ഇന്ന് മിക്ക വീടുകളിലും വൈദ്യുതി ബില്ല് ആയിരം രൂപയ്ക്ക് മുകളിൽ ഒക്കെയാണ് വരുന്നത് . അധികം ഇലക്ട്രിക് ഉപകരണങ്ങൾ ഒന്നും ഉപയോഗിച്ചില്ലെങ്കിൽ കൂടിയും കറണ്ട് ബില്ല് വരുമ്പോൾ പലപ്പോഴും നമ്മൾ അന്തം വിടാറുണ്ട്. ഇതെങ്ങനെയാണ് സംഭവിക്കുന്നതെന്ന് നമ്മൾ പലപ്പോഴും ചിന്തിച്ചിട്ടും ഉണ്ടാവും.നമ്മൾ ഓരോ ഇലക്ട്രിക് ഉപകരണങ്ങളും പ്രവർത്തിപ്പിക്കുമ്പോൾ അതിന് എത്ര വാട്സ് കറണ്ട് ആണ് ഉപയോഗിക്കുന്നത് എന്നറിഞ്ഞാൽ കറണ്ട് ബില്ല് വരുമ്പോൾ ഉണ്ടാകുന്ന ഈ അമ്പരപ്പ് ഇല്ലാതാക്കാം.ഇതിനുള്ള ഒരു ഉപകരണമാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. ഇത് ഒരു മീറ്റർ ആണ്.നമ്മൾ ഉപയോഗിക്കുന്ന ഇലക്ട്രിക് ഉപകരണം ഈ മീറ്ററിൽ പ്രവർത്തിപ്പിച്ചാൽ നമുക്ക് ആ ഉപകരണം എത്ര വാട്സ് കറണ്ട് ആണ് ഉപയോഗിക്കുന്നത് എന്ന് അറിയാൻ സാധിക്കും.ഇത് ഒരു 10 ആമ്പിയറിന്റെ മീറ്റർ ആണ്.നമ്മുടെ വീട്ടിലുള്ള എ സി മുതൽ ഇൻഡക്ഷൻ കുക്കർ വരെ ഈ മീറ്റർ ഉപയോഗിച്ച് എത്ര വാട്സ് കറന്റ് എടുക്കുമെന്ന് നമുക്ക് ചെക്ക് ചെയ്യാവുന്നതാണ്.അതിനു മുകളിലുള്ള ഇലക്ട്രിക് ഉപകരണങ്ങളൊന്നും നമുക്ക് ഇതിൽ ചെക്ക് ചെയ്യാൻ സാധിക്കില്ല. ടേബിൾ ഫാൻ ഒക്കെ മാക്സിമം സ്പീഡിൽ ഇട്ടുകഴിഞ്ഞാൽ അത് 53 വാട്സ് വരെ കറണ്ട് വലിക്കും. ഫാനിന്റെ സ്പീഡ് കുറയ്ക്കും തോറും വാട്സും കുറയും.നമ്മുടെ മൊബൈൽ ഫോൺ ചാർജ് ചെയ്യുമ്പോൾ 10.2 വാട്സ് കറണ്ട് ആണ് ഉപയോഗിക്കുന്നത്.
ഒരു സിഎഫ്എൽ ബൾബ് ഒക്കെ ഏഴു മുതൽ ഒൻപതു വാട്സ് വരെ മാത്രം കറണ്ട് ഉപയോഗിക്കുന്ന സ്ഥാനത്താണ് മൊബൈൽ ഫോൺ ചാർജ് ചെയ്യുമ്പോൾ 10.2വാട്സ് കറന്റാണ് വേണ്ടി വരുന്നത്.നമ്മൾ എല്ലാവരും കരുതുന്നത് മൊബൈൽ ഫോൺ ചാർജ് ചെയ്യുമ്പോൾ അധികം കറണ്ട് ആകുന്നില്ല എന്നാണ്.എന്നാൽ ഈ ചിന്താഗതി തികച്ചും തെറ്റാണ്. അതേപോലെ തന്നെ മൊബൈൽ ചാർജ് ചെയ്യാൻ ഇപ്പോഴും കമ്പനി ചാർജർ മാത്രം ഉപയോഗിക്കുക.സാധാരണ നമ്മൾ കടകളിൽ നിന്നും വിലക്കുറവിൽ വാങ്ങുന്ന ചാർജറുകൾ ഫോൺ കണക്ട് ചെയ്തില്ലെങ്കിൽ കൂടിയും ഫ്ലഗിൽ നിന്നും ഊരാ തിരുന്നാൽ പോയിന്റ് 5വാട്സ് കറണ്ട് എടുക്കുന്നതാണ്. അതുകൊണ്ട് കഴിവതും എപ്പോഴും കമ്പനി ചാർജർ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.നമ്മളുടെ എല്ലാവരുടെയും വീടുകളിൽ ഇന്നുള്ള ഒരു ഇലക്ട്രോണിക് ഉപകരണമാണ് ഇൻഡക്ഷൻ കുക്കർ. പാചകം ചെയ്യാൻ ഉപയോഗിക്കുന്നതുകൊണ്ടുതന്നെ ഇത് നമ്മൾ മിക്കപ്പോഴും ഉപയോഗിക്കാറുണ്ട്.ഇതെങ്ങനെയാണ് കറണ്ട് വലിക്കുന്നത് എന്നു നോക്കാം. ഒരു ഇൻഡക്ഷൻ കുക്കർ കണക്ട് ചെയ്യുമ്പോൾ തന്നെ 1.1 വാട്സ് കറണ്ട് വലിക്കുന്നുണ്ട്. ഇനി അതിന്റെ ഫാൻ വർക്ക് ചെയ്യിച്ചു നോക്കുകയാണെങ്കിൽ5.
2 വാട്സ് കറണ്ട് ഉപയോഗിക്കും.ഇനി ഇൻഡക്ഷൻ കുക്കറിൽ ലോഡ് വെച്ച് 1800ൽ വെച്ചുകഴിഞ്ഞാൽ 1300 വാട്ട്സസാണ് വരുന്നത്.2200ൽ ഇട്ടാൽ ഇൻഡക്ഷൻ കുക്കർ വലിക്കുന്ന കറന്റ് 1303 വാട്സാണ്. അതുപോലെതന്നെ നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള ഒരു ഉപകരണമാണ് റഫ്രിജറേറ്റർ.റഫ്രിജറേറ്റർ ഓണാക്കി ഇട്ടുകഴിഞ്ഞാൽ 33,35വാട്സ് കറണ്ട് മാത്രമാണ് വലിക്കുന്നത്. എന്നാൽ ഡോർ ഓപ്പൺ ചെയ്താൽ അത് 48,50 വാട്സാകും. റഫ്രിജറേറ്റർ എപ്പോഴും തുറക്കുകയും അടക്കുകയും ചെയ്യരുത് എന്ന് പറയുന്നത്. ഡോർ തുറക്കുന്നതിനനുസരിച്ച് ഉപയോഗിക്കുന്ന കറന്റിന്റെ വാട്സും കൂടിക്കൊണ്ടിരിക്കും.അതുപോലെതന്നെ ഇലക്ട്രിക് ഉപകരണങ്ങളിൽ അത് എത്ര വാട്സ് കറണ്ട് എടുക്കും എന്ന് കാണിച്ചിട്ടുണ്ടാവും.മീറ്റർ ഉപയോഗിച്ചു നോക്കുമ്പോൾ കമ്പനി പറഞ്ഞതിൽ കൂടുതൽ വാട്സ് കറണ്ട് ഉപകരണം വലിക്കുന്നുണ്ടെങ്കിൽ ആ ഉപകരണം മാക്സിമം ഒഴിവാക്കാൻ ശ്രമിക്കുക. ഇല്ലെങ്കിൽ കറണ്ട് ചാർജ് കൂടും എന്നതിൽ സംശയം വേണ്ട.
അതേസമയം ഈ മീറ്ററിൽ നമുക്ക് ടൈം സെറ്റ് ചെയ്തു വെക്കാൻ സാധിക്കും.നമ്മൾ പ്രവർത്തിപ്പിക്കുന്ന ഉപകരണം എത്ര സമയം കൊണ്ട് എത്ര കറണ്ടാണ് ഉപയോഗിക്കുന്നത് എന്ന് ഇതിലൂടെ അറിയാം. ഫ്ലിപ്കാർട്ട് ആമസോൺ തുടങ്ങിയ ഓൺലൈൻ ഫ്ലാറ്റ്ഫോം ഇത് നമുക്ക് ലഭ്യമാണ്.പവർ ഗാർഡ് പിജി08ടി എന്ന് ടൈപ്പ് ചെയ്തു കൊടുത്താൽ മതി.800 മുതൽ രണ്ടായിരത്തിന് മുകളിൽ വരെ വരുന്ന മീറ്ററുകൾ ഇതിൽ വരുന്നുണ്ട്. ഇതൊന്നു വാങ്ങി ഉപയോഗിച്ച് കഴിഞ്ഞാൽ നമുക്ക് നമ്മുടെ വീട്ടിലെ ഉപകരണങ്ങൾ എത്രത്തോളം കറണ്ട് വലിക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. അങ്ങനെ അമിതമായി കറണ്ട് വലിക്കുന്ന ഉപകരണങ്ങൾ ഉപേക്ഷിച്ചാൽ നമുക്ക് കറണ്ട് ബില്ല് കുറയ്ക്കാനും സാധിക്കും.