ടിയിട്ടാണ് നമ്മൾ ഫസ്റ്റ് ഗിയർ കൊടുക്കുന്നത്.വണ്ടി മൂവ് ആയി കഴിഞ്ഞാൽ നമുക്ക് അത്ര വലിയൊരു ടോർക്കിന്‍റെ ആവശ്യമില്ല.

നമ്മൾ സെക്കൻഡ് ഗിയറി ലേക്ക് പോകുന്നു.പിന്നീട് നമ്മൾ സ്പീഡ് അനുസരിച്ച് തേർഡ് ഗിയർ ഫോർത്ത് ഗിയർ ഫിഫ്ത്ത് ഗിയർ അങ്ങനെ പോകുന്നു.ഗിയർ ഷിഫ്റ്റിംഗ് ചെയ്യേണ്ടത് എൻജിൻ സൗണ്ട് കേട്ടു കൊണ്ട് സ്പീഡ് കൂടുന്നതിന് അനുസരിച്ച് ഇട്ടാണ്.ഒരിക്കലും മീറ്ററിൽ നോക്കിക്കൊണ്ട് എത്ര സ്പീഡ് ആയി എന്ന് നോക്കി അല്ല ഗിയർ ഷിഫ്റ്റിംഗ് ചെയ്യേണ്ടത്.എൻജിൻ സൗണ്ട് കേൾക്കുന്ന സമയത്ത് നിങ്ങൾക്ക് മനസ്സിലാകണം ഗിയർ ഷിഫ്റ്റിംഗ് ചെയ്യാൻ സമയമായി എന്ന്.ഫസ്റ്റ് ഗിയറിൽ വണ്ടി ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് സൗണ്ട് കേൾക്കുക ആണെങ്കിൽ നമ്മൾ മനസ്സിലാക്കണം സെക്കൻഡ് ഗിയറിലേക്ക് മാറ്റാൻ സമയമായി എന്ന്.വീണ്ടും എൻജിൻ സൗണ്ട് കേൾക്കുന്ന സമയത്ത് തേർഡ് ഗിയർ ലേക്ക് മാറ്റുക.അങ്ങനെയാണ് അപ്പ് ഷിഫ്റ്റിംഗ് ചെയ്യേണ്ടത്. ഫിഫ്ത് ഗിയറിൽ പോകുമ്പോൾ ഫുൾ ആക്സിലറേറ്റർ കൊടുത്താലും ചിലപ്പോൾ വണ്ടിക്ക് മൂവിങ് കിട്ടത്തില്ല.ഇങ്ങനെ വരുമ്പോൾ നമ്മൾ തൊട്ടു താഴത്തെ ഗിയറിലേക്ക് ഫിഫ്റ്റ് ചെയ്യണം.എങ്ങനെയാണ് നമ്മൾ ഡൗൺ ഷിഫ്റ്റിംഗ് ചെയ്യുന്നത്.എന്നാൽ നമ്മൾ സെക്കൻഡ് ഗിയറിൽ നിന്ന് ഫസ്റ്റ് ഗിയറിലേക്ക് ഡൗൺ ഷിഫ്റ്റ് ചെയ്യാനായി പലരും ശ്രമിക്കാറുണ്ട്.വണ്ടി നല്ലോണം സ്ലോ ആകുന്ന സമയത്താണ് ഇങ്ങനെ ചെയ്യുന്നത്.

പക്ഷേ ഒരിക്കലും ഇങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. വണ്ടി സ്ലോ ആണെങ്കിൽ കൂടിയും സെക്കൻഡ് ഗിയറിൽ വണ്ടി മൂവ് ആകും.വണ്ടി സ്ലോ ആകുന്ന സമയത്ത് സെക്കൻഡ് ഗിയറിൽ നിന്നും ഫസ്റ്റ് ഗിയറിലേക്ക് ആക്കുന്ന ശീലമുണ്ടെങ്കിൽ അത് ഒരിക്കലും നല്ലതല്ല.അതിന്‍റെ ആവശ്യവുമില്ല.വണ്ടി കംപ്ലീറ്റ് ആയിട്ട് നിൽക്കുകയോ അല്ലെങ്കിൽ വളരെ സ്ലോ ആയിട്ട് പോവുകയൊ ചെയ്യുമ്പോഴാണ് സെക്കൻഡ് ഗിയറിൽ നിന്ന് ഫസ്റ്റ് ഗിയറി ലേക്ക് മാറ്റേണ്ട ആവശ്യം വരുന്നത്.അല്ലാണ്ട് സമയത്തൊന്നും നമുക്ക് ഫസ്റ്റ് ഗിയറിലേക്ക് ഷിഫ്റ്റ് ആക്കേണ്ട അവസ്ഥ വരുന്നില്ല.വണ്ടി അത്യാവശ്യം നല്ല രീതിയിൽ മൂവ് ചെയ്യുന്ന സമയത്ത് ഫസ്റ്റ് ഗിയറിലേക്ക് ഷിഫ്റ്റ് ചെയ്യേണ്ട ആവശ്യമില്ല.സെക്കൻഡ് ഗിയറിൽ നിന്നും ഫസ്റ്റ് ഗിയറി ലേക്ക് ഷിഫ്റ്റ് ചെയ്യുമ്പോൾ ഒരു സൗണ്ട് നമ്മൾ കേൾക്കാറുണ്ട്.

ഈ സൗണ്ടിനെ തിൻക്രോ ഗ്രയിന്റിംഗ് സൗണ്ട് എന്നാണ് പറയുന്നത്.നമ്മൾ സെക്കൻഡ് ഗിയറിൽ നിന്നും ഫസ്റ്റ് ഗിയറിലേക്ക് മാറുന്ന സമയത്ത് വണ്ടിയുടെ ഷാഫ്റ്റ് സ്പിഡിന് മാച്ച് ആക്കുന്നതിനു വേണ്ടിയുള്ള ഒരു പ്രവർത്തനം ഇവിടെ നടക്കും. അത് മാച്ച് ആയെങ്കിൽ മാത്രമേ വളരെ ഈസി ആയിട്ട് സെക്കൻഡ് ഗിയറിൽ നിന്നും ഫസ്റ്റ് ഗിയറി ലേക്ക് ഷിഫ്റ്റ് ചെയ്യാൻ സാധിക്കൂ. ഇത് അറിയാതെയാണ് പലരും വണ്ടി സ്ലോ ആകുമ്പോൾ തന്നെ ഫസ്റ്റ് ഗിയറിലേക്ക് മാറ്റാൻ ശ്രമിക്കുന്നത്.അപ്പോൾ ഇനി ഡൗൺ ഷിഫ്റ്റിംഗ് ചെയ്യുമ്പോൾ ഉചിതമായ സമയത്ത് മാത്രമേ സെക്കൻഡ് ഗിയറിൽ നിന്നും ഫസ്റ്റ് ഗിയറിലേക്ക് ഷിഫ്റ്റ് ചെയ്യാൻ പാടുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *