തടിയിൽ കുലകളായി ചക്കയുണ്ടാകാൻ മരത്തിൽ ഇങ്ങനെ ചെയ്‌താൽമതി

നാട്ടിൻപുറങ്ങളിലെ വീടുകളിലൊക്കെ ധാരാളം നാടൻ പ്ലാവുകൾ കാണപ്പെടാറുണ്ട്.എന്നാൽ നാടൻ പ്ലാവുകളിൽ നിന്നും ചക്ക വിളവെടുക്കുന്നത് വളരെ ശ്രമകരമായ ജോലിയാണ്. കാരണം നല്ല ഉയരത്തിലായിരിക്കും ചക്കകൾ ഒക്കെ ഉണ്ടായി കിടക്കുന്നത് എന്നത് തന്നെ.എന്നാൽ ചക്ക കയ്യെത്തും ദൂരത്ത് ഉണ്ടായാലോ. അതിനുള്ള ഒരു വിദ്യയാണ് ഇവിടെ പറയാൻ പോകുന്നത്. ഈ രീതി ചെയ്യാൻ പറ്റുന്നത് പ്ലാവിൽ കള പൊട്ടുന്നതിന് ഒരു മഴക്കാലം മുൻപേയാണ്. ഇതിനു വേണ്ടി ഉപയോഗിക്കുന്നത് പച്ചച്ചാണകം ആണ്. ഒരു തുണിയിൽ പച്ചചാണകം നിറച്ചതിനു ശേഷം ഇത് പ്ലാവിൻ്റെ തടിയിൽ കെട്ടിവെക്കണം. കെട്ടി വെക്കുന്നതിനു മുൻപ് പ്ലാവിൻ തടിയിൽ ഒരു ചെറിയ മുറിവ് ഉണ്ടാക്കണം. എന്നിട്ട് വേണം കെട്ടിവെക്കാൻ. അതിനുശേഷം ഒരു പ്ലാസ്റ്റിക് ചാക്ക് ഉപയോഗിച്ച് ഇതൊന്നും മറച്ചു വെക്കണം.ഇങ്ങനെ കെട്ടി വെക്കുമ്പോൾ ഈ ചാണകത്തിൽ നിന്ന് വരുന്ന വെള്ളം പ്ലാവിൻ തടിയിൽ ഒലിച്ചിറങ്ങും.

ഇങ്ങനെ ഒലിച്ചിറങ്ങുന്ന ഭാഗങ്ങളിലെല്ലാം ചക്ക ഉണ്ടാവും. ഇങ്ങനെ കയ്യെത്തും ദൂരത്ത് മുറിവുണ്ടാക്കിയ ശേഷം നമുക്ക് ചാണകം ഒരു തുണിയിലാക്കി കെട്ടി വയ്ക്കാവുന്നതാണ്. ചക്കയുടെ സീസൺ ആകുമ്പോൾ നമുക്ക് കൈ കൊണ്ട് തന്നെ ചക്ക പറിക്കാവുന്നതാണ്. സാധാരണ ഒരു പ്ലാവിൽ നിന്നും ചക്ക ഇടണമെങ്കിൽ രണ്ടാൾ പൊക്കമുള്ള ഒരു തോട്ടി എങ്കിലും ആവശ്യമായിവരും. എന്നാൽ ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ നമുടെ കൈയെത്തുന്ന സ്ഥലത്തു നിന്നും ചക്ക പറിക്കാവുന്നതാണ്.ഇനി വീട്ടിൽ നാടൻ പ്ലാവ് ഒക്കെ ഉള്ള ആളുകൾ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.

എത്ര വലുതായിട്ടും ചക്ക കായ്ക്കാത്ത നിരവധി പ്ലാവുകളുണ്ട് പലരുടേയും പറമ്പിൽ കായ്കകാൻ സമയമായിട്ടും കായ്ച്ചില്ലെങ്കിൽ പിന്നെ നമ്മൾ അത് ശ്രദ്ധിക്കാറില്ല എന്നാൽ മറ്റുചിലർ പ്ലാവ് കായ്ക്കാൻ വേണ്ട കാര്യങ്ങൾ വളരെ പെട്ടന്ന് തന്നെ ചെയ്യാറുണ്ട് അങ്ങനെ ചെയ്യുന്നവയിൽ ഏറ്റവും നന്നായി നമുക്ക് ചെയ്യാൻ കഴിയുന്നതും വളരെ പെട്ടന്ന് തന്നെ കായ്ക്കാത്ത പ്ലാവിൽ ചക്ക കായ്ക്കുകയും ചെയ്യുന്ന ഒരു കാര്യമാണ് തടിയിൽ ഇങ്ങനെ ചെയ്യുന്നത്.നിരവധി കൃഷിക്കാർ ചെയ്തു നോക്കാറില്ല ഒരു വഴിയാണ് അവർക്ക് ഫലം ലഭിക്കുകയും ചെയ്തിട്ടുണ്ട് എന്നതിനാൽ ഈ അറിവ് മറ്റുള്ളവർക്ക് വേണ്ടി പങ്കിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *