ഹാഫ് കട്ടിന്റെ ഏറ്റവും പുതിയ മോഡലായ 500 വാൾട്ടിന്റെ സോളാർ പാനൽ ആണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്.വിക്രം വാരിയുടെ ഹാഫ് കട്ട് സോളാർ പാനലിൽ 144 സെൽ ആണ് വരുന്നത്.ഇത് ഇന്ത്യയിലെ ടോപ് ടെൻ ബ്രാൻഡിൽ പെട്ടതാണ്. ഇതിന്റെ ഒരു ഭാഗത്ത് ഷാഡോ പ്രോബ്ലം വന്നാലും താഴ്ഭാഗത്ത് പ്രൊഡക്ഷൻ നൂറുശതമാനവും ലഭിക്കും. എന്നാൽ ഇതൊരു മോണോ പെർക്ക് ആണെന്നുണ്ടെങ്കിൽ ഒരുഭാഗത്ത് ഷാഡോ പ്രശ്നം വന്നു കഴിഞ്ഞാൽ ഇത് മുഴുവൻ ഭാഗത്തെയും ബാധിക്കും. ഒരു സോളാർ പാനൽ ആണ് ട്രീനാൻ. ഇത് വേൾഡ് ടോപ് ടെൻ ബ്രാൻഡിൽ ഒന്നാണ്.ഇത് ഹാഫ് കട്ട് പാനൽ ആണെങ്കിലും വൺ ബൈ ത്രി പാനൽ കൂടിയാണ്. 4 ലയർ ആയിട്ടാണ് വരുന്നത്. ഒരു ഭാഗത്ത് ഷാഡോ വന്നാലും 3 ഭാഗത്ത് പ്രൊഡക്ഷൻ നടക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിൽ ആമ്പിയറും കൂടുതൽ വരുന്നുണ്ട്. മോണോ പെർക്കിന്റെ പ്രശ്നം ചൂട് കുറയുന്ന സമയത്ത് ഇതിന്റെ പ്രൊഡക്ഷൻ കുറയുന്നതാണ്.
അതേസമയം ഇതിനെയൊക്കെ തരണം ചെയ്തിട്ടാണ് ഈ ഹാഫ് കട്ട് പോലുള്ള സോളാർപാനലുകൾ കമ്പനികൾ ഇറക്കിയിരിക്കുന്നത്.ട്രിന സോളാർ പാനലിന്റെ മാക്സിമം പവർ വരുന്നത് 500വാൾട്ടാണ്. മാക്സിമം പവർ വോൾട്ടേജ് 48.2ആണ്. 22.29 എഫിഷ്യൻസിയും ഇതിന് കിട്ടും. അതേസമയം നമുക്ക് നോർമൽ വരുന്ന ഒരു കറണ്ട് ബില്ല് 1300ന് മുകളിലാണെങ്കിൽ സോളാർപാനൽ ഉപയോഗിക്കുമ്പോൾ കറണ്ട് ബില്ല് നേരെ പകുതിയിലും താഴെ ആകും. വീട്ടിൽ സോളാർ വെച്ചുകഴിഞ്ഞാൽ രാവിലെയും വൈകിട്ടുമുള്ള സമയങ്ങളിലൊന്നും ഹെവി ലോഡ് ഉപകരണങ്ങൾ ഉപയോഗിക്കരുത്. 12 മണി മുതൽ 3 മണി വരെയുള്ള സമയത്താണ് എന്നുണ്ടെങ്കിൽ ബാറ്ററിയിൽ നിന്ന് അല്ലാതെ സോളാറിൽ നിന്നും ഡയറക്റ്റ് ഉപകരണങ്ങൾ വർക്ക് ചെയ്യാൻ സാധിക്കും.
സാധാരണയായി കൂടുതൽ ആരും ഇത് വീട്ടിൽ ഘടിപ്പിക്കുന്നത് കാണാറില്ല എന്നാൽ സോളാർ പാനൽ വെച്ചവർക്കു എല്ലാം തന്നെ നല്ല രീതിൽ വൈദ്യതി ലാഭിക്കാൻ കഴിഞ്ഞിട്ടുണ്ട്.ഇതിൽ ഇത്രയും ലാഭം ഉണ്ടെന്നു കൂടുതൽ ആളുകൾ അറിഞ്ഞാലേ അവരുടെ വീട്ടിലും ഇങ്ങനെ സോളാർ ഘടിപ്പിക്കാൻ പ്രചോദനമാകൂ തീർച്ചയായും ഇത് മറ്റുള്ളവരിലും എത്തണം.