വീട്ടിലെ അഡ്രെസ്സ് കൊടുത്ത് നിങ്ങള്‍ ഓണ്‍ലൈനില്‍ നിന്നും സാധനങ്ങള്‍ വാങ്ങാറുണ്ടോ എങ്കില്‍ സൂക്ഷിക്കുക

കലാം മാറി ഇപ്പോള്‍ നമുക്ക് എന്തെങ്കിലും സാധനങ്ങള്‍ ആവശ്യം വന്നാല്‍ ആദ്യം ചെയ്യുന്നത് കയ്യിലെ ഫോണ്‍ എടുക്കുക എന്നതാണ് കാരണം എന്താവശ്യം വന്നാലും ഓര്‍ഡര്‍ ചെയ്‌താല്‍ അത് വീട്ടിലെത്തും. പണ്ടൊക്കെ നമ്മള്‍ കടകളില്‍ ചെന്ന് വാങ്ങിക്കണം അതിനു ഒരുപാട് സമയം ചിലവഴിക്കണം ചിലപ്പോള്‍ പല സാധനങ്ങള്‍ക്കും ഒരു ദിവസം വരെ ചിലവഴിക്കണം എന്നാല്‍ പണ്ടത്തെ കാലമൊക്കെ മാറി ഇപ്പോള്‍ അതിനൊന്നും ഒരു പ്രയാസവും ഇല്ല. വസ്ത്രങ്ങള്‍ ആയാലും വീട്ടിലെ അടുക്കളയിലേക്കുള്ള സാധനങ്ങള്‍ ആയാലും ഒരു ദിവസം കൊണ്ട് സാധനം വീട്ടിലെത്തും നാട്ടിലെ ഏതെങ്കിലും ഷോപ്പില്‍ നിന്നാണ് സാധനം വാങ്ങുന്നത് എങ്കില്‍ രണ്ടോ മൂന്നോ മിനുട്ടുകള്‍ക്കുള്ളില്‍ സാധനം എന്തായാലും വീട്ടിലെത്തും. ഇതാണ് നമ്മുടെ ഇപ്പോഴത്തെ കാലഘട്ടം സംഭവം വളരെ നല്ലതാണ് നമുക്ക് ഒരുപാട് സമയലാഭം ലഭിക്കുന്നുണ്ട് ആ സമയത്ത് നമുക്ക് നമ്മുടെ ജീവിതത്തിലെ മറ്റെന്തെങ്കിലും കാര്യം ചെയ്യാനാകും.

എന്നാല്‍ ഇവിടെ പറയാന്‍ വന്നത് മറ്റൊന്നുമല്ല നിങ്ങള്‍ക്ക് ആവശ്യമായ വളരെ പ്രധാനപ്പെട്ട എന്തെങ്കിലും സാധനം വാങ്ങുമ്പോള്‍ അതുമായി നിങ്ങളുടെ വീട്ടിലേക്ക് വരുന്ന ഡെലിവറി ബോയ്‌ക്ക് സംഭവിക്കുന്ന അബദ്ധത്തെ കുറിച്ചാണ് ഇത് കേള്‍ക്കുമ്പോള്‍ പലരും പറയും ഇങ്ങനെയൊന്നും നടക്കാന്‍ സാധ്യതയില്ല മാത്രമല്ല ഉണ്ടായാല്‍ തന്നെ ആ സാധനം വീണ്ടും തരേണ്ടത്‌ അവരുടെ കടമയല്ലേ എന്നു. സംഭവം ഇതാണ് നിങ്ങളുടെ സാധനം കൊണ്ടുവരുമ്പോള്‍ വീട് അറിയാത്ത ഡെലിവറി നിങ്ങളെ വിളിച്ച ശേഷം അവര്‍ കാത്തിരിക്കുന്നത് റോട്ടില്‍ ആയിരിക്കും ഈ സമയം ആ സാധനത്തിന്‍റെ ഉടമസ്ഥന്‍ താനാണ് എന്നും പറഞ്ഞു സാധനം കൈക്കലാക്കിയാല്‍ എന്തു ചെയ്യും വലിയ വിലപിപ്പുള്ള സാധനങ്ങള്‍ക്ക് മാത്രമേ അവര്‍ പേരും കോഡും ചോദിക്കൂ ഒരുവിധം സാധനങ്ങള്‍ക്കൊന്നും അവര്‍ ഇങ്ങനെ ചോദിക്കാറില്ല.

പലര്‍ക്കും അനുഭവം ഉണ്ടാകും ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഇന്ന് നമ്മുടെ നാട്ടില്‍ ഒരുവിധം സ്ഥലങ്ങളില്‍ ഒക്കെ ഇങ്ങനെ നടക്കുന്നുണ്ട്. പലരും അവരുടെ അനുഭവം പറയുന്നുണ്ട് എങ്കിലും മറ്റുചിലര്‍ ഇങ്ങനെ സാധനം നഷ്ട്ടപ്പെട്ട കാര്യം ആരോടും പറയാറില്ല കാരണം ഇത് കയ്യില്‍ കിട്ടിയില്ല നഷ്ട്ടപ്പെട്ടു എന്നു പറഞ്ഞാല്‍ അത് വീണ്ടും തരും എന്നത് തന്നെയാണ്. എന്തായാലും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും കൂടുതല്‍ വിലയില്ലാത്ത അതായതു ഡെലിവറി ബോയ്‌ കാത്തുനില്‍ക്കുമ്പോള്‍ ആരെങ്കിലും വന്നാല്‍ അത് സാധനതിന്‍റെ ഉടമസ്ഥന്‍ തന്നെയാണോ എന്നു ചോദിക്കാതെ കൊടുക്കുന്ന സാധനങ്ങള്‍ കൊണ്ടുവരുമ്പോള്‍ അത് വാങ്ങുന്നതിന് മുന്‍പ് നിങ്ങളെ വിളിച്ചാല്‍ കാര്യങ്ങള്‍ പറയുക അത് മറ്റാരും വാങ്ങാതിരിക്കാന്‍ ഇത് സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *