കൂട്ടുകുടുംബം എന്നത് കുറണൂവരുകയും ഓരോ കുടുംബങ്ങളും അവർക്ക് സ്വന്തമായി വീട് നിർമ്മിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത് അതുകൊണ്ടാണ് ഓരോ ദിവസവും നിരവധി വീടുകൾ വരുന്നത്.ഇപ്പോൾ ആളുകൾ സ്ഥലം അനേഷിച്ചു നടക്കുന്നത് പുതിയ വീട് നിർമ്മിക്കാൻ വേണ്ടിയാണ് കിട്ടുന്ന സ്ഥലത്ത് വീട് നിർമ്മിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.കേരളത്തിലെ നിരവധി പാദങ്ങളും പറമ്പുകളും ഇതിന് വേണ്ടി മാത്രമായി നിരത്തികഴിഞ്ഞു കാരണം വീട് വെക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ കുറഞ്ഞുവരുന്നു.സ്വന്തമായി പുതിയ വീട് നിർമ്മിക്കാൻ സ്ഥലം അനേഷിച്ചു മടുത്തവർ കിട്ടിയ സ്ഥലങ്ങളിൽ വീട് നിർമ്മിക്കാൻ തയ്യാറാകുമ്പോൾ നേരിടേണ്ടിവരുന്ന ചില പ്രശ്നങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് തീർച്ചയായും അറിഞ്ഞിരിക്കണം ഇല്ലെങ്കിൽ വലിയ രീതിയിലുള്ള നഷ്ടം തന്നെ നമുക്ക് സംഭവിക്കും.
വീട് നിർമ്മിക്കാൻ ഒരു സ്ഥലം ഏറ്റെടുക്കുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് ആ സ്ഥലത്ത് ആദ്യം എന്തായിരുന്നു എന്നാണ് ചില സ്ഥലങ്ങളിൽ വലിയ മരങ്ങൾ ആയിരിക്കും ഉണ്ടായിരുന്നത് അല്ലെങ്കിൽ എന്തെങ്കിലും ഫാക്ടറികൾ ഇങ്ങനെയുള്ള സ്ഥലങ്ങളിലെ വെള്ളം വളരെ മോശം ആയിരിക്കും കാരണം ഫാക്ടറിയിൽ നിന്നും പുറംതള്ളുന്ന മാലിന്യങ്ങൾ കാരണം ആ പരിസരവും വെള്ളവും വൃത്തിഹീനമാകാൻ കാരണമാകാറുണ്ട് പിന്നെ ശ്രദ്ധിക്കേണ്ടത് വലിയ മരങ്ങളും കാടുകളും ഉണ്ടായിരുന്നോ എന്നാണ് ഇങ്ങനെയുള്ള പ്രദേശങ്ങൾ പൂർണ്ണമായും നല്ലതല്ല ചില സ്ഥലങ്ങൾ എങ്കിലും പലരുടെയും വിശ്വാസ പ്രകാരം അവിടെ വീട് വെക്കാൻ അനുയോജ്യമായ സ്ഥലമല്ല.പിന്നെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം വീട് നിർമ്മിച്ചാൽ അവിടെ വലിയ ബുദ്ധിമുട്ട് ഒന്നും തന്നെ ഇല്ലാതെ വൈദ്യുതി കണക്ഷൻ ലഭിക്കുമോ എന്നതാണ് ഇത് നമ്മുടെ വീടിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ഇത്രയും കാര്യങ്ങളിൽ വ്യക്തത വരാതെ ഒരിക്കലും വീട് നിർമ്മിക്കാൻ ഒരു സ്ഥലം വാങ്ങരുത്.ഈ കാര്യങ്ങൾ അവഗണിച്ച് വീട് നിർമ്മിച്ച ഒരാളുടെ അനുഭവമാണ് ഇങ്ങനെ ചില കാര്യങ്ങൾ പറയാൻ കാരണമായത് ഈ അനുഭവം ഇലാത്ത ആളുകൾക്ക് ചിലപ്പോൾ ഇതൊക്കെ ചെറിയ കാര്യമായി തോന്നിയേക്കാം.എല്ലാവരുടേയും ഒരുപാട് കാലത്തേ സ്വപ്നമാണ് വീട് എന്നതുകൊണ്ട് തന്നെ നിർമ്മിക്കുന്നതിന് മുൻപ് ഇങ്ങനെയുള്ള കാര്യങ്ങൾ എല്ലാവരും ചർച്ച ചെയ്യേണ്ടതുണ്ട് എല്ലാ കാര്യങ്ങളും മനസ്സിലാക്കിയ ശേഷം മാത്രമേ നമ്മൾ വീട് നിർമ്മാണം തുടങ്ങാൻ പാടുള്ളൂ.