പഴയ ഫർണിച്ചർ പുതിയത് പോലെ തിളങ്ങാൻ ഈ ഒരൊറ്റ മാജിക് ക്ലീനർ മതി

നമ്മൾ മലയാളികൾക്ക് വീട് പണിയുമ്പോൾ തടി ഒരു പ്രധാന ഘടകം തന്നെയാണ്. വാതിലുകൾ ജനാലകൾ തുടങ്ങി വീട്ടിലെ ഫർണിച്ചർ വരെ തടിയിൽ പണിയാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്.ഇനി എല്ലാം തടിയിൽ പണിയാൻ പറ്റിയില്ലെങ്കിലും ചുരുങ്ങിയത് വീടിന്‍റെ പ്രധാനവാതിൽ എങ്കിലും മരത്തടിയിൽ തീർത്താലേ നമ്മൾ മലയാളികൾക്ക് തൃപ്തി വരു.ഇങ്ങനെ നമ്മുടെ വീട്ടിലുള്ള മരത്തിന്‍റെ വാതിലും ജനലും അതുപോലെ ഫർണിച്ചറുകളും ഒക്കെ പുതുമയോടെ നിലനിർത്തുക എന്നു പറയുന്നത് ഒരു വിഷമം പിടിച്ച പണി തന്നെയാണ്. നമ്മളെല്ലാവരും മരത്തിന്‍റെ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള എല്ലാ സാധനങ്ങളും വൃത്തിയാക്കുന്നത് പലപ്പോഴും വെള്ളമുപയോഗിച്ചാണ്.ഒരിക്കലും ഇങ്ങനെ വെള്ളമുപയോഗിച്ച് മരത്തിന്‍റെ വസ്തുക്കൾ വൃത്തിയാക്കാൻ പാടില്ല.അതിന്‍റെ പോളിഷ് പോവാനും അതുപോലെതന്നെ അതിന്‍റെ പഴക്കം കുറയാനും ഒക്കെ കാരണമാകും ഇങ്ങനെ നനച്ചു തുടയ്ക്കുന്നത്.

അപ്പോൾ നമ്മുടെ എല്ലാവരുടെയും മനസ്സിലേക്ക് വരുന്ന ഒരു ചിന്തയാണ് എങ്ങനെയാണ് മരത്തടികൾ കൊണ്ടുള്ള വസ്തുക്കൾ ക്ലീൻ ആക്കുക എന്നത്.അതിനുള്ള ഒരു അടിപൊളി ടിപ്പാണ് ഇന്നിവിടെ പറയാൻ പോകുന്നത്.ആദ്യം തന്നെ നമ്മൾ ക്ലീൻ ചെയ്യാൻ ഉദ്ദേശിക്കുന്ന തടി കൊണ്ടുള്ള വസ്തു എന്തു ഏതാണോ അത് ഉണങ്ങിയ തുണികൊണ്ട് നന്നായി തുടച്ച് അതിന്‍റെ പൊടി ഒക്കെ കളയുക. അതിനുശേഷം വേണം നമ്മൾ പോളിഷിങ് സൊല്യൂഷൻ ഉപയോഗിക്കാൻ.എങ്ങിനെയാണ് അപ്പോൾ പോളിഷിങ് സൊല്യൂഷൻ ഉണ്ടാക്കുന്നത് അറിയേണ്ടെ നമുക്കു നോക്കാം. ഇതിനായി ഒരു ബൗളിലേക്ക് അല്പം വിനാഗിരിയും തേങ്ങാപ്പാലും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത്രയും മാത്രം ചെയ്താൽ മതി.ഇതാണ് നമ്മുടെ വുഡൻ പോളിഷിംഗ് സൊലൂഷൻ.

ഇനി ഇത് മരത്തടിയിൽ നന്നായി അപ്ലൈ ഇത് കൊടുക്കുക.ശേഷം ഒരു ഉണങ്ങിയ തുണി ഉപയോഗിച്ച് നല്ലതുപോലെ തുടയ്ക്കുക.ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ നമ്മുടെ ഫർണിച്ചറുകൾ അല്ലെങ്കിൽ മരത്തിന്റെ ജനൽ വാതിൽ കട്ടള തുടങ്ങിയവയെല്ലാം നല്ല പുതിയത് പോലെ തിളങ്ങും.വീട്ടിൽ മരത്തിന്റെ ഫർണിച്ചറുകളും മറ്റും ഉണ്ടെങ്കിൽ എല്ലാവരും ഇത് ഒന്ന് പരീക്ഷിച്ചു നോക്കൂ. നമ്മളില്‍ പലരുടേയും വീട്ടില്‍ ഒരുപാട് പഴയ ഉപകരണങ്ങള്‍ ഉണ്ടാകും അവ മരത്തിന്‍റെ ആണെങ്കില്‍ ഇങ്ങനെ ഈ ലായനി ഉപയോഗിച്ച് ക്ലീന്‍ ചെയ്യാം അതിലെ കറകള്‍ എല്ലാം വളരെ പെട്ടന്ന് തന്നെ പോകും.

Leave a Reply

Your email address will not be published. Required fields are marked *