ഇങ്ങനെ ചെയ്താൽ എത്ര അഴുക്കു പിടിച്ചിരിക്കുന്ന തുണിയും വൃത്തിയാകും

നമ്മുടെ എല്ലാവരുടെയും വീട്ടിൽ എപ്പോഴും വളരെ അഴുക്ക് പിടിച്ചു കിടക്കുന്ന ഒന്നാണ് മേശയുടെ പുറവും അടുക്കളയിലെ സ്ലാബും ഒക്കെ വൃത്തിയാക്കുന്ന തുണി.പലപ്പോഴും നമ്മൾ എത്ര വൃത്തിയാക്കാൻ ശ്രമിച്ചാലും ഇതിലെ അഴുക്ക് പൂർണ്ണമായും പോകാറില്ല.പലപ്പോഴും ഇത്തരം തുണികൾ സോപ്പു വെള്ളത്തിൽ മുക്കി വെച്ച് കൈ കൊണ്ട് ഉരച്ചു കഴുകുക ആണ് നമ്മൾ എല്ലാവരും ചെയ്യുന്നത്.കൈ വേദനിക്കുക അല്ലാതെ എത്ര കഴുകിയാലും ഈ തുണിയിലെ അഴുക്കു മാത്രം പോകില്ല.അഴുക്കുപിടിച്ച് തന്നെ ഇരിക്കും.വീട്ടമ്മമാർക്ക് ഒരുപാട് തലവേദന ഉണ്ടാക്കുന്ന കാര്യം തന്നെയാണിത്.എങ്ങനെ അഴുക്ക് പിടിച്ചിരിക്കുന്ന തുണികൾ എങ്ങനെ ഈസിയായി ക്ലീൻ ആക്കാം എന്ന് നോക്കാം. ഒരു പാത്രമെടുത്ത് അതിലേക്ക് തുണി മുങ്ങിക്കിടക്കുന്ന പരുവത്തിൽ നല്ല തിളച്ച വെള്ളം ഒഴിക്കുക.

ശേഷം അതിലേക്ക് ഒരു അരക്കപ്പ് അളവിൽ ക്ലോറക്സ് ഒഴിക്കുക.ഇനി വൃത്തിയാക്കാനുള്ള തുണി വെള്ളത്തിലേക്ക് മുക്കി വയ്ക്കുക. ഇത് ഒരു രാത്രി മുഴുവൻ അല്ലെങ്കിൽ ഒരു 12 മണിക്കൂർ എങ്കിലും മുക്കിവയ്ക്കുക.രണ്ടുമൂന്നു മണിക്കൂർ മാത്രം മുക്കി വെച്ചാലും കുഴപ്പമൊന്നുമില്ല. കൂടുതൽ സമയം മുക്കിവയ്ക്കുതോറും അത്രയും അഴുക്ക് തുണിയിൽ നിന്ന് പോകും. നമ്മൾ ഇനി ഇത് രാവിലേ എടുത്തു നോക്കുമ്പോൾ പൂർണ്ണമായും ഇതിലെ അഴുക്കുകൾ എല്ലാം പോയി വൃത്തിയായി കിട്ടും.അപ്പോൾ ഇനി അഴുക്ക് പിടിച്ച തുണികൾ ഒക്കെ തിളച്ച വെള്ളത്തിൽ അല്പം ക്ലോറക്സ് കലർത്തി അതിൽ മുക്കിവെച്ചാൽ മതി.അഴുക്ക് എല്ലാം പോയി തുണി നല്ല വെട്ടിതിളങ്ങും.

ഇന്ന് പല വീട്ടമ്മമാരും തുണികള്‍ കൂടുതല്‍ കറ പിടിച്ചാല്‍ പിന്നെ അത് ഉപയോഗിക്കാറില്ല കാരണം അത് കൂടുതല്‍ നന്നായി വൃത്തിയാക്കാന്‍ സാധിക്കില്ല എന്നത് തന്നെയാണ് കാരണം. ഒരുപാട് സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാന്‍ കഴിയാത്തതാണ് എല്ലാവരും ഒഴിവാക്കുന്നത് എന്നാല്‍ വളരെ എളുപ്പത്തില്‍ ഇനി നമുക്ക് തുണികള്‍ വെളുപ്പിക്കാന്‍ കഴിയും.അതിനായി നമ്മള്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നാ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അപ്പൊ എല്ലാവരും ഈ അറിവിലൂടെ ഫലം ലഭിച്ചാല്‍ കൂടുതല്‍ കൂട്ടുകാരില്‍ എത്തിക്കണം. ഇനിയാരും തുണികള്‍ ഒഴിവാക്കാതിരിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *