ദിവസവും കറുവാപ്പട്ട ഉപയോഗിക്കുന്ന നമ്മൾ ഈ സത്യം അറിയാതെ പോകരുത് ഇത്രയും നാൾ ആരും ശ്രദ്ധിച്ചില്ല

നമ്മൾ ഭക്ഷണത്തിന് രുചിയും മണവും കൂട്ടാൻ ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ഇത് ഒരു അല്പം മാത്രം ഉപയോഗിച്ചാൽ മതി ഭക്ഷണസാധനങ്ങൾക്ക് നല്ല രുചിയും മണവും ലഭിക്കും. ഇങ്ങനെ കറികളിൽ ചേർക്കുന്ന ഈ കറുവപ്പട്ടയിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.ചർമസംരക്ഷണത്തിനും അതുപോലെ ആരോഗ്യസംരക്ഷണത്തിനും ഇത് വളരെ നല്ലതാണ്. നമ്മൾ ചിലരുടെയെങ്കിലും വീടുകളിൽ കറുവയുടെ മരം ഉണ്ടായിരിക്കും. അതിൽ നിന്നും കറുവപട്ട എങ്ങനെയാണ് എടുക്കുന്നതെന്ന് പലർക്കും അറിയില്ല.അത് എങ്ങനെയാണ് എന്നാണ് ഇവിടെ പറയാൻ പോകുന്നത്. ആദ്യം തന്നെ അതിന്‍റെ പുറമേയുള്ള തൊലി ചെത്തി കളയണം.ഇതിന് തൊട്ടു താഴെ കാണുന്ന തൊലിയാണ് കറുവപ്പട്ട. അത് ഒരു കത്തി ഉപയോഗിച്ച് ഒരു ചെറിയ ഭാഗങ്ങളായി നമുക്ക് ഇളക്കി എടുക്കാവുന്നതാണ്.

ഇതിന്‍റെ ഉൾഭാഗത്തുള്ള തടി എടുക്കരുത്. തൊലി മാത്രമാണ് എടുക്കേണ്ടത്. ഇങ്ങനെ മുറിച്ചെടുത്ത കറുവപ്പട്ട വെയിലത്ത് വെച്ച് നല്ലതുപോലെ ഉണക്കിയെടുക്കണം. ഉണങ്ങും തോറും ഇത് ചുരുണ്ടു ചുരുണ്ട് വരും. നന്നായി ഉണങ്ങിയ ശേഷം ഇത് പൊടിച്ചു സൂക്ഷിക്കാവുന്നതാണ്. അല്ലെങ്കിൽ പട്ടയായിത്തന്നെയും സൂക്ഷിക്കാം. സിലോ സിലമൺ ആണ് ഒറിജിനൽ കറുവപ്പട്ട. നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന കറുവപ്പട്ട ശരിക്കും ഒറിജിനൽ അല്ല.ക്യാഷ്യ സിലമൺ ആണത്. ഒറിജിനൽ കറുവപ്പട്ട നല്ല എരിവ ഉള്ളതും അതുപോലെതന്നെ നല്ല സുഗന്ധവും ഉള്ളതായിരിക്കും. മാത്രമല്ല ഇതിന് ഒരു ലൈറ്റ് ബ്രൗൺ നിറവും ആയിരിക്കും.എന്നാൽ നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന കറുവപ്പട്ടയ്ക്ക് എരിവും അതുപോലെതന്നെ സുഗന്ധവും കുറവായിരിക്കും.

നിറമാകട്ടെ ഡാർക്ക് ബ്രൗൺ നിറവുമായിരിക്കും. ഇങ്ങനെയുള്ള ഡ്യൂപ്ലിക്കേറ്റ് കറുവപ്പട്ട നമ്മുടെ ശരീരത്തിന് ദോഷകരമായെ ബാധിക്കു. അതുകൊണ്ട് എപ്പോഴും നല്ല ഫ്രഷ് കറുവാപ്പട്ട തന്നെ വാങ്ങാൻ ശ്രദ്ധിക്കുക.വീട്ടിൽ കറുവാ മരം ഉള്ളവർ ഇതുപോലെ ഫ്രഷ് ആയി തന്നെ കറുവപ്പട്ട ചെത്തി എടുക്കുന്നതാണ് ഉചിതം.സാധാരണ സ്ഥിയിൽ ഇത് കടകളിൽ നിന്നും വാങ്ങുമ്പോൾ ഇതിന്റെ യഥാർത്ഥ ഗുണങ്ങൾ ആരും ശ്രദ്ധിക്കാറില്ല കാരണം കടകളിൽ നിന്നും ഒരുപാട് പലചരക്ക് സാധനങ്ങൾ വാങ്ങുമ്പോൾ ആണല്ലോ ഇതും വാങ്ങാറുള്ളത് അതിനിടയ്ക്ക് ഒരു ചെറിയ സാധനത്തിന്റെ ഗുണവും ദോഷവും അനേഷിക്കാൻ ആർക്കും തോന്നാറില്ല.

Leave a Reply

Your email address will not be published. Required fields are marked *