കേരളത്തിൽ ഇപ്പോൾ കൂടുതലായും കാണുന്നത് ടെറസിന്റെ വീടുകളാണ് പഴയ ഓടിട്ട വീടുകൾ നമ്മുടെ നാട്ടിൽ നിന്നും ഇല്ലാതാക്കുന്നു വളരെ ചുരുക്കം ചില ആളുകൾ മാത്രം പഴമ നിലനിർത്തി വീടുകൾ ഉണ്ടാക്കുന്നു അല്ലെങ്കിൽ പുതുക്കി പണിയുന്നു.എന്നാൽ പുതിയതായി നമ്മുടെ നാട്ടിൽ ഉയരുന്ന ഭൂരിഭാഗം വീടുകളും ടെറസാണ് ചൂട് കാലം വരുമ്പോൾ വീടിന്റെ അകത്ത് വലിയ ചൂടാണ് എങ്കിലും ഇതിനും ഇപ്പോഴത്തെ തലമുറ സാരമാക്കാറില്ല ഒരു എസി വെച്ചാൽ തീരാവുന്ന പ്രശ്നമല്ലേ എന്നാണ് എല്ലാവരും പറയാറുള്ളത്.അങ്ങനെ എല്ലാവരും വീട് ഈ രൂപത്തിൽ പണിയുമ്പോൾ പലരും ശ്രദ്ധിക്കാത്ത ഒരു കാര്യമുണ്ട് മഴക്കാലാം വന്നാൽ നമ്മുടെ വീടിന്റെ മുകളിൽ വരുന്ന ചില കാര്യങ്ങൾ ഇതിൽ പ്രധാനമായും നമ്മൾ ശ്രദ്ധിക്കാൻ വിട്ടുപോകുന്ന ഒന്നാണ് ടെറസിൽ വരുന്ന പൂപ്പൽ ഇവ ഇടയ്ക്കിടെ നോക്കാനോ അത് വൃത്തിയാക്കാനോ നമുക്ക് സമയം കിട്ടാറില്ല പലരും ഇത് അവഗണിക്കുക മാത്രമാണ് ചെയ്യാറുള്ളത്.
എന്നാൽ ഇതിന്റെ ഗൗരവം മനസ്സിലാക്കിയ പലരും ഇടയ്ക്കിടെ ഇത് വൃത്തിയാക്കാൻ ശ്രമിക്കാറുണ്ട് എന്നാൽ ഇത് വർഷങ്ങളായി വൃത്തിയാക്കാതെ ഇട്ടിരുന്ന ഒരു വീട്ടുകാരുടെ അവസ്ഥ നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കണം.ടെറസിൽ പൂപ്പൽ വന്നിട്ടും അത് വൃത്തിയാക്കിയില്ല വാർപ്പിൽ കാടുപിടിച്ചപോലെ ചെറിയ മരങ്ങൾ വളരാൻ തുടങ്ങി എന്നിട്ടും വീട്ടുകാർ അത് കാര്യമാക്കിയില്ല മഴ മാറി വെയിൽ വന്നാൽ അത് നശിക്കും എന്നായിരുന്നു വീട്ടുകാർ ധരിച്ചിരുന്നത് എന്നാൽ പൂപ്പൽ ചെറിയ കാടുകളായി വളർന്നു അതിന്റെ വേരുകൾ ടെറസ് തുളച്ചു വളരാൻ തുടങ്ങിയത് വീട്ടുകാർ അറിഞ്ഞത് വളരെ വൈകിയായിരുന്നു.
വീടിന്റെ അകത്തേക്ക് വെള്ളം എത്തിതുടങ്ങി ഇത് കണ്ട വീട്ടുകാർ ശ്രദ്ധിച്ചപ്പോഴാണ് കാര്യം മാനസ്സിലായത് ടെറസിന് വിള്ളൽ വീണിരിക്കുന്നു ഇത്ര ചെറിയ കാടുകളുടെ വേരുകൾ വാർപ്പിലൂടെ ഇറങ്ങുമെന്ന് ആരും വിചാരിച്ചില്ല.ഇവരുടെ ഈ അനുഭവം എല്ലാവർക്കും പാഠമാണ് ഇടയ്ക്കിടെ എങ്കിലും വീടിന് മുകളിൽ കയറി നോക്കാൻ മനസ്സ് കാണിക്കുക മഴക്കാല മവന്നാൽ ഈ പരിശോധന വർദ്ധിപ്പിക്കണം.നമ്മുടെ വീടിൻ്റെ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുക.കേരളത്തിലെ കാലാവസ്ഥ അനുസരിച്ചു ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.ഇത് കേൾക്കുമ്പോൾ പലർക്കും നിസാരമായി തോന്നാം എന്നാൽ ഇന്ന് ടെറസിൽ വിള്ളൽ വരുന്നതിന്റെ കാരണം കൂടുതലും ഇതൊക്കെ തന്നെയാണ്.