കറികളിൽ രുചിയും മണവും കൂട്ടാൻ ഉപയോഗിക്കുന്ന ഒന്നാണ് കറിവേപ്പില.എന്നാൽ കറിക്ക് സ്വാദു മണവും നൽകുന്ന കറിവേപ്പില ആവശ്യം കഴിഞ്ഞ് വലിച്ചെറിയുകയാണ് പതിവ്.നമ്മൾ ഇങ്ങനെ വലിച്ചെറിഞ്ഞ കറിവേപ്പില നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയതാണ്.കാർബോഹൈഡ്രേറ്റ് പ്രോട്ടീൻ മിനറൽസ് കാൽസ്യം ഫോസ്ഫറസ് അയൺ എന്നിങ്ങനെ ഒത്തിരി പോഷകഘടകങ്ങൾ ആണ് കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്നത്.വിറ്റാമിന് എ യുടെ കലവറയായ കറിവേപ്പില നമ്മുടെ ശരീരത്തിന് ഏറ്റവും അധികം ഗുണം ചെയ്യുന്നതാണ്.നമ്മുടെ കരളിന്റെ ആരോഗ്യത്തിന് തിമിരം പോലുള്ള നേത്ര രോഗത്തിന് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാൻ ഭാരം കുറയ്ക്കാൻ എന്നിങ്ങന്നെ ഒത്തിരി അസുഖത്തിന് കറിവേപ്പില നമ്മൾ ഉപയോഗിക്കാറുണ്ട്.ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ മുടി സംരക്ഷണത്തിനുമെല്ലാം തന്നെ കറിവേപ്പില വളരെ ഉത്തമമാണ്.പണ്ടുകാലങ്ങളിൽ മിക്ക വീടുകളിലും കറിവേപ്പില ഉണ്ടായിരുന്നു.പഴമക്കാർക്ക് എല്ലാം ഔഷധഗുണങ്ങൾ അറിയാവുന്നതുകൊണ്ട് തന്നെയാണ് വീടുകളിൽ കറിവേപ്പില മരം എങ്കിലും വച്ചു പിടിപ്പിച്ചിരുന്നത്. എന്നാൽ ഇന്ന് വീടുകളിൽ കറിവേപ്പില കാണാനേയില്ല.മാർക്കറ്റുകളിൽ നിന്നും വീട്ടിലേക്ക് ആവശ്യമായ കറിവേപ്പില നമ്മൾ വാങ്ങുന്നത്.
എന്നാൽ മാർക്കറ്റുകളിൽ നിന്നും വാങ്ങുന്ന കറിവേപ്പില കീടനാശിനികൾ അടിച്ച് വരുന്നതാണ്.കറിവേപ്പിലയ്ക്ക് കീടനാശിനിയെ ആഗിരണം ചെയ്യാനുള്ള കഴിവ് മറ്റു പച്ചക്കറികളെക്കാൾ കൂടുതലായിട്ട് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എത്ര കഴുകിയാലും എത്ര സമയം വെള്ളത്തിലിട്ടാലും ഈ കറിവേപ്പില വലിച്ചെടുത്തിരിക്കുന്ന കീടനാശിനികൾ കളയാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ നമ്മൾ കടയിൽ നിന്നും വാങ്ങിക്കുന്ന കറിവേപ്പില ഉപയോഗിക്കാതെ ഇരിക്കുന്ന തന്നെയാണ് നമ്മുടെ ആരോഗ്യത്തിന് നല്ലത്.അതുകൊണ്ട് നമ്മൾ ഒരു കറിവേപ്പില ചെടി നമ്മുടെ വീട്ടിൽ വച്ചു പിടിപ്പിക്കുകയാണ് വേണ്ടത്. എങ്ങനെയാണ് ഒരു കറിവേപ്പില ചെടി നടേണ്ട നിന്നും എന്തൊക്കെ വളങ്ങൾ ആണ് അതിന് നൽകേണ്ടതെന്നും നമുക്കു നോക്കാം.കറിവേപ്പില നമുക്ക് മൂന്ന് രീതിയിൽ നട്ടുവളർത്താൻ സാധിക്കും.വേരിൽ നിന്ന് പൊട്ടിമുളച്ചു വരുന്ന തൈകൾ നട്ടു വളർത്താൻ സാധിക്കും.അതുപോലെ കറിവേപ്പിലയുടെ കായ്കൾ പാകിയാലും നല്ല ആരോഗ്യമുള്ള കറിവേപ്പ് നട്ടുവളർത്താം.പിന്നെ ഒരു രീതിയാണ് നല്ല മൂത്ത ഒട്ടും കനമില്ലാത്ത കമ്പ് മുറിച്ചു നടാവുന്നതാണ്.ഇങ്ങനെ മൂന്നു രീതിയിൽ നമുക്ക് കറിവേപ്പില നട്ടു വളർത്താൻ സാധിക്കും.
മണ്ണ് ചാണകം ചെങ്കലിന്റെ പൊടി കരിയില ഇവ മിക്സ് ഇത് മിശ്രിതത്തിൽ ആണ് കറിവേപ്പിൻ തൈ നട്ട് കൊടുക്കുന്നത്.പിന്നീട് ചാണകപ്പൊടി അടുക്കളയിലെ വേസ്റ്റുകൾ ആയ ചായ പിണ്ടി മുട്ടത്തോട് പഴത്തൊലി ഉള്ളിത്തോട് ഇവയൊക്കെ ഉണക്കിപ്പൊടിച്ച് ഇതിന് വളമായി ഇടയ്ക്കിടയ്ക്ക് ഇട്ടുകൊടുക്കാം.കറിവേപ്പിലയ്ക്ക് ഇടയ്ക്ക് മഞ്ഞളിപ്പ്,പുള്ളിക്കുത്ത് രോഗങ്ങൾ ഒക്കെ ബാധിക്കാറുണ്ട്. ഇതിനായി കപ്പലണ്ടി പിണ്ണാക്ക് തലേദിവസത്തെ പുളിപ്പിച്ച കഞ്ഞിവെള്ളത്തിൽ മിക്സ് ചെയ്ത് നേർപ്പിച്ച് ഇതിന്റെ കടയ്ക്കൽ ഒഴിച്ച് കൊടുത്താൽ മതി.അതുപോലെ ചാരം ഇട്ട് കൊടുക്കുന്നതും പുള്ളിക്കുത്തിന് നല്ലതാണ്. അതുപോലെ തലേദിവസത്തെ കഞ്ഞിവെള്ളം പുളിപ്പിച്ചത് കറിവേപ്പില തളിച്ചുകൊടുക്കുന്നത് ഇതിൽ വരുന്ന പ്രാണികളെ തുരത്താൻ വളരെ നല്ലതാണ്.അതുപോലെ കട ഭാഗത്ത് ഒഴിച്ചു കൊടുക്കുന്നതും നല്ലതാണ്.അതുപോലെതന്നെ വേപ്പിൻ ചെടി ഒരുമാതിരി വലുതായി കഴിയുമ്പോൾ അതിന്റെ മുകൾഭാഗം കട്ട് ചെയ്ത് എടുക്കുന്നത് വളരെ നല്ലതാണ്. ഇങ്ങനെ കട്ട് ചെയ്ത എടുക്കുമ്പോൾ ആ ഭാഗത്തു നിന്നും കൂടുതൽ ശിഖരങ്ങൾ മുളച്ചു വരും.
പിന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മൾ ഒരു കറിവേപ്പില നട്ടു കഴിഞ്ഞാൽ ചുരുങ്ങിയത് ഒരു വർഷമെങ്കിലും അതിൽനിന്ന് ഇല എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക.അങ്ങനെ എടുത്ത കഴിഞ്ഞാൽ പിന്നീട് ചെടി വളരില്ല എന്നാണ് പറയുന്നത്. അതുകൊണ്ട് കഴിവതും ഒരു വർഷമെങ്കിലും ചെറിയ വേപ്പിൻ ചെടിയിൽനിന്ന് ഇല എടുക്കാതിരിക്കുക.അതുപോലെ വേപ്പിൻ ചെടിക്ക് നല്ലൊരു വളമാണ് പച്ചച്ചാണകം.പച്ചച്ചാണകം നേർപ്പിച്ച ചെടിയുടെ കടക്കൽ ഒഴിച്ചു കൊടുക്കുകയാണെങ്കിൽ ഇതു നല്ല ആരോഗ്യത്തോടെ വളരും.ഇനി ഇതിന്റെ കമ്പ് എങ്ങനെയാണ് നട്ട് പിടിപ്പിക്കുന്നത് എന്ന് നോക്കാം.ഇതിന് ഒരു നല്ല മൂത്ത കനംകുറഞ്ഞ കമ്പ് മുറിച്ചെടുക്കുക.കമ്പിന്റെ അറ്റ ഭാഗം ഒന്ന് ചരിച്ചു വെട്ടി കൊടുക്കുക.ഇനി ഇതിന്റെ അറ്റ് ഭാഗത്ത് ചെറുതായി ഒന്നു പറഞ്ഞു കൊടുക്കുകയും വേണം. ഇനി ഇതിന് കൊടുക്കേണ്ട നല്ലൊരു റൂട്ടിൻ ഹോർമോണാണ്. ഇതിനായി മഞ്ഞൾപൊടി തേൻ കറിവേപ്പില കുടിച്ച വെള്ളത്തിൽ ഇട്ടത് സുഡോമോണസ് ഇതൊക്കെ നല്ലൊരു റൂട്ടിങ് ഹോർമോൺ ആണ്.
ഇതിൽ ഏതെങ്കിലും ഒരു റൂട്ടിങ് ഹോർമോൺ ഈ കമ്പിന്റെ മണ്ണിന്റെ അടിയിൽ പോകുന്ന ഭാഗത്ത് തേച്ചു കൊടുക്കുക.ഇനി ഒരു ചെടിച്ചട്ടിയിലോ മറ്റും മണ്ണും ചകിരിച്ചോറും ചാണകപ്പൊടിയും മിക്സ് ചെയ്തത് എടുക്കുക. ഇനി ഇതിലേക്ക് കമ്പ് ഇതിലേക്ക് നട്ട് കൊടുക്കുക.ഒരു 21 ദിവസം കൊണ്ട് ഇതിനു ചുറ്റും പുതിയ ശിഖരങ്ങൾ വരും. ശിഖരങ്ങൾ ഒന്നു മുളച്ചുവരുന്ന വരെ തണലത്ത് വേണം വെക്കാൻ.ഇത് മുളച്ചു വന്നു കഴിഞ്ഞാൽ വെയിലതേയ്ക്ക് മാറ്റി വെക്കാം.നല്ല വെയിൽ ഉള്ള സ്ഥലത്താണ് കറിവേപ്പില നല്ല ആരോഗ്യത്തോടെ വളരുന്നത്.അപ്പോൾ ഇനി എല്ലാവരുടെയും വീടുകളിൽ ഒരു കറിവേപ്പില ചെടി നട്ടു പിടിപ്പിക്കുക.ഒട്ടും വിഷാംശമില്ലാത്ത നല്ല ഫ്രഷ് കറിവേപ്പില നമുക്ക് വീട്ടിൽ തന്നെ നട്ടു വളർത്താം.