ഇന്ന് ഒരു വീട് പണിയുന്നതിനു മുൻപ് വാസ്തു നോക്കുന്നത് ഒരു പ്രധാനപ്പെട്ട ചടങ്ങ് തന്നെയാണ്. വാസ്തുശാസ്ത്രപ്രകാരം വീട് നിർമ്മിച്ചാൽ വീട്ടിൽ ഐശ്വര്യവും സമ്പൽ സമൃദ്ധിയും ഉണ്ടാകുമെന്നതാണ് എല്ലാവരുടെയും വിശ്വാസം.വീടു മാത്രമല്ല ഒരു ഫ്ലാറ്റ് അല്ലെങ്കിൽ അപ്പാർട്ട്മെന്റ് നിർമ്മിക്കുന്ന സമയത്തും നമുക്ക് ഇന്ത്യൻ വാസ്തു അനുസരിച്ച് നിർമ്മിക്കാൻ കഴിയും.എന്നാൽ അപ്പാർട്ട്മെന്റുകളും ഫ്ലാറ്റുകളും ഒക്കെ പണിയുമ്പോൾ ഇന്ന് ആരും ഇതിന് മെനക്കെടാറില്ല എന്നതാണ് സത്യം.ഇങ്ങനെ വാസ്തു ഒന്നും നോക്കാതെ നിർമ്മിക്കുന്ന ഫ്ലാറ്റുകളിൽ താമസിക്കുന്ന കുടുംബാംഗങ്ങളെ പലപ്പോഴും പലവിധ പ്രശ്നങ്ങളും അലട്ടാറുണ്ട്. സ്വന്തമായി പണിത വീട്ടിലാണ് ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് എങ്കിൽ നമുക്ക് പിന്നീട് വാസ്തുശാസ്ത്രപ്രകാരം അത് പൊളിച്ച് ശരിയാക്കാവുന്നതാണ്.എന്നാൽ ഫ്ലാറ്റുകളിലും അപ്പാർട്ട്മെന്റുകളിലും അതുപോലെ വാടകവീടുകളിലും താമസിക്കുന്നവരുടെ കാര്യം അതല്ല.ഇങ്ങനെ ഫ്ലാറ്റുകളിലും അപ്പാർട്ട്മെന്റുകളിലും താമസിക്കുന്നവർക്ക് കുടുംബപ്രശ്നങ്ങളോ മറ്റു പ്രശ്നങ്ങളോ ഉണ്ടാവുകയാണെങ്കിൽ അതിന് പരിഹാരമായി നമുക്ക് അപ്ലൈ ചെയ്യാൻ പറ്റിയ ഏറ്റവും നല്ല മാർഗ്ഗമാണ് ഫെങ് ഷൂയി.
നല്ല ഊർജ്ജങ്ങളെ പോഷിപ്പിക്കുന്നതിനും മോശമായ ഊർജ്ജങ്ങളെ ഉന്മൂലനം ചെയ്യുന്നതിനും ഉള്ള സാങ്കേതികവിദ്യയാണ് ഫെങ്ഷൂയി.നല്ല ഊർജ്ജത്തെ വീട്ടിലേക്ക് പ്രവേശിപ്പിച്ചാൽ അതിന്റെ ഫലം നമുക്കും നമ്മുടെ വീട്ടിലും ഉണ്ടാവും.ഇന്ന് വിവാഹം ഗൃഹപ്രവേശം തുടങ്ങി എല്ലാം കാര്യങ്ങളിലും വാസ്തുവും ഫെങ് ഷുയിയും ഒരുപോലെ പ്രാധാന്യം അർഹിക്കുന്നുണ്ട്.യാഥാസ്ഥിതികരായ മനുഷ്യരാണ് വാസ്തുശാസ്ത്രങ്ങളെ ഒക്കെ വിശ്വസിച്ചു വരുന്നത്.എന്നാൽ ആധുനികയുഗത്തിൽ ഫെങ് ഷൂയിക്കാണ് പ്രാധാന്യം ഏറെയുള്ളത്. എന്നാൽ ചിലർ ഇതു രണ്ടിനെയും വിശ്വസിച്ചുപോരുന്നു.ഒരു വീട്ടിൽ 4 ദിശകളും 4 കോണുകളുമായി ആകെ എട്ടെണ്ണം ഉണ്ട്. അതിൽ നാല് ഇടത്തിൽ മാത്രമേ പോസിറ്റിവ് എനർജി ഉണ്ടാകൂ. ബാക്കിയുള്ളിടത്ത് നെഗറ്റീവ് എനർജി ആണ്. ഒരാൾ കിടന്നുറങ്ങുമ്പോൾ തല കിഴക്കുവശത്തോ തെക്കുവശത്തോ വെച്ച് മാത്രമെ കിടക്കാവൂ.
നെഗറ്റീവ് എനർജി ഉള്ള ഭാഗത്ത് തല വെച്ച് കിടന്നുറങ്ങുകയൊക്കെ ചെയ്തു കഴിഞ്ഞാൽ നമ്മൾ ചെയ്യുന്നതെല്ലാം നെഗറ്റീവ് ആയി മാറും. ഒരു മനുഷ്യൻ രാവിലെ ഉറക്കം എണീക്കുമ്പോൾ ഏതു മാനസികാവസ്ഥയിലാണോ ആ അവസ്ഥയിൽ ഊന്നിയാണ് ആ ദിവസം മുന്നോട്ടു പോകുന്നത്.നല്ല എനർജറ്റിക് ആയിട്ട് എഴുന്നേൽക്കുവാൻ കഴിഞ്ഞാൽ അന്നത്തെ കാര്യങ്ങളെല്ലാം പരിപൂർണ്ണ വിജയം ആയിരിക്കും.ഫെങ് ഷൂവിലൂടെ നമുക്ക് ഈ എനർജി ഉണ്ടാക്കുവാൻ സാധിക്കും. ഫെങ്ങ്ഷൂയും വാസ്തുവും വളരെ പവർഫുൾ ആയ ഒന്നാണ്.പക്ഷേ അത് ചെയ്യുമ്പോൾ എപ്പോഴും വിശ്വാസമർപ്പിച്ചു തന്നെ ചെയ്യണം.