വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ടും ഈ വീട് പണിതത് വെറും രണ്ടര ലക്ഷം രൂപയ്ക്ക്

സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്.എന്നാൽ ഇന്ന് ഒരു വീട് പണിയണമെങ്കിൽ കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും കൈയിൽ വേണം.കൂടുതൽ പേരും കടമെടുത്തും ലോൺ എടുത്തും എല്ലാമാണ് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്.അതേസമയം വളരെ ചെലവു ചുരുങ്ങിയ രീതിയിൽ അതായത് വെറും രണ്ടര ലക്ഷം രൂപയ്ക്ക് ഒരു വീടും പണിതാലോ ഇത് വെറും പറച്ചിൽ മാത്രമല്ല നടപ്പാക്കിയ കാര്യം തന്നെയാണ്. കുമരകത്ത് ആണ് ഇത്രയും ചെലവ് ചുരുങ്ങിയ രീതിയിൽ ഒരു വീട് പടുത്തുയർത്തിയിരിക്കുന്നത്. ഈ വീട് നിർമ്മിക്കാൻ വെറും രണ്ട് ആഴ്ച മാത്രമാണ് എടുത്തത്.8 എംഎം തിക്നസ് വരുന്ന വി ബോർഡ് എന്ന മെറ്റീരിയൽ കൊണ്ടാണ് ഈ വീടു നിർമ്മിച്ചിരിക്കുന്നത്. രണ്ട് ബെഡ്റൂം ഹാൾ കിച്ചൺ ബാത്ത്റൂം ചേർന്നതാണ് ഈ വീട്.റൂഫിംഗ് സാധാരണ ചെയ്യുന്നതുപോലെ തന്നെയാണ് ചെയ്തിരിക്കുന്നത്.

കെട്ടിട നിർമാണ സാമഗ്രികളുടെ വലിയ വിലക്കയറ്റമാണ് ഇന്ന് ഒരു വീട് പണിയുന്നതിന് തടസ്സമാവുന്നത്.എന്നാൽ ഈ ഒരു വീട് പണിയുന്നതിന് സിമന്റോ മെറ്റലോ കമ്പിയോ ഒന്നും ആവശ്യമായി വരുന്നില്ല.വി ബോർഡ് എന്ന മെറ്റീരിയലിലാണ് ഈയൊരു വീട് പടുത്തുയർത്തിയിരിക്കുന്നത്. കുറഞ്ഞ പണച്ചെലവും സമയലാഭവും തന്നെയാണ് ഈ ഒരു വീടിന്‍റെ ഏറ്റവും വലിയ പ്രത്യേകത. 10 അല്ലെങ്കിൽ 15 ലക്ഷം രൂപ മുടക്കി ഒരു വീട് പണിയുന്നത് ആറ് ഏഴ് ഒരു മാസം കൊണ്ട് ആയിരിക്കും.എന്നാൽ ഇത് വെറും രണ്ടര ലക്ഷം രൂപ ചെലവിൽ രണ്ടാഴ്ചകൊണ്ട് നമുക്ക് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാം.

പലർക്കും ഈ മുതല മുടക്കിൽ ഒരു വീട് എന്നത് അസാധ്യമായാണ് തോന്നുക എന്നാൽ മനസ്സ് വെച്ചാൽ ഈ രീതിയിൽ നല്ല ഭംഗിയുള്ള ചെറിയ വീട് പണിയാൻ സാധിക്കും.കുറഞ്ഞ ചിലവിൽ ഒരു വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു കാഴ്ചയാണ് നമ്മൾ കാണുന്നത് വീട് പണിയാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾ ഇതറിയണം അവരുടെ രീതിയിൽ നല്ലൊരു വീട് പണിയാൻ ഇത് സഹായിക്കും.ഈ വീട് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന സാധനങ്ങൾ എല്ലാം തന്നെ നിലവാരമുള്ളതാണ് മാത്രമല്ല ഭംഗിയുമുള്ളതാണ് എന്തായാലും ഈ തുകയിൽ നല്ലൊരു വീട് നിർമ്മിക്കാൻ സാധിച്ച സന്തോഷത്തിലാണ് ഈ കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *