മുളക് തൈ കാടുപോലെ വളരും ഇത് ചെയ്‌താല്‍ മുളകിന് ഇതിലും നല്ല വളം വേറെ ഇല്ല

മ്മൾ മലയാളികൾക്ക് പൊതുവെ എരിവുകളോട് കുറച്ചു ഇഷ്ടം കൂടുതലാണ്.അതുകൊണ്ട് തന്നെ നമ്മുടെ കറികൾക്കൊക്കെ എരിവ് കിട്ടാനായി പച്ചമുളക് കുരുമുളക് തുടങ്ങിയ സ്പൈസസ് ചേർക്കാറുണ്ട്.എന്നാൽ കൂടുതൽ ആൾക്കാരും പച്ചമുളകിനെയാണ് എരിവിനായി ആശ്രയിക്കുന്നത്. ഇങ്ങനെ എരിവിന് വേണ്ടി കറിയിലും മറ്റും ചേർക്കുന്ന പച്ചമുളക് ആവശ്യം കഴിഞ്ഞാൽ കറിവേപ്പിലെ പോലെ വലിച്ചെറിയുകയാണ് ചെയ്യന്നത്.എന്നാൽ ഇങ്ങനെ വലിച്ചെറിയുന്ന പച്ചമുളകിൽ എരിവ് മാത്രമല്ല നിറയെ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.വിറ്റാമിനുകളുടെയും കോപ്പർ അയൺ പൊട്ടാസ്യം തുടങ്ങയ മൂലകങ്ങളുടെയും കലവറയാണ് പച്ചമുളക്.ശരീരത്തിലുള്ള അമിതമായ കൊഴുപ്പ് ഉരുക്കിക്കളയാൻ പച്ചമുളക് കഴിക്കുന്നത് ഉത്തമമാണ്. ഇത് വഴി ശരീരഭാരം കുറയ്ക്കാനും സാധിക്കും.പച്ചമുളക് ബീറ്റാ കരോട്ടിൻ ആന്റിഓക്‌സിഡന്റുകൾ എൻഡോർഫിൻസ് എന്നിവയുടെ സമ്പന്നമായ ഉറവിടമായത് കൊണ്ട് ഇത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുപോലെ പച്ചമുളക് പതിവായി കഴിക്കുന്നത് മൂലം ഇൻസുലിൻ അളവ് നിയന്ത്രിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് തുലനം ചെയ്യാനും ഒപ്പം പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.

ഇന്ന് പൊതുവേ കടകളിൽ നിന്നുമാണ് പച്ചമുളക് വാങ്ങറ്.എന്നാൽ ഇത് നമുക്ക് അത്ര വിശ്വസിച്ചു വാങ്ങി ഉപയോഗിക്കാൻ പറ്റില്ല. കാരണം ഒരുപാട് കീടനാശിനികൾ തളിച്ചാണ് ഇത് നമ്മുടെ കൈകളിൽ കിട്ടുന്നത്. അതുകൊണ്ട് കഴിവതും നമ്മുടെ വീടുകളിൽ തന്നെ ഒരു പച്ചമുളക് തൈ എങ്കിലും വച്ചു പിടിപ്പിക്കുന്നതാണ് ഉചിതം.കുറച്ചു ഒന്ന് മെനകേട്ടാൽ നമുക്ക് ആവശ്യമുള്ള പച്ചമുളക് സ്വന്തം അടുക്കളത്തോട്ടത്തില്‍ നിന്ന് തന്നെ നല്ല ഫ്രെഷായി പറിച്ചെടുക്കാം. കീടശല്യം ഇല്ലാതാക്കാനും നന്നായി കായ്‍കളുണ്ടാകാനും അല്‍പം പരിചരണം നല്‍കിയാല്‍ മാത്രം മതി.ഈ ഒരു വളം പ്രയോഗിച്ചാൽ മുളക് ചെടി നന്നായി വളരുകയും അതുപോലെ ഇഷ്ടം പോലെ മുളക് ഉണ്ടാകുകയും ചെയ്യും.അതു വേറെ ഒന്നുമല്ല കോഴിക്കാഷ്ടം.

ഇന്ന് കുറച്ചു പേരുടെ വീട്ടിലെങ്കിലും ഈ ഒരു വളം ഉണ്ടായിരിയ്ക്കും.മുളക് ചെടിയുടെ തടത്തിൽ നിന്ന് കുറച്ചു മണ്ണ് നീക്കിയതിന് ശേഷം വേണം ഈ കോഴി കഷ്ടം ഇട്ട് കൊടുക്കാൻ. ഇതിനെ കൂടെ വേറെ ഒന്നും ചേർക്കേണ്ട നേരിട്ട് ഇട്ടു കൊടുത്താൽ മതി.പക്ഷെ ഇട്ടു കൊടക്കുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഒരു പിടി മാത്രമേ ഇട്ടു കൊടുക്കാൻ പാടുള്ളു.കാരണം ചെടികൾക്കൊക്കെ വളരെ അധികം ചൂട് ഏൽക്കുന്ന ഒന്നാണ് ഇത്.അതുകൊണ്ട് കോഴി കഷ്ടം ഇട്ട് കൊടുത്തതിന് ശേഷം വെള്ളം ഒഴിച്ചു കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.ഇത് ഇട്ട് കൊടുത്ത് ഒരാഴ്ച ആകുമ്പോൾ തന്നെ ചെടി നന്നായി പിടിച്ചു വളർന്നു വരും.

Leave a Reply

Your email address will not be published. Required fields are marked *