ഈ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ തുണി അലക്കുക എന്നു പറയുന്നത് കടുപ്പമേറിയ ജോലിയാണ്. പണ്ടുകാലങ്ങളിൽ കൈകൊണ്ടാണ് തുണികൾ കഴുകുന്നത് എങ്കിൽ ഇന്ന് വാഷിംഗ് മെഷീൻ ആണ് എല്ലാവരും ഉപയോഗിക്കുന്നത്. സമയം ലാഭിക്കാൻ ഏറ്റവും നല്ലത് വാഷിംഗ് മെഷീനിൽ വാഷ് ചെയ്യുന്നത് തന്നെയാണ്. വാഷിംഗ് മെഷീൻ തന്നെ പലവിധത്തിലുണ്ട്. ഓട്ടോമാറ്റിക് സെമി ഓട്ടോമാറ്റിക് അത് പോലെ ഫ്രണ്ട് ലോഡ് ടോപ്പ് ലോഡ് തുടങ്ങി പല വിധത്തിൽപാനസോണികിന്‍റെ ഫുൾ ഓട്ടോമാറ്റിക് ടോപ് ലോഡ് വാഷിംഗ് മെഷീൻ സാധാരണക്കാർക്ക് അഫോഡബിൾ ആയ വിലയിൽ വാങ്ങാൻ സാധിക്കുന്നതാണ്.ആറ് കിലോ കപ്പാസിറ്റി വരുന്ന ഈ വാഷിംഗ് മെഷീന്‍റെ മോഡൽ നമ്പർ എൻ എ എഫ് 6 5 എ 9 സി ആർ ബി ആണ്. ഫുൾ കവർ വാറന്റിയായി രണ്ടുവർഷവും മോട്ടോറിന് മാത്രമായി 10 വർഷം വാറണ്ടിയും ഉണ്ട്. ഇതിന്‍റെ എം ആർ പി 20900 ആണ്. മാർക്കറ്റ് പ്രൈസ് ഏകദേശം 16900 ആയിരിക്കും.ഈ മെഷീന്‍റെ ഡോർ വളരെ സ്ട്രോങ്ങും അത് പോലെ തന്നെ വളരെ സോഫ്റ്റ് ക്ലോസിങ്ങും ആയിരിക്കും.ഇതിന്റെത് മെറ്റൽ ബോഡിയാണ്.
ഫൈസ്റ്റാർ റേറ്റിങ്ങിൽ വരുന്ന ഈ വാഷിംഗ് മെഷീന് കറന്റ് കൺസപ്ഷൻ വളരെ കുറവായിരിക്കും.408 വാട്ട്സ് ആണ് ഈ മോട്ടറിന്‍റെ പവർ.അതുകൊണ്ടുതന്നെ അത്യാവശ്യം നല്ല വാഷിങ് കോളിറ്റി ആയിരിക്കും. ഈയൊരു മെഷീനിൽ സോപ്പുപൊടി ഇടുന്നതിനു വേണ്ടി രണ്ട് ട്രൈ ആണുള്ളത്. ഇതിൽ രണ്ടാമത്തെ ട്രെയിൽ സോപ്പുപൊടി ഇട്ടു കൊടുക്കുകയാണെങ്കിൽ അതിന്‍റെ പത മാത്രം ആയിരിക്കും വരുന്നത്.ഇങ്ങനെ വരുമ്പോൾ ഉള്ള ഗുണം എന്താന്ന് വെച്ചാൽ പുതപ്പ് ബെഡ്ഷീറ്റ് മുതലായവ കഴുകുമ്പോൾ സോപ്പ് പൊടിയുടെ മെല്ലെ വളരെയധികം ഉണ്ടാവുന്ന ഒരു സാഹചര്യം ഉണ്ടാകും.
രണ്ടാമത്തെ ട്രെയിൽ ഇടുകയാണെങ്കിൽ പത മാത്രം വരുന്നതുകൊണ്ട് ഈ ഒരു സാഹചര്യം നമുക്ക് ഒഴിവാക്കി എടുക്കാം.കൂടാതെ ഇത് ഓട്ടോ റീസ്റ്റാർട്ട് ആണ്. അതായത് ഇപ്പൊ കറണ്ട് പോയി പെട്ടന്ന് വരുകയാണ് എന്നുണ്ടെങ്കിൽ നമ്മൾ എവിടെ വച്ചാണ് വാഷിംഗ് നിർത്തിയത് അവിടെ നിന്നും തന്നെ വാഷിംഗ് റി സ്റ്റാർട്ട് ചെയ്യും. ഇങ്ങനെ ഒരുപാട് നല്ല ഫങ്ക്ഷന്സ് ഉള്ള ഒരു വാഷിംഗ് മെഷീൻ ആണ് പാനസോണികിന്‍റെ ഈ മോഡൽ.