ഗ്യാസ് അടുപ്പാണോ ഉപയോഗിക്കുന്നത് എങ്കിൽ അടുക്കളയിൽ പാറ്റ വന്നാൽ ഇങ്ങനെ ചെയ്യരുത്

ഇന്ന് എല്ലാ വീടുകളിലും ഗ്യാസ് അടുപ്പമാണ് ഉപയോഗിക്കുന്നത് ഭക്ഷണം പാകം ചെയ്യാൻ ഏറ്റവും എളുപ്പം ഇത്തരം അടുപ്പുകൾ തന്നെയാണ് അതുകൊണ്ട് തന്നെ എല്ലാ വീടുകളിലെ വീട്ടമ്മമാരും ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നത് ഗ്യാസ് അടുപ്പമാണ് ഒരു ഗ്യാസ് സിലിണ്ടറും അടുപ്പും ഉണ്ടെങ്കിൽ ഏതു ഭക്ഷണവും വളരെ എളുപ്പത്തിൽ പാകം ചെയ്യാൻ സാധിക്കും.എന്നാൽ ഇത്തരം അടുപ്പുകൾ നമ്മുടെ വീടുകളിൽ ഉപയോഗിക്കുമ്പോൾ വീട്ടിലുള്ള പലരും ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ട് അവ അറിഞ്ഞില്ലെങ്കിലും നമുക്ക് ഒരുപാട് ദോഷം ചെയ്യും അത്തരം കാര്യങ്ങളാണ്.ഗ്യാസ് അടുപ്പ് ഉപയോഗിക്കുമ്പോൾ ആദ്യം തന്നെ ശ്രദ്ധിക്കേണ്ട കാര്യം അടുക്കളത്തിൽ നമ്മൾ ഒരിക്കലും സ്പ്രേ ഉപയോഗിക്കരുത് ഗ്യാസ് ഉള്ള സ്ഥലങ്ങളിൽ സ്പ്രേ ഉപയോഗിച്ചാൽ എന്താണ് സംഭവിക്കുക എന്നു ആർക്കും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല കഴിഞ്ഞ ദിവസം ഒരു വീട്ടിൽ സംഭവിച്ച കാര്യം പറയാം.

ആ വീട്ടിൽ ഉപയോഗിക്കുന്നത് ഗ്യാസ് അടുപ്പമാണ് സിലിണ്ടർ ഓൺ ചെയ്തിരിക്കുന്ന സമയത്ത് അടുപ്പിന്റെ മുകളിൽ ഒരു പാറ്റ വന്നു അതിനെ അടുക്കളയിൽ നിന്നും ഒഴിവാക്കാൻ വേണ്ടി അടുക്കളയിൽ തന്നെ ഉണ്ടായിരുന്നു സ്പ്രേ എടുത്തു ഉപയോഗിച്ച് പിന്നെ സംഭവിച്ചത് വലിയ ദോഷം തന്നെ ആയിരുന്നു ആ വീട്ടിൽ വലിയ നഷ്ടം സംഭവിച്ചു ഇങ്ങനെ നിരവധി സംഭവങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട് എന്നാൽ അത് ആരും കാര്യമാക്കുന്നില്ല.സ്വന്തം വീട്ടിൽ ഇത്തരം കാര്യങ്ങൾ നടക്കുമ്പോൾ മാത്രമേ നമ്മൾ അതിനെക്കുറിച്ച് ചിന്തിക്കൂ അല്ലാത്തപ്പോൾ എല്ലാവർക്കും ഇതൊരു വാർത്ത മാത്രമായിരിക്കും.എന്നാൽ ഈ കാര്യങ്ങളിൽ നമ്മൾ എപ്പോഴും ബോധവാന്മാരായിരിക്കണം അടുക്കളയിൽ ഒരിക്കലും വെക്കാൻ പാടില്ലാത്ത സാധനങ്ങളിൽ ഒന്നാണ് സ്പ്രേ ഇവ അടുക്കളയിൽ കണ്ടാൽ തന്നെ എടുത്തു ദൂരെ സ്ഥലങ്ങളിൽ വെക്കുക ഇവ എവിടെയൊക്കെ ഉപയോഗിക്കാൻ പറ്റും എന്ന കാര്യം ആദ്യം മനസ്സിലാക്കുക.

മാത്രമല്ല ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുമ്പോൾ അതിന്റെ പൂർണ്ണ വശവും വീട്ടിലെ മുഴുവൻ അംഗങ്ങൾക്കും പറഞ്ഞു മനസ്സിലാക്കി കൊടുക്കുക ഇത് എല്ലാവർക്കും നല്ലതു മാത്രമേ വരുത്തൂ.ഇനി അടുക്കളയിൽ വരുന്ന പാറ്റകളെ ഒഴിവാക്കാൻ സ്പ്രേ ഉപയോഗിക്കുന്നതിന് പകരം മറ്റെന്തെങ്കിലും മാർഗ്ഗം കണ്ടെത്തുക ഇത്തരം സാധനങ്ങൾ ഒരിക്കലും അടുക്കളയിലോ പരിസരത്തോ കൊണ്ടുവരരുത്.എല്ലാ സ്പ്രേയും ഉപയോഗിച്ചാൽ ഇങ്ങനെ സംഭവിക്കില്ല എങ്കിലും പാറ്റകളെ ഒഴിവാക്കാൻ ഉപയോഗിക്കുന്ന ചിലത് അത്തരത്തിൽ സംഭവിക്കുന്നവയാണ്.

Leave a Reply

Your email address will not be published. Required fields are marked *