പലരും കേട്ടിട്ടുപോലുമില്ലാത്ത ഒരു സാധനമാണ് നിലമാങ്ങ പേരിൽ മാങ്ങ ഉണ്ടെങ്കിലും മാങ്ങയുടെ ഒരു ബന്ധവും ഇല്ലാത്ത ഒന്നാണ് നിലമാങ്ങ .മണ്ണിൽ നിന്നാണ് നിലമാങ്ങ ലഭിക്കുക ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ പിന്നെ ഇത് കിട്ടാൻ വേണ്ടി കൊതിക്കും അങ്ങനെ നമുക്ക് തൊട്ടിന്നുമ്പോഴൊന്നും ഇത് കയ്യിൽ കിട്ടണമെന്നില്ല മണ്ണിനടിയിൽ നിന്നും വളരെ അപൂർവമായി ലഭിക്കുന്ന ഇവ കൂണുകളെപോലെയാണ് ചിതൽ പുട്ടുകൾക്കിടയിൽ നിന്നും കെട്ടിടങ്ങളുടെ അവിശിഷ്ടങ്ങൾക്കിടയിൽ നിന്നുമാണ് ഇവ ലഭിക്കുക ചില മാസങ്ങളിൽ ഇവയുടെ നാരുകൾ മണ്ണിനു മുകളിലേക്ക് പൊങ്ങിവരും.നിരവധി ഔഷധ കൂട്ടുകളിലും നിലമാങ്ങ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഇവ ലഭിച്ചാൽ എല്ലാവരും സൂക്ഷിച്ചു വെക്കും ചില ഔഷധ ശാലകളിൽ പോയാൽ ഇവ നേരിട്ട് കാണാൻ സാധിക്കും.
നിലമാങ്ങ കിട്ടുന്ന സ്ഥലങ്ങളിൽ നിന്നും നിധി ലഭിക്കുമെന്ന് പണ്ടത്തെ ആളുകൾ വിശ്വസിച്ചിരുന്നു എന്നാൽ ഇന്ന് ഇതിനെ പലരും എതിർക്കുന്നുണ്ട് ഇവ ഉപയോഗത്തിൽ അത്രയ്ക്കും പ്രാധാന്യം അർഹിക്കുന്നത് കൊണ്ടാണ് അന്നത്തെ ആളുകൾ അങ്ങനെ പറഞ്ഞത് എന്നാണ് ഇപ്പോഴത്തെ മുതിർന്ന ആളുകൾ പറയുന്നത്.പണ്ടൊക്കെ പല ഔഷധങ്ങളിലും ഇവ ധാരാളമായി ഉപയോഗിച്ചിരുന്നു എന്നാൽ ഇപ്പോൾ ഇത് ലഭിക്കുന്നത് പണ്ടത്തേക്കാളും കുറഞ്ഞു മാത്രമല്ല ഇതിനെ കുറിച്ച് ആളുകൾ അനേഷിക്കുന്നതുപോലും കുറഞ്ഞുവന്നു കാരണം ഇതിന്റെ ലഭ്യത കുറവ് തന്നെയാണ്.ഇപ്പോഴത്തെ ആളുകളിൽ പലർക്കും ഇതിനെ കുറിച്ചോ ഇതിന്റെ ഗുണങ്ങളെ കുറിച്ചോ പൂർണ്ണമായും അറിയില്ല.
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വന്ന ഒരു ചിത്രം നിരവധി ആളുകൾ ചർച്ചാ വിഷയമാക്കിയിരുന്നു ചിത്രം കണ്ടവരിൽ പലരും ഇതിനെക്കുറിച്ചു കൂടുതൽ അനേഷിക്കാൻ തുടങ്ങി പലരും ചോദിച്ചത് ഇത് എന്താണ് എന്നായിരുന്നു പലരും നിലമാങ്ങ അവരുടെ ജീവിതത്തിൽ ആദ്യമായിട്ടാണ് കാണുന്നത് തന്നെ.ഇവ കൂൺ വർഗ്ഗത്തിൽ പെട്ടവയാണ് എങ്കിലും ഗുണത്തിൽ കൂണിനെക്കാൾ കൂടുതൽ മുൻപന്തിയിൽ നിൽക്കുന്നത് നിലമാങ്ങ തന്നെയാണ് എന്നാൽ കൂൺ എപ്പോഴും നമ്മുടെ നാട്ടിൽ സുലഭമാണ് പക്ഷെ നിലമാങ്ങ വളരെ അപൂർവമായി മാത്രം ലഭിക്കുന്നവയാണ് എന്ന വ്യത്യാസമുണ്ട്.ചിലപ്പോൾ ഇവ നിങ്ങളുടെ വീട്ടുമുറ്റത്തും കണ്ടേക്കാം ഇവ ലഭിക്കുകയാണെങ്കിൽ ഒരിക്കലും ഒഴിവാക്കരുത് ഇതിന്റെ ഗുണങ്ങൾ മനസ്സിലാക്കി സൂക്ഷിക്കുക.