വൈദ്യതി ബിൽ 40 ശതമാനം കുറയ്ക്കാം വീട്ടിലെ ഈ സാധനം ഇങ്ങനെ ചെയ്‌താൽ

ഇടയ്ക്കിടെ നമ്മുടെ വീട്ടിൽ വരുന്ന വൈദ്യുതി ചാർജ് എല്ലാവരേയും ദുഖിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ് ജോലി പ്രതീക്ഷിച്ചപോലെ നടക്കാത്ത ഈ വർഷവും എല്ലാ തവണയും വരുന്ന കറന്റ് ബിൽ അവസ്ഥ കൂടുതൽ മോശമാക്കികൊണ്ടിരിക്കും.ആർക്കും ജോലിക്ക് പോകാൻ കഴിയാത്ത അവസരത്തിൽ വീട്ടിലെ എല്ലാവരും ഒരേ സമയം വീട്ടിൽ തന്നെ മുണ്ടക്കയം പകലും രാത്രിയും എല്ലാവരും വീട്ടിൽ തന്നെ കാണും ഇങ്ങനെയൊരു അവസ്ഥയിൽ നമ്മുടെ വീട്ടിലെ എല്ലാ ഉപകരണങ്ങളും ഒരേ സമയം പ്രവർത്തിപ്പിക്കും ഇത് വീട്ടിലെ കറന്റ് ചാർജ് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വർദ്ധിക്കാൻ കാരണമാണ്.എന്നാൽ ഇതൊക്കെ വല്ലപ്പോഴും നടക്കുന്ന ഒരു കാര്യമാണ് എന്ന് പറയാം മാത്രമല്ല നമ്മൾ അറിഞ്ഞുകൊണ്ട് ഉപയോഗിച്ചിട്ട് വരുന്ന തുകയാണ് എന്ന് ആശ്വസിക്കാം പക്ഷെ നമ്മൾ അറിയാതെ നമ്മുടെ വീട്ടിൽ ചില ഉപകരണങ്ങൾക്ക് കൂടുതൽ കറന്റ് ചാർജ് വരും അവ ഒരിക്കലും ആരും ഉപയോഗിക്കുന്നുണ്ടാവില്ല പക്ഷെ അതിലായിരിക്കും ഏറ്റവും കൂടുതൽ കറന്റ് ആവശ്യമായി വരുന്നത്.

കഴിഞ്ഞ രണ്ടുമൂന്ന് തവണകളായി എന്റെ വീട്ടിൽ വന്ന കറന്റ് ബിൽ ഒട്ടും പ്രതീക്ഷിക്കാത്ത തുക ആയിരുന്നു ഇങ്ങനെ തുടർന്നപ്പോൾ മറ്റുള്ളവരുമായി ഈ കാര്യം ചർച്ച ചെയ്തു.അവരാണ് കറന്റ് ബിൽ കൂടാനുള്ള കാരണങ്ങൾ പറഞ്ഞുതന്നത്.വീട്ടിൽ ഇടയ്ക്കിടെ ഉപയോഗിക്കുന്ന മോട്ടർ വളരെ പഴയതാണ് ഇവ ഇനിയും ഉപയോഗിച്ചാൽ ഒരുപാട് കറന്റ് ആവശ്യമായി വരും മറ്റൊരു കാര്യം വീട്ടിലെ വയറിംഗ് തന്നെയാണ് ഒരുപാട് വർഷം പഴക്കമുള്ള വയറിംഗ് കറന്റ് പാഴായി പോകാൻ കാരണമാകും നിങ്ങളുടെ വീടും ഇങ്ങനെയാണ് എങ്കിൽ ഉടനെ അതിന് പരിഹാരം കണ്ടെത്തണം.

മറ്റൊരു കാര്യം എല്ലാവർക്കും അറിയുന്നത് തന്നെയാണ് വീട്ടിൽ സാധാരണ ബൾബാണ് ഉപയോഗിക്കുന്നത് എങ്കിൽ ഉടനെ മാറ്റുക ശേഷം സി എൽ എഫ് ബൾബ് മാത്രം ഉപയോഗിക്കുക.പിന്നെ വളരെ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ഉപയോഗിക്കാതെ കേടായി കിടക്കുന്ന ഫാൻ പോലുള്ള ഉപകരണങ്ങൾ തന്നെയാണ് ഇവയുടെ സ്വിച്ച് ഓൺ ചെയ്തു വെക്കരുത് കാഴ്ചയിൽ അവ പ്രവർത്തിപ്പിക്കുന്നില്ല പക്ഷെ സ്വിച്ച് ഓൺ ആണെങ്കിൽ ഒരുപക്ഷെ ആ ഫാൻ പ്രവർത്തിക്കുന്നുണ്ടാകും ഈ സംഭവം എന്റെ അനുഭവം തന്നെയാണ്.

നോക്കുമ്പോൾ ഫാൻ കറങ്ങുന്നില്ല പക്ഷെ അടുത്തു ചെന്നുനോക്കുമ്പോൾ ഫാനിൽ ചെറിയ ശബ്ദം കേൾക്കുന്നു പരിശോധിച്ചപ്പോൾ അത് കറങ്ങുന്നില്ല എന്ന് മാത്രമാണ് അറിയാൻ കഴിഞ്ഞത് പക്ഷെ ഒരു ഫാനിൻ വേണ്ട കറന്റ് എപ്പോഴും പാഴായി കൊണ്ടിരിക്കുന്നു ഇങ്ങനെയുള്ള ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നമുക്ക് ഒരുപാട് നഷ്ടം വരും.ഇതാരും കാര്യങ്ങൾ എല്ലാം തന്നെ ശെരിയായ രീതിയിലായിട്ടും കറന്റ് ചാർജ് കുറയുന്നില്ല എങ്കിൽ ഉടനെ നിങ്ങളുടെ മീറ്റർ ബോക്സ് മാറ്റിവെക്കുക അധികാരികളോട് ആവശ്യപ്പെട്ടാൽ അത് മാറ്റിവെക്കാൻ അനുമതി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *