ലെയ്സ് മാറിനിൽക്കും രുചിയിൽ ചേമ്പ് ചിപ്സ് ഉണ്ടാക്കാം വീട്ടിൽ തന്നെ

കുട്ടികൾക്കും അതുപോലെ മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു സ്നാക്ക് ആണ് ചിപ്സ്. ബനാന ചിപ്സ് പൊട്ടറ്റോ ചിപ്സ് ഇങ്ങനെ പലവിധത്തിലുള്ള ചിപ്സുകൾ ഇന്ന് കടകളിൽ നിന്നും വാങ്ങാൻ കിട്ടും.അതുപോലെ വളരെ പോഷക സമ്പുഷ്ടമായ ചേമ്പ് കൊണ്ടും നമുക്ക് അടിപൊളി ചിപ്സ് ഉണ്ടാക്കാം. മറ്റു കിഴങ്ങുവർഗങ്ങളുടെ അപേക്ഷിച്ച് ചേമ്പിൽ അടങ്ങിയിരിക്കുന്ന അന്നജം പെട്ടെന്ന് ദഹിക്കുന്നത് കൊണ്ട് എത്ര കഴിച്ചാലും ശരീരത്തിന് ഒരു കുഴപ്പവുമില്ല. ചേമ്പിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതു കൊണ്ടാണ് ദഹന പ്രക്രിയ എളുപ്പത്തിൽ ആകുന്നത്.ചേമ്പു കൊണ്ട് എങ്ങനെയാണ് ചിപ്സ് തയ്യാറാക്കുന്നത് എന്ന് നോക്കാം.ചേരുവക ചേമ്പ് എണ്ണ മുളകുപൊടി ഉപ്പ്മഞ്ഞൾപൊടി തയ്യാറാക്കുന്ന വിധം ചേമ്പ് തൊലി എല്ലാം കളഞ്ഞു നല്ല സ്ലൈസ് ആയിട്ട് അരിഞ്ഞ് വെള്ളത്തിലിടുക.

ഇനി ഇത് മൂന്നാല് പ്രാവശ്യം കഴുകിയെടുക്കണം. അഞ്ചാമത്തെ വട്ടം കഴുകുമ്പോൾ കഴുകുന്ന വെള്ളത്തിലേക്ക് അല്പം വിനാഗിരി കൂടി ഒഴിച്ചിട്ടു വേണം കഴുകി വാരി വെക്കാൻ.പ്പോൾ ചേമ്പിന്‍റെ ആ വഴുവഴുപ്പ് മാറിക്കിട്ടും. ഇനി എണ്ണ തിളച്ചശേഷം നമ്മൾ അരിഞ്ഞുവെച്ചിരിക്കുന്ന ചേമ്പിൻ കഷ്ണങ്ങൾ ഇട്ടു ചെറിയ തീയിൽ വറുത്തെടുക്കുക. ഇത് ഒരു ക്രിസ്പിയായി വരുമ്പോൾ വാങ്ങി വെക്കുക.ഇനി ഇതിലേക്ക്അൽപ്പം മുളകുപൊടിയും ആവശ്യത്തിന് ഉപ്പും അല്പം മഞ്ഞൾപ്പൊടിയും കൂടിയിട്ട് മിക്സ് ചെയ്ത് എടുക്കുക. മിക്സ് ചെയ്യുമ്പോൾ മുളകും ഉപ്പും ഒക്കെ എല്ലാ ഭാഗത്തേക്കും എത്താൻ പ്രത്യേകം ശ്രദ്ധിക്കണം.

ഇതുകൊണ്ടുള്ള പ്രധാന ഗുണം എന്തെന്നാൽ ലെയ്സ് ഇനി കടകളിൽ നിന്നും വേങ്ങേണ്ട കാര്യമില്ല കഴിക്കാൻ നല്ല രുചിയിൽ തന്നെ നമുക്ക് ഇത് വീട്ടിൽ ഉണ്ടാക്കാൻ സാധിക്കും. കടകളിൽ നിന്നും സാധാരണ ഒരുപാട് പഴക്കമുല്ല ലെയ്സ് ആയിരിക്കും നമുക്ക് കിട്ടുന്നത് അതുകൊണ്ട് തന്നെ ഇത് ഇടയ്ക്കിടെ വീട്ടിൽ ഉണ്ടാക്കുമ്പോൾ അത്തരം പഴക്കം ചെന്ന സാധനങ്ങൾ നമുക്ക് വാങ്ങേണ്ടിവരില്ല.അത് മാത്രമല്ല ഇതിന്‍റെ ഗുണം വളരെ പെട്ടന്ന് തയ്യാറാക്കാൻ സാധിക്കുന്ന ഒരു തരാം ലെയ്സ് തന്നെയാണിത് നമ്മുടെ വീട്ടിൽ തന്നെയുള്ള ചേമ്പ് കൊണ്ട് ഉണ്ടാക്കുന്നത് ആയതുകൊണ്ട് തന്നെ എല്ലാവർക്കും കഴിക്കുകയും ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *