പയര്‍ ഇതുപോലെ ചാക്ക് കണക്കിന് വിളവെടുക്കാം ഇതുപോലെ ചെയ്തുകൊടുത്താല്‍

മലയാളികളുടെ ഭക്ഷണക്രമത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പച്ചക്കറികൾ.ഇന്ന് നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന പച്ചക്കറികളിൽ ധാരാളം രാസകീടനാശിനികൾ ആണ് അടങ്ങിയിരിക്കുന്നത്.ഇത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി തന്നെ ബാധിക്കും.അതുകൊണ്ട് എല്ലാവരും വീടുകളിൽ പച്ചക്കറികൾ കൃഷി ചെയ്യുന്നതാണ് ഉത്തമം.എല്ലാവരുടെയും വീടുകളിൽ ഒരു അടുക്കളത്തോട്ടം ഉണ്ടെങ്കിൽ വളരെ നല്ലത്.പയർ വെണ്ട പടവലം പീച്ചിൽ പാവൽ ചീര തുടങ്ങിയ പച്ചക്കറികൾ നമുക്ക് അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്യാം.ഇതിൽ നമുക്ക് ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാൻ പറ്റിയ ഒരു കാർഷിക വിളയാണ് പയർ. വള്ളിപ്പയർ കുറ്റിപ്പയർ തടപ്പയർ എന്നിങ്ങനെ മൂന്നു തരത്തിൽ പയറുകൾ ഉണ്ട്.ലോല വൈജയന്തി കുരുതോല പയറ് കഞ്ഞിക്കുഴി പയർ ഇവ എല്ലാം നല്ലയിനം വള്ളിപ്പയറുകളാണ്.കുറ്റിപ്പയറിലേ നല്ലയിനങ്ങളാണ് അനശ്വരാ കനകമണി കൈരളി എന്നിവ.ഓരോ ഇനം പയറിനും ഓരോ പ്രത്യേകതകളുണ്ട്.

ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ നമുക്ക് പയർ വിളവെടുക്കാം എന്നതാണ് പയർ കൃഷി ചെയ്യുന്നത് കൊണ്ടുള്ള ഒരു പ്രധാന നേട്ടം. അതുപോലെ പയറിന്‍റെ കിളിന്ത് ഇലകൾ നമുക്ക് കറിവെക്കാനും ഉപയോഗിക്കാം.അതുപോലെതന്നെ പയറുകട ഗ്രോബാഗുകളിൽ അടുത്ത പ്രാവശ്യം മറ്റെന്തെങ്കിലും വിളകൾ നടുകയാണെങ്കിൽ നല്ല വിളവ് ഉണ്ടാവും.പയറിന്‍റെ വേരില് നൈട്രജൻ ഫിക്സിംഗ് ബാക്ടീരിയയുണ്ട് എന്നതാണ് ഇതിനു കാരണം. കുറ്റി പയർ ഇനങ്ങൾ വിളവെടുക്കുമ്പോൾ എപ്പോഴും അതിന്‍റെ തണ്ടോടുകൂടിയ തന്നെ വേണം വിളവെടുക്കാൻ.ആ തണ്ട് ചെടിയിൽ നിന്നു കഴിഞ്ഞാൽ പിന്നീടുള്ള വിളവെടുപ്പ് കുറയും.വള്ളിപ്പയറിലുള്ള മറ്റൊരിനമാണ് നാരില പയർ.

തിന് മറ്റു വള്ളിപ്പയറുകളെ പോലെ അധികം നീളം ഒന്നും ഉണ്ടാകില്ല.നല്ലതുപോലെ പരിചരിച്ച് കഴിഞ്ഞാൽ ഒരു വർഷം വരെ ഇത് വിളവെടുക്കാൻ സാധിക്കും. പയർ കൃഷി ചെയ്യുന്ന സ്ഥലത്ത് തത്തയുടെ ശല്യം വളരെ കൂടുതലായിരിക്കും.അപ്പോൾ ഇതിന് തടയുന്നതിനു വേണ്ടി കൃഷിസ്ഥലത്ത് തോരണം കെട്ടിയാൽ മതി.കാറ്റത്ത് തോരണം ആടുന്ന സൗണ്ട് കേൾക്കുമ്പോൾ തത്ത പിന്നെ ആ ഭാഗത്തേക്ക് വരില്ല.ഇതുപോലെ നല്ല രീതിയിൽ പരിചരിച്ചു കഴിഞ്ഞാൽ മണ്ണിലോ ടെറസിലോ ഒക്കെ നമുക്ക് നല്ല രീതിയിൽ പയർ കൃഷി ചെയ്ത് വിളവെടുപ്പ് നടത്താൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *