ഇപ്പോഴും പല വീടുകളിലും കാണുന്ന കാര്യമാണ് ആ വീടിന്‍റെ പല ഭാഗങ്ങളിലെ ചുമരുകളിൽ ഹോളുകൾ പണ്ടൊക്കെ ഇങ്ങനെയുള്ള ഹോളുകൾ ഇല്ലാത്ത വീടുകൾ വളരെ കുറവായിരുന്നു. പുതിയ വീടുകൾ പണിയുമ്പോൾ പോലും ഇങ്ങനെ വളരെ ചെറിയ ഹോളുകൾ കാണാം. നമ്മളിൽ പലരും ചിന്തിച്ചുകാണാറും എന്തിനാണ് ചില വീട്ടുകാർ ഇങ്ങനെ ചുമരുകളിൽ ചെറിയ ഹോളുകൾ ഇടുന്നത് എന്നു പലർക്കും ഈ കാര്യങ്ങൾ അറിയാമെങ്കിലും ഇന്നും ഈ കാര്യം അറിയാത്ത അതിനെ കുറിച്ച് ചർച്ച ചെയ്യുന്നവരും എന്നാൽ ഇത് എന്തിനാണെന്ന് തെറ്റിദ്ധരിക്കുന്നവരും നമ്മുടെ നാട്ടിലുണ്ട്. കേരളത്തിലെ മലബാർ മേഖലയിലാണ് ഇങ്ങനെയൊരു കാര്യം കൂടുതലായും കാണാൻ കഴിയുന്നത്.വീടിന്‍റെ ചുമരുകളിൽ ഇങ്ങനെ ഹോൾ ഇടുന്നതിന്‍റെ കാരണം ചിലർ ഓറയുന്നതു അന്നത്തെ കാലത്ത് വീടിന്‍റെ ഉള്ളിലേക്ക് കാറ്റ് കടക്കാൻ വേണ്ടിയാണ് എന്നാണ് എന്നാൽ മറ്റു ചിലർ പറയുന്നത്.
ഇത് അവരുടെ വിശ്വാസത്തിന്‍റെ ഭാഗമാണ് എന്നാണ് പക്ഷെ പലരും ഈ കാര്യങ്ങൾ ഒന്നും വിശ്വസിക്കാറില്ല അതിനൊക്കെ തക്കതായ കാരണങ്ങൾ കൂടിയുണ്ട് എന്നുവേണം പറയാൻ. എന്നാൽ വീടിന്‍റെ ചുമരിൽ ഹോൾ ഇടുന്നവർക്കും അതിനെ കുറിച്ച് പറയാൻ ഒരുപാട് കാര്യങ്ങളുണ്ട്. ഇതിന്‍റെ പ്രത്യേകത എന്തെന്നാൽ വീടിന്‍റെ ഭാഗത്ത് ഒരു ഹോൾ ഇട്ടാൽ അതെ സാദിൽ തന്നെ അതിന്‍റെ മുന്നിലായി വരുന്ന ചുമരിലും ഇങ്ങനെ ഹോൾ കാണാൻ കഴിയും.സോഷ്യൽ മീഡിയയിൽ ഇതിനെക്കുറിച്ചു ചർച്ചകൾ നടക്കുമെങ്കിലും പലരും ഇതിനെ വലിയ പരിഹാസമായിട്ടായിരിക്കും കാണുന്നത് കാരണം ഇതും ഒരു വിശ്വാസത്തിന്‍റെ ഭാഗമായിട്ടാണ് എന്നു വാദിക്കുമ്പോൾ ഇങ്ങനെയുള്ള അഭിപ്രായങ്ങൾ വരുന്നതിൽ പുതുമയില്ല.
ഇതൊരു വിശ്വാസം ആണെന്ന് പറയുകയാണെങ്കിൽ ഇതുപോലെ നിരവധി വിശ്വാസങ്ങൾ ഇപ്പോഴും നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ട് എന്നാൽ ഈ ഒരു കാര്യം മാത്രം എടുക്കുകയാണെങ്കിൽ പണ്ടത്തെ അപേക്ഷിച്ചു ഇങ്ങനെ ചുമരിൽ ഹോൾ ഇടുന്നത് നല്ല രീതിയിൽ കുറഞ്ഞിട്ടുണ്ട്.എന്തായാലും നമ്മുടെ നാട്ടിൽ തന്നെ ഉണ്ടായിരുന്ന ഇത്തരം കാര്യങ്ങളെ കുറിച്ച് നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കണം. കുറച്ചു കാലങ്ങൾ കൂടി കഴിഞ്ഞാൽ ഒരുപക്ഷെ ഇതൊക്കെ കേട്ടുകേൾക്കവി മാത്രമായി തീരും.