പഴമായും പച്ചക്കറിയായും ഒക്കെ കണക്കാക്കപ്പെടുന്ന തക്കാളി ഒരു പാട് പോഷക ഘടകങ്ങൾ അടങ്ങിയ ഒന്നാണ്.വിറ്റാമിൻ എ സി കെ ബി 6 ഫോളേറ്റ് തയമിൻ എന്നിവ തക്കാളിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.കൂടാതെ പൊട്ടാസ്യം ഫോസ്ഫറസ് അയൺ കൽസ്യം നാരുകൾ പ്രോട്ടീൻ മാംഗനീസ് മഗ്നീഷ്യം ഫോസ്ഫറസ് എന്നിവയും അടങ്ങിയിട്ടുണ്ട്.ദഹനപ്രക്രിയ ത്വരിതപ്പെടുത്താനും കരളിന്‍റെ പ്രവര്‍ത്തനത്തിനും തക്കാളി വളരെ നല്ലതാണ്.ഇത്രയും പോഷക ഘടകങ്ങൾ അടങ്ങിയ തക്കാളി നമുക്ക് വീട്ടിൽ കൃഷി ചെയ്യാവുന്നതാണ്.അതെ സമയം തക്കാളി കൃഷി ചെയ്യുമ്പോൾ പൊതുവെ എല്ലവരും പറയുന്ന ഒരു പ്രശ്നമാണ് വെള്ളിച്ചശല്യം.അതുപോലെ തന്നെ ഉന്നയിക്കുന്ന മറ്റൊരു പ്രശ്നമാണ് പൂക്കൾ വരും പക്ഷേ കായ് ഉണ്ടാകുന്നില്ല എന്നത്.തക്കാളി ചെടി നന്നായി പൂക്കാനും പൂത്തു കഴിഞ്ഞാൽ അത് കൊഴിഞ്ഞു പോകാതെ കായ് പിടിക്കാനും ഒരു കിടിലൻ വളം പ്രയോഗിച്ചാൽ മതി.
ഇത് തക്കാളിക്ക് മാത്രമല്ല മത്തൻ കുമ്പളം മുളക് എന്നിവയ്ക്കെല്ലാം പ്രയോജനകരമാണ്.സാധാരണ എല്ലാവരും മീൻ കഴുകുന്ന വെള്ളം വെറുതെ കളയുകയാണ് പതിവ്.എന്നാൽ ഇനി മുതൽ ആരും മീൻ കഴുകുന്ന വെള്ളം കളയരുത്.പകരം അത് ഒരു ഉപയോഗിക്കാത്ത പാത്രത്തിലും മറ്റും എടുത്ത് വെച്ച ശേഷം ഇതിലേക്ക് നമ്മുടെ അടുക്കളയിൽ വരുന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും ഒക്കെ വൈസ്റ്റ് ഇട്ടശേഷം ഒരു രണ്ട് മൂന്നു ദിവസം വെക്കണം.ശേഷം ഇത് പച്ചക്കറികൾക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. അല്ലെങ്കിൽ മീൻ വെള്ളം മാത്രമാണെങ്കിലും ഒഴിച്ചു കൊടുക്കാവുന്നതാണ്. മീൻ വെള്ളം മാത്രമാണെങ്ങിൽ ഇങ്ങനെ രണ്ട് മൂന്നു ദിവസം വെയ്ക്കേണ്ട ആവശ്യം ഇല്ല.നേരിട്ട് ഇത് ഒഴിച്ചു കൊടുക്കാവുന്നതാണ്.ഈ വളം ഒന്ന് പ്രയോഗിച്ചു കഴിഞ്ഞാൽ തക്കാളി ചെടി കുലകുത്തി കായ് പിടിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
പിന്നെ എല്ലാം വർക്കും ഉള്ള ഒരു സംശയമാണ് തക്കാളിക്ക് അനുയോജ്യമായ മണ്ണ് ഏതാണ് എന്നത്.നല്ല കറുത്ത മണ്ണും അതു പോലെ ചുവന്ന മണ്ണും തക്കാളി ചെടിക്ക് അനുയോജ്യമാണ്.തക്കാളി ചെടിയുടെ തണ്ട് നല്ല ബലമുള്ളത് ആകണമെങ്കിൽ അതിന്‍റെ കട ഭാഗത്ത് നല്ല പോലെ മണ്ണ് ആവശ്യമുണ്ട്.അതുകൊണ്ട് രണ്ടാഴ്ച കൂടുമ്പോൾ കട ഭാഗ്ത്ത് മണ്ണ് നല്ല പോലെ ഇട്ട് കൊടുക്കണം.ഇല്ലെങ്കിൽ തക്കാളി തൈ പെട്ടന്ന് ഒടിഞ്ഞു പോകുകയും ചെയ്യും.ഇക്കാര്യങ്ങൾ ഒക്കെ ഒന്ന് ശ്രദ്ധിച്ചു കഴിഞ്ഞാൽ തക്കാളി ചെടി നല്ല പോലെ വളർന്ന് കായ്ക്കും.