മിക്ക വീടുകളിലെയും ഒരു സ്ഥിര ശല്യക്കാരനാണ് എലി.അടുക്കളയിലും വീടിന്‍റെ മുക്കിലും മൂലയിലും ഒക്കെ സ്ഥാനം ഉറപ്പിക്കുന്ന ഈ എലികൾ പലപ്പോഴും വീട്ടുകാരുടെ ഉറക്കം കെടുത്താറുമുണ്ട്.മാലിന്യങ്ങളും പഴയ സാധനങ്ങളുമൊക്കെ വീട്ടിലും പരിസരങ്ങളിലും എല്ലാം കുന്നുകൂടുന്നത് ആണ് എലികൾ പെരുകാൻ ഒരു പ്രധാന കാരണം.അതുകൊണ്ട് എപ്പോഴും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.അതുപോലെതന്നെ ഭക്ഷണാവശിഷ്ടങ്ങൾ തുറസായ സ്ഥലങ്ങളിൽ ഇടാതിരിക്കുകയും ചെയ്യുക.ഇതൊക്കെയാണ് എലികൾ വരാതിരിക്കാനുഉള്ള മാർഗം.ഇനി ചിലപ്പോഴൊക്കെ വീടും പരിസരവും ഒക്കെ എത്രതന്നെ വൃത്തിയായി സൂക്ഷിച്ചെന്നു പറഞ്ഞാലും ഇവ ഏതുവിധേനയും അകത്തു കടക്കും.എലികൾ സാധനങ്ങളെല്ലാം കരണ്ട് തിന്നുന്നതിനുപുറമേ മാരകമായ ഒരുപാട് രോഗങ്ങളും പടർത്തും.
ഇതാണ് നമുക്ക് കൂടുതലും ഭയപ്പാട് ഉണ്ടാക്കുന്നത്. എലികളെ തുരത്താൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പരാജയപ്പെട്ടവരായിരിക്കും മിക്ക ആൾക്കാരും. പലവീടുകളിലും എലിയെ തുരത്താൻ ഉപയോഗിക്കുന്നത് സിമ്പിള്‍ വഴിയാണ്.എന്നാൽ ഇതുകൊണ്ടൊന്നും വലിയ പ്രയോജനം ഉണ്ടാകാറില്ല.എന്നാൽ കുട്ടികളൊക്കെ ഉള്ള വീട്ടിൽ ഇത് അത്ര സുരക്ഷിതമായ കാര്യമല്ല. പിന്നെ എലിയെ തുരത്താൻ എന്താണ് മാർഗം.എലി ശല്യം അനുഭവിക്കുന്ന എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണിത്.അതിനുള്ള ഒരു നുറുങ്ങ് വിധിയാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ഒരു തക്കാളി രണ്ടായി മുറിച്ച് അതിൽ ഒരു കഷണത്തിൽ നല്ല എരിവുള്ള മുളകുപൊടി തൂവി കൊടുക്കുക. ശേഷം അതിന്‍റെ മുകളിലേക്ക് അല്പം കരിപ്പെട്ടി പൊടിപൊടിച്ചത് കൂടി ഇട്ട് കൊടുക്കുക.ഇനി ഇത് വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വെച്ചു കൊടുത്താൽ മതി.
തക്കാളിയൊക്കെ എലികൾക്ക് ഭയങ്കര ഇഷ്ടം ആയതുകൊണ്ട് സ്വാഭാവികമായും എലികൾ ഇത് കഴിക്കും.നല്ല എരിവുള്ള മുളകുപൊടി ആയതുകൊണ്ട് എലി പിന്നെ വരാതിരിക്കാന്‍ ഇതു മതി.പിന്നെ എലി ആ ഭാഗത്തേക്ക് വരികയേയില്ല.എലിശല്യം ഉണ്ടെങ്കിൽ എല്ലാവരും ഈയൊരു ടിപ്പ് ഒന്നു പരീക്ഷിച്ചുനോക്കൂ. ഒരുപാട് വീട്ടുകാര്‍ക്ക് ഫലം ലഭിച്ച ഒരു സിമ്പിള്‍ വഴി തന്നെയാണിത്.ഒരുപാട് വീട്ടുകാരുടെ അനുഭവം തന്നെയാണ് ഇവിടെ പങ്കുവെക്കുന്നത് എല്ലാവര്‍ക്കും ഉപകരപ്പെടാന്‍ വേണ്ടിയാണ് ഈ നല്ല അറിവ് എല്ലാ കൂട്ടുകാരിലും എത്തിക്കണം.