വെള്ളത്തിന്‍റെ ലഭ്യത കണക്കിലെടുത്താണ് കുഴൽ കിണർ അല്ലെങ്കിൽ ബോർവില്ല് താഴ്ത്തുന്നത്. കിണർ കുഴിക്കാൻ പോകുന്ന സ്ഥലത്ത് വെള്ളത്തിന്‍റെ സാന്നിധ്യം ഉണ്ടോ എത്രത്തോളം വെള്ളം ഉണ്ട് ഇതൊക്കെ കണക്കിലെടുക്കും.കിണർ കുഴിക്കുന്നതിനു മുൻപ് ആ സ്ഥലത്ത് വെള്ളം ഉണ്ടോ എന്ന് അറിയുന്നത് എങ്ങനെ എന്ന് പലർക്കും അറിയില്ല.അതാണ് ഇവിടെ പറയാൻ പോകുന്നത്. ഒരു സ്ഥലം കിട്ടിക്കഴിഞ്ഞാൽ അതിന്‍റെ നീളവും വീതിയും ആദ്യം കണക്കാക്കും. ഒരു കുടത്തിൽ നിറയെ വെള്ളമെടുത്ത് ഓരോ ഡയറക്ഷനിൽ നടക്കുമ്പോൾ അതിന്‍റെ എതിർവശത്തായി വെള്ളം തുളുമ്പുന്നുണ്ടോ എന്ന് നോക്കും. ഈ കുടത്തിലെ വെള്ളം തെറിക്കുന്നതി സ്പീഡ് അനുസരിച്ചാണ് വെള്ളത്തിന് ഫോഴ്സ് നമുക്ക് അറിയാൻ സാധിക്കുന്നത്. അതുപോലെ കിണർ കുഴിക്കാൻ പോകുന്ന സ്ഥാനത്ത് ചരട് ഉപയോഗിച്ച് കറക്കി നോക്കുമ്പോൾ വെള്ളത്തിന്‍റെ ആഴം അറിയാൻ സാധിക്കും.ആദ്യം ഒരു നിശ്ചിത വട്ടത്തിൽ കറക്കും.
അതിനുശേഷം വെള്ളം പോകുന്നതിന്‍റെ ഓപ്പോസിറ്റ് ഡയറക്ഷനിൽ കറക്കും. അത് ഓസിലേറ്റ് ചെയുന്നത്തിന്‍റെ സ്പിഡിലാണ് വെള്ളത്തിന്‍റെ ഫോഴ്സ് മനസ്സിലാകുന്നത്. അതേസമയം ഇത് എല്ലായിപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല.കുന്നും പ്രദേശങ്ങളിൽ ഒക്കെ നമ്മൾ പ്രതീക്ഷിക്കുന്നതിനും അപ്പുറത്ത് ആഴം കൂടാൻ സാധ്യതയുണ്ട്.എന്നാൽ ഈ രീതിയിൽ കിണറിന് സ്ഥാനം നോക്കുന്നത് ഇപ്പോൾ കുറഞ്ഞുവരുന്നുണ്ട് കൂടുതൽ ആളുകൾക്കും ഈ രീതി വിശ്വാസം ഇല്ലാതായി വരുന്നുണ്ട് പലരും പറയുന്നത് ഇങ്ങനെ വെള്ളമുള്ള സ്ഥാനം കണ്ടെത്താൻ കഴിയില്ലെന്നും ഇത് വെറുതെയാണ് എന്നുമാണ്.ഇപ്പോൾ കിണറോ കുഴൽ കിണറോ ആവശ്യമായി വരുമ്പോൾ നമ്മുടെ വീടിൻ്റെ അടുത്തായി ഏറ്റവും യോജിച്ച സ്ഥലത്തായി കുഴിക്കുകയാണ് ചെയ്യുന്നത്.
ഇപ്പോൾ കാലം മാറി മാത്രമല്ല ആളുകൾ വീട് പണിയുന്നതിന് മുൻപ് തന്നെ ആ സ്ഥലത്ത് വെള്ളം കിട്ടുമോ എന്നാണു ആദ്യം അനേഷിക്കുന്നതു ആവശ്യത്തിന് വെള്ളം ലഭിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ ഇപ്പോൾ ഏതൊരാളും വീട് നിർമ്മിക്കാൻ വേണ്ടി സ്ഥലം വാങ്ങിക്കാറുള്ളൂ അതുകൊണ്ടു വീട് പണി കഴിഞ്ഞാൽ കിണർ കുഴിക്കാൻ വേണ്ടി വെള്ളമുള്ള സ്ഥലം തിരയേണ്ട ആവശ്യമില്ല നമുക്ക് ഇഷ്ടമുള്ള സ്ഥലത്ത് കിണർ കുഴിക്കാം.അപ്പൊ എന്തായാലും എല്ലാവരും വീട് പണിയുന്നതിന് മുൻപ് തന്നെ ആ സ്ഥലം പരിശോധിക്കുക വെള്ളം ലഭിക്കുന്ന സ്ഥലങ്ങളിൽ മാത്രം വീട് നിർമ്മിക്കുക.