വീടുകളിൽ എന്തൊക്കെ പാകം ചെയ്യുമ്പോഴും അതിൽ എണ്ണയുടെ പ്രാധാന്യം വളരെ വലുതാണ് കറികൾ ഉണ്ടാക്കാൻ ആണെങ്കിലും എന്തെങ്കിലും പലഹാരങ്ങൾ ഉണ്ടയാകാൻ ആണെങ്കിലും മീൻ വറുക്കാൻ ആണെങ്കിലും എണ്ണ നിർബന്ധമാണ് എണ്ണയില്ലാതെ ഇവയൊന്നും നല്ല രീതിയിൽ വേവില്ല എന്നു മാത്രമല്ല രുചിയും കിട്ടില്ല.അതുകൊണ്ടു എല്ലാവരും ഏതു നാട്ടുകാർ ആണെങ്കിലും എണ്ണ ഉപയോഗിക്കുന്ന രീതി ഒരുപോലെയാണ് ഭക്ഷണത്തിന്റെ പേരിൽ മാത്രമേ മാറ്റാം ഉണ്ടാകൂ എന്നാൽ എണ്ണ ഉപയോഗവും അതിന്റെ അളവും ഒരുപോലെ ആയിരിക്കും.എന്തിനു ഏതിനും എണ്ണ എടുക്കുന്ന പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരുത്തി കാര്യമുണ്ട് അത് വീടുകളിൽ ആയാലും ഹോട്ടലുകളിൽ ആയാലും ഈ സംഭവം ഏറ്റവും കൂടുതൽ നടക്കുന്നത് ഹോട്ടലുകളിൽ തന്നെ ആയിരിക്കും എന്തെന്നാൽ പപ്പടമോ മീനോ വറുക്കാൻ ഉപയോഗിച്ച എണ്ണ തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുന്ന രീതി അത് അത്ര നല്ലതല്ല.
എണ്ണ കൂടുതൽകെ കഴിക്കുന്നത് തന്നെ നല്ലതല്ല അങ്ങനെയിരിക്കെ ഉപയോഗിച്ച എണ്ണ തന്നെ വീണ്ടും ഉപയോഗിക്കുമ്പോൾ അതിൽ നമുക്കുണ്ടാകുന്ന ദോഷം മനസ്സിലാകാതെ പോകരുത്.ഹോട്ടലുകളിൽ നാടകകുന്ന പ്രധാന കാര്യം ഇതാണ് ഒരുപാട് മീൻ പിരിക്കാൻ ഉപയോഗിച്ച എണ്ണ അത് കഴിഞ്ഞാൽ മാറ്റ് വെക്കുകയും മറ്റെന്തെങ്കിലും പാകം ചെയ്യാൻ ആ എണ്ണ തന്നെ വീണ്ടും ചൂടാക്കുകയും ചെയ്യും ഇതാണ് നമുക്ക് ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്നത്.ഒരു കാരണവശാലും ഈ രീതിയിൽ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കരുത് നമ്മുടെ വീടുകളിൽ ചെയ്യുന്നതിന് ഒരു പരിധിയുണ്ട് മാത്രമല്ല അത് ശുദ്ധമായ എണ്ണയാണ് എന്ന കാര്യത്തിൽ നമുക്ക് സംശയമില്ല.
പക്ഷെ ഹോട്ടലുകളിൽ വീണ്ടും ഉപയോഗിക്കുന്ന ഈ എണ്ണ എത്ര ദിവസം പഴക്കമുള്ളതാണ് എന്നു അവർക്കല്ലാതെ മറ്റാർക്കും പറയാൻ കഴിയില്ല ഇങ്ങനെ പാകം ചെയ്യുന്ന ഭക്ഷണം ആയിരിക്കും നമ്മൾ അറിയാതെ കഴിക്കുന്നത്.ഇനി ഹോട്ടലുകളിൽ നിന്നും ഭക്ഷണമോ പൊരിച്ചതോ വാങ്ങുമ്പോൾ ആ കാര്യം കൂടി ശ്രദ്ധിക്കുക.മാത്രമല്ല ഒരിക്കൽ പാചകം ചെയ്യാൻ ഉപയോഗിച്ച പാത്രം നല്ലപോലെ വൃത്തിയാക്കിയ ശേഷം മാത്രം മറ്റെന്തെങ്കിലും പാചകം ചെയ്യാൻ എടുക്കുക.