നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട ഒന്നാണ് പച്ചക്കറികൾ.മുട്ടയും മത്സ്യവും മാംസവും എല്ലാം കഴിക്കുന്നത് പോലെ തന്നെ പച്ചക്കറികളും നമ്മൾ ആഹാരത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതുണ്ട്. പച്ചക്കറികളിലും ധാരാളം വിറ്റാമിനുകളും പ്രോട്ടീനുകളും എല്ലാം അടങ്ങിയിട്ടുണ്ട്. നമ്മൾ സാധാരണയായി പച്ചക്കറികൾ വാങ്ങുന്നത് കടകളിൽ നിന്നും ആണ്.എന്നാലിന്ന് കടകളിൽ നിന്നും വാങ്ങുന്ന പച്ചക്കറികൾ ഒരിക്കലും വിശ്വസിച്ചു വാങ്ങി കഴിക്കാൻ സാധിക്കില്ല. കാരണം ശരീരത്തിന് തന്നെ ഒരുപാട് ദോഷം ചെയ്യുന്ന ധാരാളം രാസകീടനാശിനികൾ തളിച്ചാണ് ഈ പച്ചക്കറികൾ എല്ലാം തന്നെ നമ്മുടെ കൈകളിൽ എത്തുന്നത്. ഇങ്ങനെ രാസകീടനാശിനികൾ കുറച്ച് പച്ചക്കറികൾ കഴിക്കുന്നത് ഒരുപാട് ആരോഗ്യപ്രശ്നങ്ങളാണ് നമുക്ക് ഉണ്ടാകുന്നത്.അപ്പോൾ ഇതിന് ഒരു പരിഹാരം ഒന്നേയുള്ളൂ.നമ്മൾ സ്വയം പച്ചക്കറികൾ വീട്ടിൽ തന്നെ നട്ടുപിടിപ്പിക്കുക.ഇന്ന് കുറച്ചു വീടുകളിൽ എങ്കിലും ഒരു അടുക്കളത്തോട്ടം ഉണ്ടാവും.നമ്മുടെ വീട്ടിലേക്ക് ആവശ്യമായ അത്യാവശ്യം കുറച്ചു പച്ചക്കറികൾ എങ്കിലും ഇങ്ങനെ നമുക്ക് കൃഷി ചെയ്യാൻ സാധിക്കും.നമ്മൾ വീടുകളിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾക്ക് കൂടുതൽ ജൈവകീടനാശിനികൾ മാത്രമായിരിക്കും ഉപയോഗിക്കുന്നത്.അതുകൊണ്ടുതന്നെ ഇത് വിശ്വസിച്ച് കഴിക്കാവുന്നതുമാണ്.
നമ്മുടെ വീട്ടിൽ കൃഷി ചെയ്യാൻ പറ്റുന്ന പച്ചക്കറികളാണ് പാവൽ വെണ്ട പടവലം പീച്ചിങ്ങ തക്കാളി ചീര മത്തൻ കുമ്പളം മുതലായവ. ഇവയൊക്കെ നല്ല രീതിയിൽ പരിപാലിക്കുകയാണെങ്കിൽ നല്ല വിളവെടുപ്പ് തന്നെ നമുക്ക് ലഭിക്കും. പണ്ടൊക്കെ നമ്മുടെ കൃഷിയിടങ്ങളിലെ ഒരു താരം തന്നെയായിരുന്നു പടവലം. പടവലം ഒരു വെള്ളരി വർഗ്ഗ വിളയാണ്. സാധാരണ ജനുവരി-മാർച്ച് കാലങ്ങളിലും അതുപോലെ സെപ്റ്റംബർ ഡിസംബർ കാലങ്ങളിലും ആണ് പടവലം കൃഷി ചെയ്യുന്നത്.പടവലത്തിലെ വിത്തു മുളപ്പിച്ചാണ് കൃഷി. ഗ്രോ ബാഗിലോ മണ്ണിലോ ഒക്കെ നമുക്ക് പടവലം കൃഷി ചെയ്യാവുന്നതാണ്.മണ്ണ് നന്നായി കിളച്ചു ഒരുക്കി വേണം പടവല വിത്ത് നടാൻ.ഒരു നാലില പരുവം ഒക്കെ ആകുമ്പോൾ നമുക്ക് ആദ്യവളം ഉപയോഗിച്ചു തുടങ്ങാം.വളമായി ജൈവ സ്ലറി നമുക്ക് ഉപയോഗിക്കാവുന്നതാണ്.വളം ഇട്ടു കൊടുക്കുമ്പോൾ ചെടിയുടെ ചുറ്റുമുള്ള മണ്ണ് ഇളക്കിയതിനുശേഷം വേണം ഒഴിച്ചു കൊടുക്കാൻ.ശേഷം ഇതിന്റെ മുകളിലേക്ക് കുറച്ചു മണ്ണ് കൂടി ഇട്ടു കൊടുക്കുക.
വളം പ്രയോഗിച്ചതിനുശേഷം എപ്പോഴും ഇതുപോലെ മണ്ണിട്ടു കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.ചെടിക്ക് ചുറ്റും കുറച്ചു കരികില കൂടി ഇട്ടു കൊടുക്കുകയാണെങ്കിൽ ഈർപ്പം തങ്ങിനിൽക്കാൻ ഇത് സഹായിക്കും.ഇതിന്റെ ഇലയിലുണ്ടാകുന്ന പുഴുക്കളെ നശിപ്പിക്കാനായി വേപ്പെണ്ണ മിശ്രിത സ്പ്രേ ചെയ്താൽ മതി.ഇങ്ങനെ ചെയ്താൽ ഒരു പരിധിവരെ നമുക്ക് പുഴുക്കളെ നശിപ്പിക്കാൻ സാധിക്കും.ഇതുപോലെ ചെടി വളരുന്നതിനനുസരിച്ച് നല്ല രീതിയിൽ വളപ്രയോഗം നടത്താൻ പ്രത്യേകം ശ്രദ്ധിക്കണം.എങ്കിൽ മാത്രമേ നമുക്ക് നല്ല രീതിയിലുള്ള വിളവെടുപ്പ് നടത്താൻ സാധിക്കൂ.വിത്ത് പാകി രണ്ടു മാസമെത്തമ്പോൾ പടവലം വിളവെടുപ്പിനു പാകമാകും. അതുപോലെ പടവലം കൃഷി ചെയ്യുമ്പോൾ പ്രധാനമാണ് പന്തൽ.പന്തൽ കൊടുക്കുമ്പോൾ എപ്പോഴും നല്ല ഉറപ്പുള്ള പന്തൽ വേണം ഇട്ടുകൊടുക്കാൻ.ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.