എന്താണ് കന്നിമൂല ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ വീടിന് സംഭവിക്കുന്നത്‌ എന്താണ് അറിഞ്ഞിരിക്കുക ഈ കാര്യങ്ങള്‍

വാസ്തു ശാസ്ത്രപ്രകാരം എട്ട് ദിക്കുകളിലും ഏറ്റവും ശക്തിയേറിയ ദിക്കാണ് കന്നിമൂല.വീടിന്‍റെ തെക്കുപടിഞ്ഞാറെ ഭാഗത്തെ മൂലയെ ആണ് കന്നിമൂല എന്ന് പറയുന്നത്. പലർക്കും കന്നിമൂല ഭാഗത്തെക്കുറിച്ച് ഒരുപാട് സംശയങ്ങളും ആശങ്കകളുമാണ് ഉള്ളത്.വീടിന്‍റെ കന്നിമൂല ഭാഗത്ത് എന്തൊക്കെ ആകാം എന്തൊക്കെ ആകാൻ പാടില്ല ഇതൊക്കെയാണ് പലരുടേയും സംശയവും ആശങ്കയും. ഒരു വീടിന്‍റെ കന്നിമൂലയിൽ എപ്പോഴും പ്രധാനപ്പെട്ട ബെഡ് റൂം ആണ് നല്ലത്. ചില വീടിന്‍റെ പ്ലാൻ ഒക്കെ ഡിസൈൻ ചെയ്തു വരുമ്പോൾ കന്നിമൂലയിൽ മുറി എടുക്കാൻ പറ്റാത്ത അവസ്ഥ വരുമ്പോൾ അത് ഹാളിന്‍റെ ഭാഗമായി അടഞ്ഞു വരാറുണ്ട്. അങ്ങനെ വരുമ്പോഴും കുഴപ്പം ഒന്നും ഇല്ല. എന്നാൽ ചില വീടുകളിൽ കന്നിമൂലയിൽ പൂജാമുറി വരാറുണ്ട്. ഇങ്ങനെ പൂജാമുറി വരുന്നത് കൊണ്ടും അവിടെ വിളക്ക് കത്തിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല.പൂജാമുറി കന്നിമൂലയിൽ കൊടുക്കുന്നതിന്‍റെ ഒരേയൊരു കണക്കു മാത്രമേയുള്ളൂ.

വാസ്തു എന്നുപറയുന്ന ദേവന്റെ പാദം വരുന്ന ഭാഗമായതുകൊണ്ട് മാത്രമാണ് വിളക്ക് കത്തിക്കാം എന്നുപറയുന്നത്.പക്ഷേ ആധികാരികമായി പൂജാമുറിക്ക് സ്ഥാനം വടക്ക് കിഴക്ക് മൂല ഭാഗം കിഴക്കിന്‍റെ മറ്റ് ഇതര ഭാഗങ്ങൾ ഇതൊക്കെയാണ് ഏറ്റവും നല്ലത്.ദൈവങ്ങളുടെ പടങ്ങളെല്ലാം പടിഞ്ഞാറോട്ടും നമ്മൾ തൊഴുന്നത് കിഴക്കോട്ടും നോക്കി ആയിരിക്കുകയും വേണം.ചില ആൾക്കാർ കന്നി മൂല ഭാഗത്ത് കാർപോർച്ച് ആക്കാറുണ്ട്.എന്നാൽ അത് വാസ്തു ശാസ്ത്രത്തിന് എതിരാണ്.കന്നിമൂല ഭാഗം എപ്പോഴും അടഞ്ഞുകിടക്കുന്നത് തന്നെയാണ് നല്ലത്. കന്നിമൂല ഭാഗത്തു കൂടി വന്നു കയറുന്നത് അത്ര ശോഭനമല്ല.എന്നാൽ വടക്ക് കിഴക്ക് ഭാഗത്തു വന്നു കയറുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല. അതുപോലെ സ്റ്റെയർകേസ് കന്നിമൂല ഭാഗത്ത് വരുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല.അതേസമയം സ്റ്റെയർകേസിന് ഏറ്റവും നല്ല ഭാഗം തെക്കുഭാഗം അല്ലെങ്കിൽ പടിഞ്ഞാറ് ഭാഗമാണ്.

കൂടാതെ കന്നി ഭാഗം ഒരിക്കലും മലിനമായി കിടക്കാനും പാടില്ല.കക്കൂസ് ടാങ്കുകൾ അഴുക്കുചാലുകളും മറ്റും ഈ ഭാഗത്ത് പാടില്ല.100 ശതമാനവും വാസ്തുശാസ്ത്രം നോക്കി നമുക്ക് ഒരു വീട് പണിയാൻ സാധ്യമല്ലെങ്കിൽ കൂടിയും ഒരു 60 ശതമാനം എങ്കിലും വാസ്തുശാസ്ത്രം കണക്കിലെടുത്ത് നമുക്ക് ഒരു വീട് പണിയാൻ സാധിക്കും. വാസ്തു ശാസ്ത്രം എന്നു പറയുന്നത് ഒരിക്കലും ഒരു അന്ധവിശ്വാസം അല്ല.അത് ശാസ്ത്രമാണ്.വീട് എപ്പോഴും പ്രകൃതിക്ക് അനുസരണമായ രീതിയിൽ മാത്രമേ വെക്കാൻ സാധിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *