എത്ര വലിയ കാറുകളും ഡ്രൈവ് ചെയ്യാനുള്ള സിംപിൾ ട്രിക്ക്

ഇന്ത്യൻ വാഹന വിപണിയിൽ ഒരു പാട് തരത്തിലുള്ള വാഹനങ്ങൾ ഇന്നുണ്ട്. ഹാച്ച് ബാക്ക്, സെഡാൻ, എം യു വി, എസ് യു വി, കോംബാക്ട് എസ് യു വി എന്നിങ്ങനെ പല വിഭാഗത്തിലുള്ള കാറുകളുണ്ട്. ജീപ്പിൻ്റെ ശ്രേണിയിൽ പെടുന്ന കാറുകളുമുണ്ട്. ഇവയിൽ തന്നെ രണ്ട് തരമുണ്ട്. ഡ്രൈവ് ചെയ്യുന്ന സമയത്ത് ഡ്രൈവർ സീറ്റിൽ ഇരുന്ന് കാറിൻ്റെ ബോണറ്റ് കാണാവുന്ന കാറുകളും ബോണറ്റ് കാണാതെ ഡ്രൈവ് ചെയ്യേണ്ടി വരുന്ന കാറുകളുമുണ്ട്. ബോണറ്റ് കാണാവുന്നവയാണ് മഹീന്ദ്ര ബെലേറോ, ടാറ്റാ സുമോ, മഹീന്ദ്ര സ്കോർപിയോ, ജീപ്പിൻ്റെ ശ്രേണിയിൽ പെടുന്ന മറ്റ് കാറുകൾ എന്നിവ. ഇവ എസ് യു വി അല്ലെങ്കിൽ എം യു വി വിഭാഗത്തിൽ പെടുന്ന കാറുകളാണ്. പലർക്കുമുള്ള സംശയമാണ് ചെറിയ കാറിൽ ഡ്രൈവ് ചെയ്ത് പഠിച്ച ശേഷം വലുപ്പമുള്ള എസ് യു വി കാറുകൾ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടാകുമോ എന്നത്. വലുപ്പകൂടുതലും വീതിയുമുള്ളതിനാൽ അതിൻ്റെ ജഡ്ജ്മെൻ്റ് ബുദ്ധിമുട്ടാകുമോ എന്നതും പലരെയും ആശങ്കപ്പെടുത്തുന്നു. ഇങ്ങനെ ബോണറ്റ് കണ്ട് ഡ്രൈവ് ചെയ്യാവുന്ന കാറുകൾ യഥാർത്ഥത്തിൽ ചെറിയ കാർ ഡ്രൈവ് ചെയ്യുന്നതിനേലും എളുപ്പമാണ്. ഇങ്ങനെയുള്ള കാറുകൾക്ക് ചെറിയ കാറുകളെ അപേക്ഷിച്ച് ഹൈ വിസിബിലിറ്റിയാണ്. ബോണറ്റ് കാണാവുന്നതിനാൽ ജഡ്ജ്മെൻ്റും എളുപ്പമാകും. ചെറിയ കാറുകൾ ഡ്രൈവ് ചെയ്യാവുന്ന ഒരാൾക്ക് എസ് യു വി ഡ്രൈവ് ചെയ്യാൻ പ്രയാസമാകില്ല.

കോംപാക്ട് എം യു വി വിഭാഗത്തിൽ പെടുന്ന ടൊയോട്ട, ഇന്നോവ, വെർട്ടിഗോ എന്നീ ബോണറ്റ് കാണാത്ത വാഹനങ്ങൾ ഡ്രൈവ് ചെയ്യാൻ സിംപിളായ ഒരു ട്രിക്കുണ്ട്. ഇതറിഞ്ഞിരുന്നാൽ എത്ര വലിയ കാറും എളുപ്പത്തിൽ ധൈര്യമായി ഡ്രൈവ് ചെയ്യാം. ഇങ്ങനെ ബോണറ്റ് കാണാത്ത വാഹനങ്ങൾ ഡ്രൈവ് ചെയ്യുമ്പോൾ നേരിടേണ്ടി വരുന്ന പ്രശ്നമാണ് ലെഫ്റ്റ് സൈഡ് ജഡ്ജ് ചെയ്യാനുള്ള ബുദ്ധിമുട്ട്. ചെറിയ കാറുകൾ ഓടിച്ച് ശീലിച്ച ശേഷം ഇന്നോവ പോലുള്ള കാറുകൾ ഡ്രൈവ് ചെയ്യാൻ സീറ്റിലിരിക്കുമ്പോൾ ലെഫ്റ്റ് ഭാഗം മനസ്സിലാക്കാൻ രണ്ട് റെഫറൻസ് പ്രയോജനപ്പെടുത്താം. ഒരു വസ്തു അകലെ കാണുമ്പോഴും അടുത്ത് കാണുമ്പോഴുള്ള ജഡ്ജ്മെൻ്റ് റെഫറെൻസുകൾ.

ഒരു വസ്തു കാറിൻ്റെ ലെഫ്റ്റ് വീലിന് നെരെയാണെങ്കിലും ഡ്രൈവിംഗ് സീറ്റിലിരിക്കുമ്പോൾ അത് കാണുന്നത് കാറിൻ്റെ സെൻ്റർ പൊസിഷനിലാണ്. അതിനാൽ കാറിൻ്റെ ലെഫ്റ്റ് ഭാഗത്തിൻ്റെ ജഡ്ജ്മെൻറിനായി സെൻ്റർ പോയിൻ്റ് അതായത് ഡാഷ് ബോർഡിൻ്റെ സെൻ്റർ പോയിൻ്റിലായി ഒരു പ്രതിമയോ മറ്റെന്തെങ്കിലുമോ വച്ച് അടയാളപ്പെടുത്തുക. ഇങ്ങനെ ചെയ്യുമ്പോൾ റോഡിലുള്ള വസ്തുക്കളിൽ കാറിൻ്റെ ലെഫ്റ്റ് സൈഡ് തട്ടാതെ ശ്രദ്ധിക്കാനാകും. അത് പോലെ വാഹനത്തിൻ്റെ ലെഫ്റ്റ് സൈഡ് റോഡിൽ എവിടെയാണ് എന്ന ധാരണ നിങ്ങൾക്ക് ലഭിക്കും.

 

കാറിൻ്റെ തൊട്ടടുത്തുള്ള വസ്തുവിനെ കാറിൻ്റെ സെൻ്റർ പൊസിഷൻ അടിസ്ഥാനമാക്കി ജഡ്ജ് ചെയ്യാനാകില്ല. അത്തരം സാഹചര്യങ്ങളിൽ ലെഫ്റ്റ് സൈഡ് ജഡ്ജ് ചെയ്യാൻ കാറിൻ്റെ ലെഫ്റ്റ് ഭാഗത്തുള്ള എ പില്ലാർ റഫറൻസാക്കാം. ടയറുകളുടെ അതേ ലൈനിലാകും എ പില്ലാറും നിശ്ചലമായിരിക്കുന്ന കാറിൻ്റെ ടയറിനും ബാധകമാണിത്. അതിനാൽ അടുത്തുള്ള വസ്തുക്കളിൽ ലെഫ്റ്റ് ഭാഗം തട്ടാതെയെടുക്കാൻ എ പില്ലർ റഫറൻസാക്കാം. കാറിൻ്റെ ഔട്ടർ റിയർ വ്യൂ മിററിലൂടെ കാറിൻ്റെ ലെഫ്റ്റ് സൈഡും റൈറ്റ് സൈഡും റോഡിൽ എവിടെയാണെന്ന് മനസ്സിലാക്കാനാകും. അതിനാൽ മിററുകൾ ശരിയായി അഡ്ജസ്റ്റ് ചെയ്ത് വെക്കാം. ഈ ട്രിക്ക് മനസ്സിലാക്കി വെച്ചാൽ ബോണറ്റ് കാണാതെ ഡ്രൈവ് ചെയ്യേണ്ട ഏത് കാറും ധൈര്യമായി ഡ്രൈവ് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *