ഇനി കായ്ക്കാത്ത മരങ്ങൾ ഉണ്ടാവില്ല വീട്ടിൽ എല്ലാം വളരെ പെട്ടന്ന് കായ്ക്കും ഇതുകൊണ്ടുള്ള ഈ ലായനി മതി

വളരെ പെട്ടെന്ന് പച്ചക്കറിയിൽ കായ്കൾ ഉണ്ടാകാനും ചെടികളിൽ പൂക്കൾ ഒരുപാട് ഉണ്ടാകാനും ഒരുപാട് ചില്ലകൾ ഉണ്ടായി വരാനും ഒരു വളം നമുക് വീട്ടിൽ തന്നെ ഉണ്ടാക്കി എടുത്താലോ.ആദ്യം വാഴയുടെ കൂമ്പ് ഒന്നര കിലോ വരുന്നത് നന്നായി അരിഞ്ഞെടുക്കുക അതിനോടൊപ്പം ബീൻസ് പയറും 200 ഗ്രാം അതുപോലെ അരിഞ്ഞെടുക്കുക പിന്നീട് 15 മുട്ടയുടെ തോട് ഒന്ന് പത്രത്തിലിട്ട് ചൂടാക്കി എടുക്കുക എന്നിട്ട് നന്നായിട്ടൊന്ന് പൊടിച്ചെടുക്കുക മിക്സിയിൽ ഇട്ട്.പൊടിച്ച മുട്ട തോടിലേക്ക് അര സ്പൂൺ ഈസ്റ്റ് കലക്കുക ചെറിയ ചൂടുള്ള വെള്ളമായിരിക്കണം.

നന്നായി പതഞ്ഞു വരുന്നത് കാണാം.വാഴ കൂമ്പ് ബീൻസ് പയർ ഇത് രണ്ടും നന്നായി മിക്സിയിലിട്ട് അടിച്ചെടുക്കുക.അതിനുശേഷം ഒരു ബക്കറ്റിൽ 15 ലിറ്റർ വെള്ളത്തിലേക്ക് അടിച്ചെടുത്തത് ഇടുക നന്നായിട്ടൊന്ന് ഇളക്കി കൊടുക്കുക.അതിനുശേഷം ഒരു മണിക്കൂർ കഴിഞ്ഞു മുട്ട ത്തോട് പൊടിച്ചതും ഈസ്റ്റും കലക്കിയത് ആ ബക്കിറ്റിലെ മിശ്രിതത്തിലേക്ക് ഒഴിക്കുക അത് നന്നായി ഇളക്കുക.ഒരു ദിവസം ഇതുപോലെ വെക്കുക. ചെറുപയർ 150 ഗ്രാം കല്ലുപ്പ് 3 സ്പൂൺ.

ചെറുപയർ നന്നായി മിക്സിയിലിട്ട് പൊടിച്ചെടുക്കുക എന്നിട്ട് അത് നേരത്തെ തയ്യാറാക്കിയ മിശ്രിതത്തിലേക്ക് ഇടുക നന്നായിട്ട് ഇളക്കുക.3 സ്പൂൺ കല്ലുപ്പും ചേർത്ത് ഇളക്കി 15 ദിവസം അടച്ചു വെക്കുക നന്നായിട്ട് പുളിച്ചു പൊങ്ങും ഇങ്ങനെ ചെയ്‌താൽ നമ്മുടെ വളം റെഡി ആയി.ഇനി ഇതെങ്ങനെ ചെടിക്കും പച്ചക്കറിക്കും ഇടണമെന്ന് നോക്കാം.കായിക്കുന്ന ചെടിക്കോ പച്ചക്കറിക്കോ ആണെങ്കിൽ 1 കപ്പ്‌ ഒഴിച്ച് കൊടുക്കുക.വളർന്നു കൊണ്ട് വരുന്ന തൈകൾക്ക് അര കപ്പ്‌ ഒഴിക്കുക ഇതാണ് കണക്ക്.മാസത്തിൽ ഒരു തവണ ചെയ്താൽ മതി.

അപ്പോ എല്ലാവരും ഒന്ന് ചെയ്ത് നോക്കി പറയുക നല്ല റിസൾട്ട്‌ ആയിരിക്കും കിട്ടുക.തിങ്ങി നിറഞ്ഞു പഴങ്ങളും ചെടികളും വളരാൻ നല്ലൊരു വളമാണിത്.കായ്ക്കാത്ത മരങ്ങൾ നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ ആദ്യം നമ്മൾ ശ്രദ്ധിക്കുക അതിന് ഇട്ടുകൊടുക്കുന്ന വളം തന്നെയാണ് അതിന് നല്ല ഫലം കിട്ടുന്നില്ല എങ്കിൽ പുറത്തു നിന്നും നമ്മൾ വളം വാങ്ങാറുണ്ട് എന്നാൽ ഇങ്ങനെ നമ്മുടെ വീട്ടിൽ വളരുന്ന ചെടികൾക്കും മരങ്ങൾക്കും നമ്മൾ വീട്ടിൽ ഉണ്ടാക്കുന്ന ഈ വളം തന്നെ മതി.

Leave a Reply

Your email address will not be published. Required fields are marked *