മഴക്കാലം വന്നാൽ എല്ലാ വീടുകളിലേയും പ്രശ്നമാണ് ഡിഷ് സിഗ്നൽ പോകുന്നത് മഴ മാത്രമല്ല നല്ല കാറ്റുള്ളപ്പോഴും ഡിഷ് സിഗ്നൽ പൂർണ്ണമായും പോകാറുണ്ട് പലരും ചോദിക്കുന്ന കാര്യമാണ് ഡിഷ് സിഗ്നൽ പോകാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് ഭൂരിഭാഗം ആളുകൾക്കും ഇത്വരെ എന്താണ് ചെയ്യേണ്ടത് എന്നുപോലും അറിയില്ല പലരും ഡിഷ് മാറ്റിവെച്ചു എന്നിട്ടും ഈ പ്രശ്നം നേരിടുന്നുണ്ട്.നമ്മുടെ വീട്ടിലെ ജോലിയെല്ലാം കഴിഞ്ഞു വിശ്രമിക്കാൻ ഇരിക്കുമ്പോൾ ആയിരിക്കും ഇതുപോലെ പ്രശ്നങ്ങൾ ഉണ്ടകുന്നത് മഴ കാറ്റ് തുടങ്ങിയവ ചെറിയ രീതിയിൽ വന്നാൽ പോലും പിന്നെ നമുക്ക് ടീവി ഓൺ ചെയ്യാൻ സാധിക്കില്ല അതിനൊരു പരിഹാരമാണ് നമ്മൾ കണ്ടെത്തേണ്ടത്.
സത്യത്തിൽ നല്ല മഴയുള്ളപ്പോഴും വലിയ രീതിയിലുള്ള കാറ്റുള്ളപ്പോഴും പോകുന്ന സിഗ്നൽ പ്രശ്നം ഇല്ലാതാക്കാൻ പൂർണ്ണമായും കഴിയില്ല പക്ഷെ ഒരു പരിധിവരെ നമുക്ക് ഇവ പരിഹരിക്കാൻ കഴിയും.നമ്മുടെ ഡിഷിലേക്ക് വരുന്ന സിഗ്നൽ മഴ കാരണവും കാറ്റ് കാരണവും തടസ്സപ്പെടുന്നു കൂടാതെ ഡിഷിലേക്ക് വലിയ രീതിയിൽ വെള്ളം ഒഴുകുമ്പോഴും ഈ പ്രശ്നം നേരിട്ടേക്കാം.ഡിഷ് സിഗ്നൽ പോകുന്നത് തടയാൻ ചെറിയ ചില രീതികളുണ്ട് ഇത് നമുക്ക് ഉപകാരപ്പെട്ടേക്കാം എന്തെന്നാൽ ഡിഷിലേക്ക് സിഗ്നൽ സ്വീകരിക്കുന്ന ആന്റിന ഒരു പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് മൂടണം എത്ര കാറ്റ് വന്നാലും മഴ പെയ്താലും ഈ കവർ പോകാത്ത വിധത്തിൽ മൂടി വെക്കണം അതിലേക്ക് വെള്ളം ഇറങ്ങുന്നത് ഇതുമൂലം തടയാൻ കഴിയും ഇത് പരിധിവരെ നമ്മുടെ സിഗ്നൽ പോകാതെ നോക്കുന്നു.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്തെന്നാൽ കാറ്റ് വരുമ്പോൾ വലിയ രീതിയിൽ ആടുന്ന മരം ഡിഷ് വെച്ച ഭാഗത്താണ് എങ്കിൽ ആ മരത്തിന്റെ കൊമ്പ് മുറിച്ചു മാറ്റുകയോ അതിന്റെ ചില്ലകൾ ഡിഷ് മറഞ്ഞുപോകാതിരിക്കാൻ എന്തെങ്കിലും ചെയ്യുകയോ വേണം.ഡിഷ് സ്ഥാപിക്കുന്ന സമയത്ത് മരങ്ങൾ തടസ്സമായി വന്നില്ലെങ്കിലും കാറ്റ് വരുമ്പോൾ അവ ഡിഷിലേക്ക് വരുന്ന സിഗ്നലിന് തടസ്സമായേക്കാം.ഇത്രയും കാര്യങ്ങൾ മാത്രമേ നമുക്ക് ചെയ്യാനാകൂ മഴയുള്ള സമയത്തും സിഗ്നൽ നൂറ് ശതമാനവും നിലനിർത്താൻ നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിയില്ല.പല വീട്ടുകാരും ഡിഷ് മാറ്റി സ്ഥാപിക്കുകയോ പുതിയത് വാങ്ങുകയോ ചെയ്യുണ്ട് എന്നാൽ അങ്ങനെയുള്ള കാര്യങ്ങൾ കൊണ്ട് നമുക്ക് ഇത് പൂർണ്ണമായും പരിഹരിക്കാൻ സാധിക്കില്ല.ഈ കാര്യം ഡിഷ് ഉപയോഗിക്കുന്ന എല്ലാ വീട്ടുകാരും അറിഞ്ഞിരിക്കണം.