മുളക് ചെടി തഴച്ചു വളരാനും കായ്ക്കാനും പഴത്തൊലി കൊണ്ടൊരു ഒറ്റമൂലി മുളക് കൃഷി പൊടി പൊടിക്കാം

എരിവുള്ള ആഹാരത്തോടാണ് നമ്മൾ മലയാളികൾക്ക് പ്രിയം. ഇഞ്ചി പച്ചമുളക് കുരുമുളക് തുടങ്ങിയവയാണ് നമ്മൾ എരി വിനു വേണ്ടി ഉപയോഗിക്കുന്ന സ്പൈസസ്. ഇതിൽ ഏറ്റവും കൂടുതൽ നമ്മൾ ഉപയോഗിക്കുന്നത് നാട്ടിലൊക്കെ സുലഭമായി കിട്ടുന്ന പച്ചമുളക് ആണ്.എന്നാൽ രുചിക്ക് വേണ്ടി ആഹാരത്തിനു ചേർക്കുന്ന ഈ പച്ചമുളക് കറിവേപ്പില പോലെ വലിച്ചെറിയുകയാണ് പതിവ്. അതെ സമയം നമ്മളിങ്ങനെ വലിച്ചെറിയുന്ന പച്ചമുളക് വിറ്റാമിനുകളുടെയും കോപ്പർ അയൺ പൊട്ടാസ്യം തുടങ്ങയ മൂലകങ്ങളുടെയും കലവറയാണ്.നമ്മുടെ എല്ലാവരുടെയും അടുക്കള തോട്ടങ്ങളിൽ പതിവായി കാണുന്ന ഒന്നാണ് പച്ചമുളക്. എന്നാൽ പലപ്പോഴും ഈ പച്ചമുളക് കൃഷി ചെയ്തു കഴിഞ്ഞാൽ നല്ല രീതിയിൽ വളരാറില്ല. പച്ചമുളക് നന്നായി തഴച്ചു വളരാനും ഇഷ്ടംപോലെ മുളക് ഉണ്ടാകുന്നതിന് വേണ്ടിയുള്ള ഒരു വളം ആണ് ഇവിടെ പറയുന്നത്.പഴത്തൊലി കൊണ്ടാണ് നമ്മൾ ഈ ഒരു വളം ഉണ്ടാക്കുന്നത്.വളം മാത്രമല്ല നല്ലൊരു കീടനാശിനി കൂടിയാണിത്. ചെടികളൊക്കെ മുട്ടത്തോട് ഇട്ടു കൊടുക്കുന്നതുപോലെ പ്രയോജനകരമാണ് പഴത്തൊലിയും. വളരെ സിമ്പിൾ ആയിട്ട് നമുക്ക് ഇപ്പോഴത്തെ കൊണ്ടുള്ള ജൈവവളം ഉണ്ടാക്കാൻ സാധിക്കും.

പഴത്തൊലി മൂന്നു മുതൽ ഏഴു ദിവസം വരെ വെള്ളത്തിൽ കുതിർക്കാൻ ഇട്ടാൽ മതി.ഈ വെള്ളമാണ് നമ്മൾ പിന്നീട് ജൈവവളമായും ജൈവകീടനാശിനിയായും ഒക്കെ ഉപയോഗിക്കുന്നത്. പ്രോട്ടീൻ കണ്ടന്റ് ഒരുപാട് അടങ്ങിയ ഒരു ലായനിയാണിത്. നേരിട്ട് കടയ്ക്കൽ ഒഴിച്ചു കൊടുക്കുകയോ ഒരു സ്പ്രേ ബോട്ടിലിൽ എടുത്ത് സ്പ്രേ ചെയ്തു കൊടുക്കുകയോ ചെയ്യാം.സ്പ്രേ ചെയ്തു കൊടുക്കുമ്പോൾ പൂക്കളുടെ കൊഴിച്ചിൽ ഇല്ലാതാക്കാൻ സാധിക്കും.ആഴ്ചയിൽ ഒരു മൂന്ന് ദിവസം ഇത് പ്രയോഗിച്ചാൽ മതിയാകും.മുളക് ചെടി നന്നായി തഴച്ചു വളരാനും പൂക്കാനും മുളക് ഉണ്ടാകാനും ഒക്കെ ഈയൊരു വളം വളരെ നല്ലതാണ്.

നമ്മുടെ വീടുകളിൽ സാധാരണ വളരുന്ന മുളക് തൈകൾക്ക് പ്രത്യേകിച്ച് ഒന്നും ഇട്ടുകൊടുക്കേണ്ട ആവശ്യമില്ല കാരണം അത് വളരുന്നത് നമ്മൾ അടുക്കളയിലെ മാലിന്യങ്ങൾ ഇടുന്ന സ്ഥലങ്ങളിൽ ആയിരിക്കും അതിൽ നിന്ന് തന്നെ ചെടികൾക്ക് ധാരാളം നല്ല വളങ്ങൾ ലഭിക്കും. എന്നാൽ നമ്മൾ കൃഷി ചെയ്യുമ്പോൾ നമുക്കു പരിചരിക്കാൻ കഴിയുന്ന ഇടങ്ങളിൽ ആയിരിക്കും ചെടികൾ വെക്കുന്നത് അതുകൊണ്ടു അവിടെ അവയ്ക്കു വേണ്ട വളങ്ങൾ കിട്ടണമെന്നില്ല അതിനാൽ ചെടികൾ പെട്ടന്ന്തഴച്ചു വളരാൻ നല്ല വളങ്ങൾ ഇട്ടുകൊടുക്കണം. മുളക് തയാണ് നിങ്ങൾ കൃഷി ചെയ്യുന്നത് എങ്കിൽ ഈ വളം വളരെ നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *