ഊദ് മര കൃഷി ഇനി സാധാരണക്കാർക്കും ചെയ്യാം സ്വന്തം വീട്ടില്‍ തന്നെ സ്വര്‍ണ്ണത്തേക്കാള്‍ വില

സാധാരണക്കാർ അറിയാതെ പോകുന്ന ലക്ഷങ്ങൾ വിലവരുന്ന ഊദ് കൃഷി ഇന്ന് കേരളത്തിൽ വൻതോതിൽ നടത്തിവരുന്നുണ്ട്.കേരളത്തിലെ കാലാവസ്ഥയിലും മണ്ണിലും ഊദ് വളരെ വേഗം വളരുന്നത് തന്നെയാണ് ഇതിന് കാരണം.ഏകദേശം അഞ്ചു വർഷം കൊണ്ട് തന്നെ ഊദ് മരം 20 മുതൽ 25 ഇഞ്ചുവരെ വണ്ണം വയ്ക്കും.ഈ മരത്തിൽ നിന്ന് ആർട്ടിഫിഷ്യൽ ടെക്നോളജി ഉപയോഗിച്ചാണ് ഊദ് ഉല്പാദിപ്പിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ സാധാരണ ഏത് കൃഷിയെക്കാളും ഈ കൃഷി പലമടങ്ങ് ലാഭകരമാണ്.ഏറ്റവും വിലപിടിപ്പുള്ള സുഗന്ധദ്രവ്യം തന്നെയാണ് ഇതിൽ നിന്നും ലഭിക്കുന്നത്.വിയറ്റ്നാം ഇന്തോനേഷ്യ മലേഷ്യ ഈ രാജ്യങ്ങളിൽ ഒക്കെയാണ് ഊദ് പ്രധാനമായും ഉള്ളത്. നമ്മുടെ ഇന്ത്യയിൽ അസാമിൽ ആണ് ഊദ് മരം കൂടുതലും കാണപ്പെടുന്നത്.പ്രധാനമായും അഞ്ചുതരം ഊദു മരങ്ങൾ ഉണ്ടെന്നാണ് പറയുന്നത്.അക്കുലേറിയ മരകാസിസ് മലേഷ്യൻ ഊദിനാണ് ഏറ്റവും കൂടുതൽ വിലയുള്ളത്.ദൈവത്തിന്‍റെ മരം എന്നറിയപ്പെടുന്ന ഈ ഊദ് മരം എപ്പോഴും നല്ല വൃത്തിയുള്ള ചുറ്റുപാടിൽ വേണം വളർത്താൻ. അതുകൊണ്ടുതന്നെ ഇതിന്‍റെ വളർച്ചയ്ക്കുവേണ്ടി ഉപയോഗിക്കുന്ന വളങ്ങളും വൃത്തിയുള്ളതായിരിക്കണം.ചീഞ്ഞളിഞ്ഞ സാധനങ്ങളോ കമ്പോസ്റ്റോ ഒന്നും ഇതിന് വളമായി ഉപയോഗിക്കരുത്.

ചാണകപ്പൊടി കോഴിക്കാഷ്ടം തുടങ്ങിയ ഉണങ്ങിയ വളങ്ങൾ വേണം പ്രയോഗിക്കാൻ.ഏത് കൃഷിയോടൊപ്പവും നമുക്ക് ഊദ് കൃഷിയും ചെയ്യാവുന്നതാണ്.റബ്ബർ പൈനാപ്പിൾ വാഴ എന്നിവ കൃഷി ചെയ്യുന്ന പറമ്പിന് ചുറ്റുമായോ ഇടയിലായോ ഊദ് മരം കൃഷി ചെയ്യാവുന്നതാണ്.വേനൽക്കാലത്ത് വെള്ളം ഒഴിച്ചു കൊടുക്കണം എന്നതൊഴിച്ചാൽ വലിയ രീതിയിലുള്ള ഒരു പരിചരണവും ഊദ് കൃഷിക്ക് ആവശ്യമില്ല.ഇടയ്ക്കു ചാണകപ്പൊടി കോഴിക്കാഷ്ടം ഇവ ഇട്ടു കൊടുത്താൽ വളരെ വേഗത്തിൽ മരം ആർട്ടിഫിഷ്യൽ ടെക്നോളജി ഉപയോഗിച്ച് ഊദ് ഉണ്ടാക്കാൻ തയ്യാറാകുന്നതാണ്. ഗൾഫ് രാജ്യങ്ങളിൽ ആണ് ഊദിന് ആവശ്യക്കാർ ഏറെയുള്ളത്.ആവശ്യക്കാർ ഏറെയുണ്ടെങ്കിലും ഗൾഫ് രാജ്യങ്ങളിൽ ഊദ് മരം കൃഷി ചെയ്യുന്നില്ല.ഇതിന് ഇത്രയും വില വരാൻ കാരണവും ഇതുതന്നെയാണ്.അതുപോലെതന്നെ മരത്തിന്റെ ഓരോ ഭാഗങ്ങളും പല ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു എന്നതും ഊദ് മരത്തിന്‍റെ വില വർധിക്കാൻ കാരണമാകുന്നുണ്ട്. 20 മുതൽ 25 ഇഞ്ചുവരെ വണ്ണം വെച്ച് കഴിഞ്ഞാൽ ഇതിൽ ഡ്രിൽ ചെയ്ത് ഇതിലേക്ക് ഒരു ഫംഗസിനെ ഇൻജക്റ്റ് ചെയ്യും.

ഈ ഫംഗസിനെ പ്രതിരോധിക്കാനായി മരം ഒരു ആന്റിബയോട്ടിക് ഉൽപാദിപ്പിക്കും.അതാണ് പിന്നീട് ഊദായി രൂപപ്പെടുന്നത്. ഒരുകിലോ ഒറിജിനൽ ഊദ് ഓയിലിന് ഏകദേശം 10 ലക്ഷം രൂപ മുതൽ 70 ലക്ഷം രൂപ വരെ ഇന്റർനാഷണൽ മാർക്കറ്റിൽ വിലയുണ്ട്. എന്നാൽ നമുക്ക് ഇതിന്‍റെ നാലിലൊന്ന് മാത്രമേ ലഭിക്കുകയുള്ളൂ.മരത്തിന്‍റെ തൊലി ചെറിയ മര ഭാഗങ്ങൾ എന്നിവ സുഗന്ധമുള്ള പുക ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നു.ഊദ് മരത്തിന്‍റെ ഇലയാകട്ടെ ഊദ് ചായ ഉണ്ടാക്കുന്നതിനായും ഉപയോഗിക്കുന്നു.ഇതിന്‍റെ പ്രധാന തടിയിൽ നിന്നാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ഊദ് ഉത്പാദിപ്പിക്കുന്നത്.ഊദ് മരത്തിന്‍റെ കായ മുളപ്പിച്ചു ഉണ്ടാക്കുന്ന തൈകൾക്ക് വിപണിയിൽ 50 മുതൽ 150 രൂപ വരെയാണ് വില വരുന്നത്.ഒരു മരത്തിൽ നിന്ന് തന്നെ അനേകം തൈകൾ ഉത്പാദിപ്പിക്കാൻ സാധിക്കും.

ഊദിന്‍റെ ഏറ്റവും കൂടുതൽ ഉത്പാദനം നടക്കുന്ന രാജ്യം ഇന്ത്യ തന്നെയാണ്.ഏറ്റവും കൂടുതൽ ഉൽപാദനം നടക്കുന്ന സംസ്ഥാന അസമാണ്. അസമിലെ ഊദ് മരത്തിന്‍റെ തടികളിൽ വണ്ടിന്‍റെ സ്വാഭാവികമായ ഫംഗസ് മൂലമാണ് ഊദ് സ്വയം ഉത്പാദിപ്പിക്കപ്പെടുന്നത്.സ്വാഭാവികമായ ഊർജോല്പാദനം നടക്കാത്ത സാഹചര്യത്തിലാണ് ആർട്ടിഫിഷൽ ടെക്നോളജി ഉപയോഗിച്ച് ഊർജോൽപാദനം നടത്തുന്നത്.വലിയ രീതിയിലുള്ള ഒരു പരിചരണവും വേണ്ടാത്ത ഒരു കൃഷി ആയതുകൊണ്ടുതന്നെ ഊദ് കൃഷി എല്ലാവർക്കും ചെയ്യാവുന്നതാണ്.ഇത്രയും നല്ല ലാഭകരമായ കൃഷി വേറൊന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *