ഈ ബോട്ടിലുകൾ ഇനി കളയല്ലേ ഇപ്പോൾ തന്നെ ചെയ്തുനോക്കൂ ഇങ്ങനെ

നമ്മുടെ വീട്ടിൽ ഒക്കെ ഇഷ്ടം പോലെ പ്ലാസ്റ്റിക് കുപ്പികൾ ഉണ്ടാകും. ഇവയൊക്കെ ഉപയോഗ ശേഷം വലിച്ചെറിയുകയാണ് പതിവ്. എന്നാൽ ഇത്തരം പ്ലാസ്റ്റിക് കുപ്പികൾ നമുക്ക് പല രീതിയിൽ പുനരുപയോഗിക്കാൻ സാധിക്കുന്നവയാണ്.ഹാൻഡ് വാഷും ഡിഷ്‌ വാഷും ഒക്കെ വാങ്ങുമ്പോൾ കിട്ടുന്ന കുപ്പികളും നമുക്ക് ഫ്ലവർ പോട്ടായിട്ടും മറ്റും പുനരുപയോഗിക്കാൻ സാധിക്കും. എങ്ങനെയാണെന്ന് നോക്കാം.ഹാൻഡ് വാഷിന്റെ ഒരു കുപ്പി എടുക്കുക. ഇനി ടു ഇൻ വൺ എന്ന കണക്കിൽ ഫെവിക്കോളും വെള്ളവും മിക്സ് ചെയ്യുക. ഈ ഫെവിക്കോള് കുപ്പിയുടെ പുറമെ തേക്കുക. ഇനി ഇതിന്‍റെ മീതെ ടിഷു പേപ്പറോ അതല്ലെങ്കിൽ ന്യൂസ് പേപ്പറോ ഒട്ടിക്കുക. ഇനി ഈ ടിഷു പേപ്പറിന് മീതെ വീണ്ടും ഫെവികോൾ തേച്ചു കൊടുക്കുക. ഇനി ഇത് ഒര നാല് അഞ്ച് മണിക്കൂർ ഉണങ്ങാൻ വെക്കുക. ഇത് ഉണങ്ങിയതിനുശേഷം നമുക്കിഷ്ടമുള്ള ഒരു കളർ കൊണ്ട് ഇത് മുഴുവനായും പെയിന്റ് ചെയ്യുക. ഇനി ഇത് ഉണങ്ങിയതിനുശേഷം ബോട്ടിലിന്‍റെ ക്യാപ് ഭാഗത്തായി ബ്ലാക്ക് കളർ അടിച്ചു കൊടുക്കുക.

ഇനി കുറച്ചു മണൽ എടുത്തതിനുശേഷം ഇതിലേക്ക് ബ്ലാക്ക് കളർ പെയിന്റ് ചേർത്ത് മിക്സ് ചെയ്യുക.ഇത് ഒരു മണിക്കൂർ ഡ്രൈ ആവാൻ വെക്കുക. ഒരു സൈഡിൽ സിൽവർ കളറുള്ള ബിസ്ക്കറ്റിന്റെയോ മറ്റും ഒരു കവർ എടുക്കുക.ഈ കവർ നമുക്ക് ഇഷ്ടപ്പെട്ട ഒരു ഷേപ്പിൽ കട്ട് ചെയ്ത് എടുക്കുക.ഇങ്ങനെ ഒരു മൂന്നു പീസ് കട്ട് ചെയ്തു എടുക്കുക. ഇനി ഇത് ഒരു കട്ടി പേപ്പറിൽ ഒട്ടിക്കുക. ശേഷം ഒരു കാൽ ഇഞ്ച് വിട്ടതിനുശേഷം ഈ കട്ടി പേപ്പർ വെട്ടിയെടുക്കുക.ഇങ്ങനെ മൂന്ന് പീസും ഒട്ടിച്ചു കട്ട് ചെയ്തു എടുക്കുക. ഇങ്ങനെ വെട്ടിയെടുത്ത പേപ്പറിൽ എക്സ്ട്രാ വരുന്ന ഭാഗത്ത് പശ തേച്ചതിനുശേഷം നമ്മൾ നേരത്തെ ഉണക്കി വച്ചിരിക്കുന്ന മണൽ വിതറി കൊടുക്കുക.

ഇനി ഇത് ഡ്രൈ ആവാൻ വെക്കുക.ഇനി പേൾ മെറ്റാലിക് കളർ ഫിംഗർ ഉപയോഗിച്ച് ഇതിൽ ഒന്ന് ടച്ച് ചെയ്തു കൊടുക്കുക. അതുപോലെ ബ്ലാക്ക് കളർ കൊടുത്ത ബോട്ടിലിന്റെ നെക്ക് ഭാഗത്തും ഈ പേൾ മെറ്റാലിക് കളർ ഫിംഗർ ഉപയോഗിച്ച് ടച്ചു ചെയ്തുകൊടുക്കുക.നമ്മൾ നേരത്തെ റെഡിയാക്കി വച്ചിരിക്കുന്ന പേപ്പർ പീസ് നമുക്ക് ഇഷ്ടമുള്ള രീതിയിൽ സെറ്റ് ചെയ്തു വെക്കുക. ഇത് നമുക്ക് ഫ്ലവർ പോട്ട് ആയിട്ടോ വാട്ടർ പ്ലാന്റ് വെക്കാനോ ഒക്കെ ഉപയോഗിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *