റൂം ഇനി തണുപ്പുകൊണ്ട് നിറയും വെറും 220 രൂപയ്ക്ക് മിനി AC പതിനായിരങ്ങള്‍ ചിലവാക്കേണ്ട

വേനൽക്കാലമായാൽ പിന്നെ പറയേണ്ട മുറിക്കുള്ളിൽ ഇരിക്കാനെ സാധിക്കില്ല അത്രയ്ക്കും അസഹ്യമായ ചൂട് ആയിരിക്കും.പണ്ടുകാലങ്ങളിൽ ഈ ചൂടൊക്കെ സഹിച്ചാണ് നമ്മുടെ കാർണവന്മാരൊക്കെ കിടന്നുറങ്ങിയിരുന്നതെ ങ്കിലും ഇന്നത്തെ തലമുറയ്ക്ക് ഒരു അല്പം ചൂട് പോലും സഹിക്കാൻ പറ്റില്ല. അതുകൊണ്ടാണല്ലോ ഇന്ന് മിക്ക വീടുകളിലും എയർകണ്ടീഷണറുകൾ ഉള്ളത്.എസി ഇല്ലാതെ ചൂടുകാലത്ത് ആർക്കും കിടന്നു ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണിന്ന്.എന്നാൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വീട്ടിൽ ഒരു എയർ കണ്ടീഷണർ വാങ്ങി വെക്കുക എന്നത് അത്ര നിസ്സാര കാര്യം ഒന്നും അല്ല.എയർ കണ്ടീഷണറിന്‍റെ വിലയും അതുപോലെ പിന്നീട് വരുന്ന വൈദ്യുതി ബില്ലും എല്ലാം താങ്ങാവുന്നതിലുമേറെ ആയിരിക്കും.ഈ സാഹചര്യത്തിലാണ് സാധാരണക്കാർക്ക് പറ്റിയ മിനി എയർ ഫാൻ കണ്ടീഷണർ പ്രാധാന്യമർഹിക്കുന്നത്. വെറും 220 രൂപയാണ് ഈ മിനി എസിയുടെ വില.നമുക്ക് കയ്യിൽ കൊണ്ടു നടക്കാൻ പറ്റി അത്ര വലിപ്പം മാത്രമേ ഈ മിനി എസിക്കുള്ളൂ.

വളരെ മനോഹരമായ രീതിയിൽ തന്നെയാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്.ഇതിന്‍റെ മുൻവശത്ത് ഒരു ട്രെയും നടുക്കായിട്ട് ഒരു സ്വിച്ചും നമുക്ക് കാണാൻ സാധിക്കും.ട്രെ പുറത്തേക്കെടുത്തു കഴിഞ്ഞാൽ അതിന്‍റെ ഉള്ളിൽ ആയിട്ട് കുറെ വയറുകളും കാര്യങ്ങളും കാണാൻ സാധിക്കും. ട്രെയുടെ മുകൾഭാഗത്ത് ഒരു ചെറിയ ഗ്രില്ല് പോലെ കാണാൻ സാധിക്കും. ഇതു ഊരി എടുത്തു കഴിഞ്ഞാൽ അതിന്റെ ഉള്ളിൽ ഒരു യു എസ് ബി കേബിളും അതുപോലെതന്നെ എയർ ഫ്രെഷ്നറും കാണാൻ സാധിക്കും. ഈ ട്രെയിൽ നല്ല തണുത്ത വെള്ളമോ ഇല്ലെങ്കിൽ ഐസ്ക്യൂബുകളോ ഇട്ടുകഴിഞ്ഞാൽ ഇതിൽ നിന്ന് വരുന്ന എയർ നല്ല തണുത്ത ആയിരിക്കും.ഇതിന്‍റെ മുൻവശത്ത് അഡ്ജസ്റ്റബിൾ ഗ്രിൽ ആണ് വെച്ചിരിക്കുന്നത്.

ഇത് നമുക്ക് നമ്മുടെ ഇഷ്ടാനുസരണം അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്നതാണ്.നമ്മുടെ ഡാറ്റ കേബിൾ അല്ലെങ്കിൽ യു എസ് ബി കേബിൾ കണക്ട് ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു പോയിന്റ് ഉണ്ട്. ഇതുപോലെ മൂന്ന് ബാറ്ററി ഇടാനുള്ള സൗകര്യവും പുറകുവശത്ത് ഉണ്ട്. ഇതിൽ നമ്മൾ ക്ലോക്കിലൊക്കെ ഉപയോഗിക്കുന്ന 1.5 വോൾട്ട് ബാറ്ററി ആണ് ഉപയോഗിക്കേണ്ടത്.കറന്റ് ഉപയോഗിച്ചും അതുപോലെതന്നെ ബാറ്ററി ഉപയോഗിച്ചും പ്രവർത്തിക്കുന്നതാണ് ഈ മിനി എസി.ഇത്രയും ചെറിയ തുകയ്ക്ക് ലഭിക്കുന്ന ഒരു ഉപകാരപ്രദമായ ഉപകരണം തന്നെയാണ് ഇത്. എസിയുടെ അത്രയ്ക്ക് പവർഫുൾ അല്ലെങ്കിലും അത്യാവശ്യം ചൂട് ഒക്കെ ഈ മിനി എസി ഉപയോഗിച്ച് നമുക്ക് തരണം ചെയ്യാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *