അലക്കുന്ന വെള്ളത്തിൽ ഇതൊന്നു ചേർത്തു നോക്കൂ എത്ര വലിയ കട്ടിയുള്ള കറയും പോയി വെളുക്കും

വസ്ത്രങ്ങൾ അലക്കുന്നത് ഒരു തലവേദന പിടിച്ച കാര്യം തന്നെയാണ്. പ്രത്യേകിച്ച് വെള്ള വസ്ത്രങ്ങൾ. വെള്ള വസ്ത്രങ്ങൾ വെട്ടി തിളങ്ങാൻ വസ്ത്രങ്ങൾ മുക്കി വെക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ കുറച്ച് സാധനങ്ങൾ ചേർത്താൽ മതി. വെള്ള വസ്ത്രം വെട്ടിത്തിളങ്ങും. അത് എന്തൊക്കെയാണെന്ന് നോക്കാം. ബക്കറ്റിൽ അല്പം തണുത്ത വെള്ളവും അതുപോലെ കുറച്ചു ചൂടുവെള്ളം ഒഴിച്ച് മിക്സ് ചെയ്യണം.ഇനി ഇതിലേക്ക് വാഷിംഗ് ഡിറ്റർ ജന്റ് പൗഡർ അല്ലെങ്കിൽ സോപ്പ് പൊടി ചേർക്കുക. ഇനി ഇതിലേക്ക് അര ടീസ്പൂൺ ബേക്കിംഗ് സോഡയും 3 ടീസ്പൂൺ വിനാഗിരിയും ചേർത്ത് മിക്സ് ചെയ്യുക. വസ്ത്രത്തിലെ അഴുക്ക് കളയാൻ ആണ് ബേക്കിംഗ് സോഡയും വിന്നാഗിരിയും ചേർക്കുന്നത്.ഇനിയാണ് വെള്ള വസ്ത്രത്തിന് നല്ല വെളുത്ത നിറം നൽകാനുള്ള സൂത്രം പ്രയോഗിക്കുന്നത്. അതു വേറൊന്നുമല്ല പാലാണ് പശുവിൻപാൽ.

അത് ഒരു മൂന്ന് ടേബിൾസ്പൂൺ ചേർക്കണം. ഈ പശു പാലാണ് വസ്ത്രം നല്ല വെളുത്ത നിറത്തോടെ ഇരിക്കാൻ സഹായിക്കുന്നത്.ഇനി അലയ്ക്കേണ്ട തുണി ഈ വെള്ളത്തിൽ ഒരു അഞ്ചു മിനിറ്റ് മുക്കി വയ്ക്കുക. ഇതിനുശേഷം കോളറിന്‍റെ ഭാഗം കൈ ഈ ഭാഗങ്ങൾ എല്ലാം നന്നായി ഉരച്ച് കഴുകണം. ശേഷം ഒരു പതിനഞ്ച് 30 മിനിറ്റോളം വീണ്ടും മുക്കി വെക്കണം. ശേഷം ഇത് സാധാരണ കഴുകുന്നത് പോലെ അലക്കി ഊരി എടുക്കുക.ഇനി ഇത് നല്ല വെയിലത്തിട്ട് ഉണക്കി എടുക്കണം.ഇനിമുതൽ വെള്ളവസ്ത്രം വെട്ടിത്തിളങ്ങാൻ ഇതുപോലെ ചെയ്താൽ മതി.

ഇനിയിപ്പോൾ വരുന്നത് മഴക്കാലം ആയതിനാൽ നമ്മുടെ വെള്ള വസ്ത്രത്തിൽ വളരെ പെട്ടന്ന് തന്നെ കറുത്ത പുള്ളികൾ ഉണ്ടാക്കാൻ സാധ്യത വളരെ കൂടുതലാണ് അങ്ങനെ നിങ്ങളുടെ വെള്ള വസ്ത്രം കറ പിടിച്ചാൽ വളരെ ഈസിയായി വെളുപ്പിക്കാൻ സാധിക്കും.ഇനി കറ പിടിക്കും എന്ന പേടിയിൽ ആരും വെള്ള വസ്ത്രം ധരിക്കാതിരിക്കേണ്ട എത്ര വലിയ കറയാണെങ്കിലും ഇങ്ങനെ ചെയ്‌താൽ കറ വളരെ പെട്ടന്ന് തന്നെ പോകും.വെള്ള വസ്ത്രത്തിൽ കറ പിടിച്ചാൽ പലർക്കും ആ ഡ്രസ്സ് ഒഴിവാക്കേണ്ടിവരാറുണ്ട് എന്നാൽ ഇത് അലക്കുന്ന വെള്ളത്തിൽ ചേർത്ത് ഇനി ഏതു തുണിയും വെളുപ്പിക്കാം ആരും കറ പിടിച്ച വസ്ത്രങ്ങൾ കളയല്ലേ.

Leave a Reply

Your email address will not be published. Required fields are marked *