ഇനി ഈ ഇല മതി വളവും കീടനാശിനിയും റെഡി മരങ്ങളും ചെടികളും വേഗത്തില്‍ വളരും

നമുക്ക് ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പച്ചക്കറികൾ. ഇന്ന് കടകളിൽ നിന്നു വാങ്ങുന്ന പച്ചക്കറികൾ ശരീരത്തിന് ഹാനികരമായ രാസകീടനാശിനികൾ എല്ലാം തളിച്ചാണ് കൃഷി ചെയ്യുന്നത്. ഇങ്ങനെ രാസ കീടനാശിനികൾ തളിച്ച പച്ചക്കറികൾ കഴിക്കുന്നത് ഒരുപാട് ആരോഗ്യ പ്രശ്നങ്ങളാണ് നമുക്ക് ഉണ്ടാക്കുന്നത്.ഇനി വിഷാംശമില്ലാത്ത പച്ചക്കറികൾ കഴിക്കണമെങ്കിൽ നമ്മൾ സ്വയം കൃഷി ചെയ്യുക തന്നെ വേണം. നമ്മൾ വീടുകളിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾക്ക് കൂടുതലും ജൈവവളങ്ങൾ ആയിരിക്കും ഉപയോഗിക്കുന്നത്.ഇങ്ങനെ നാട്ടിൻപുറങ്ങളിൽ പച്ചക്കറികൾക്കും ചെടികൾക്കും എല്ലാം പണ്ടുകാലം മുതലേ ഉപയോഗിക്കുന്ന ഒരു ജൈവ വളം ആണ് ഇവിടെ കാണിക്കുന്നത്.മണ്ണിന്‍റെ ഫലപുഷ്ടി മാത്രമല്ല ചെടിയുടെ വളർച്ച ത്വരിതപ്പെടുത്താനും ഇത് ഉത്തമമാണ്.

നൈട്രജൻ പൊട്ടാസ്യം മഗ്നീഷ്യം ഫോസ്ഫറസ് തുടങ്ങി ചെടിയുടെ വളർച്ചാ ഘട്ടത്തിൽ ആവശ്യമായ എല്ലാ ധാതുക്കളും ഈ വളത്തിലുണ്ട്.എന്നാൽ പലസ്ഥലങ്ങളിലും ഇത് ഇന്ന് കിട്ടാനില്ല.ഇനി ഇവ കിട്ടാനില്ല എന്ന് പറഞ്ഞ് ആരും വിഷമിക്കേണ്ട. ഈ വളത്തിനു പകരം ഉപയോഗിക്കാൻ സാധിക്കുന്ന ഒരു പച്ചില വളം നമ്മുടെ വീടുകളിൽ തന്നെ ഉണ്ട്.വേറൊന്നുമല്ല പാഴ്ച്ചെടി ആയി നമ്മൾ തള്ളിക്കളയുന്ന ദുർഗന്ധം വമിക്കുന്ന ഇലകൾ ഉള്ള ശീമക്കൊന്ന തന്നെ.വേലി അരികിലും മറ്റും വളർന്നു പിടിക്കുന്ന ഈ ശീമക്കൊന്നയേ ചില സ്ഥലങ്ങളിൽ വളകൊന്ന എന്നും പറയാറുണ്ട്.പച്ചക്കറികൾക്കും ചെടികൾക്കും എല്ലാം വളമായി ഉപയോഗിക്കുന്നത് കൊണ്ട് തന്നെയാണ് ഇതിന് വളക്കുന്ന എന്ന പേരു വരാൻ കാരണം.ഒരുപാട് നൈട്രജൻ കണ്ടന്റ് ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്.അന്തരീക്ഷത്തില്‍നിന്ന് നൈട്രജന്‍ വലിച്ചെടുത്ത് ചെടികള്‍ക്ക് ഉപയോഗിക്കാവുന്ന രൂപത്തില്‍ ശേഖരിച്ചുവയ്ക്കാമെന്നതാണ് ഇവയുടെ പ്രത്യേകത.

എത്ര വള കൂറില്ലാത്ത മണ്ണാണെങ്കിൽ കൂടിയും ഇതിന്‍റെ ഇല ഇട്ടു കൊടുത്തു കഴിഞ്ഞാൽ നല്ല വളക്കൂറുള്ള മണ്ണായി മാറുകയും ചെയ്യും.ശീമക്കൊന്നയുടെ ഇല നല്ലൊരു വളമായും അതുപോലെതന്നെ ജൈവ കീടനാശിനിയായും ഉപയോഗിക്കാം.പച്ച മുളക് ചെടിയുടെയൊക്കെ മുരടിപ്പ് മാറാൻ വളരെ നല്ലൊരു വളമാണ്. ഇതിന്‍റെ ഇല ഊരിയെടുത്ത് ചെടികളുടെ അല്ലെങ്കിൽ പച്ചക്കറികളുടെ ഒക്കെ കട ഭാഗത്ത് ഇട്ടു കൊടുത്താൽ മതിയാകും.അല്ലെങ്കിൽ വെള്ളത്തിലിട്ട് ചീയിച്ചതിനുശേഷം ഇത് ചെടികൾക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. ശീമക്കൊന്നയുടെ ഇലകൾ അരച്ച് തളിച്ചാൽ ചെറിയ കീടങ്ങൾ ഒന്നും പിന്നെ അടുക്കില്ല.ഇത് പെട്ടെന്നു മണ്ണിൽ അലിഞ്ഞു ചേരുന്ന അതുകൊണ്ടുതന്നെ പച്ചക്കറി തൈകൾ നടുമ്പോൾ പുതയിടാൻ ഏറ്റവും നല്ലത് ശീമക്കൊന്ന ഇലയാണ്.

Leave a Reply

Your email address will not be published. Required fields are marked *