ചോക്ക്ലേറ്റ് ഇഷ്ടമല്ലാത്ത ആരും തന്നെയില്ല എല്ലാവരും എപ്പോൾ കിട്ടിയാലും ചോക്ക്ലേറ്റ് കഴിക്കാറുണ്ട് മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഒന്നാണിത്. പണ്ടൊക്കെ ഇത് നമ്മുടെ കയ്യിൽ കിട്ടാൻ പ്രയാസമാണ് കാരണം ആരെങ്കിലും എപ്പോഴെങ്കിലും കൊണ്ടുവന്നാൽ മാത്രമേ കഴിക്കാനാകൂ മാത്രമല്ല ഇന്ന് നമ്മൾ കഴിച്ചു കൊണ്ടിരിക്കുന്ന അത്രയും രുചിയുള്ള ചോക്ലേറ്റ് അന്ന് കിട്ടില്ല. എന്നാൽ ഇന്നത്തെ കാലത്ത് ചോക്ലേറ്റ് കഴിക്കണമെന്നു തോന്നിയാൽ കടകളിൽ സുലഭമാണ് ഇവ. ഗൾഫിൽ നിന്നും കൊണ്ടുവരുന്നത് പോലെ തന്നെ നമ്മയുടെ നാട്ടിലെ കടകളിൽ നിന്നും നല്ല രുചിയുള്ള ചോക്ലേറ്റ് വാങ്ങിക്കാൻ സാധിക്കും എന്നാൽ ഇവിടത്തെ മറ്റൊരു കാര്യം എന്തെന്നാൽ കൂടുതൽ ക്യാഷ് കൊടുക്കണമെന്ന് മാത്രം. അത്തരമൊരു സാഹചര്യത്തിൽ ഇതേ വില കൂടിയ ചോക്ലേറ്റ് നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിച്ചാൽ പിന്നെ വേറെ എന്താണ് വേണ്ടത്.
അതിനെ കുറിച്ചാണ് ഇന്ന് പറയുന്നത് നമ്മുടെ ആവശ്യത്തിന് അനുസരിച്ചു ചോക്ലേറ്റ് വീട്ടിൽ തന്നെ ഉണ്ടാക്കാം നല്ല കിടിലൻ രുചിയിൽ. ഇതിനായി നമുക്ക് ആവശ്യമായി വരുന്നത് കൊക്കോ മാത്രമാണ് ഇതാണ് നമ്മൾ ഉണ്ടാക്കാൻ പോകുന്ന ചോക്ലേറ്റിലെ പ്രധാന സാധനം. കടകളിൽ നിന്നും വാങ്ങുന്ന വില കൂടിയ ചോക്ലേറ്റിന്റെ അത്രേ രുചിയിലും നിറത്തിലും നമുക്കിത് ഉണ്ടാക്കാൻ സാധിക്കും.നമ്മുടെ നാട്ടിൽ അതായത് കേരളത്തിൽ വളരെ സുലഭമായി കിട്ടുന്ന ഒന്നാണ് കൊക്കോ. ഇത് വെറുതെ കഴിക്കാനും വലിയ രുചിയാണ്. പലരുടേയും വീട്ടിൽ കൊക്കോ മരം കാണാറുണ്ട് ചോക്ലേറ്റ് ഉണ്ടാക്കാൻ മാത്രമല്ല പല കാര്യങ്ങൾക്ക് വേണ്ടിയും ഇത് ഉപയോഗിക്കാറുണ്ട്.
ചോക്ലേറ്റ് ഉണ്ടാക്കാൻ വേണ്ടി ആദ്യം ചെയ്യേണ്ടത് രണ്ടു ദിവസം പുളിപ്പിക്കാൻ വെക്കണം എന്നതാണ് അതിനു അതിനു ശേഷം ഇവ വെയിലത്ത് വെച്ച് ഉണക്കണം പിന്നീട് ചെയ്യേണ്ടത് വളരെ ഈസിയായിട്ടുള്ള കാര്യമാണ്.ചോക്ലേറ്റ് വീട്ടിൽ തന്നെ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർ ചെയ്തുനോക്കുക.കുട്ടികൾക്ക് ഇട്ടതും ഇഷ്ടമുള്ള ഇത് തീർച്ചയായും നമ്മൾ ചെയ്തുനോക്കണം നല്ല രീതിയിൽ ചെയ്യാൻ സാധിച്ചാൽ ഇത് നല്ലൊരു അനുഭവം തന്നെ ആയിരിക്കും.