പുറത്തു നിന്നും ചായ കുടിക്കുന്നവർ ഈ സംഭവത്തെ കുറിച്ച് അറിയാതെ പോകരുത്

ചായ കുടിക്കാൻ എല്ലാവർക്കും ഇഷ്ടം തന്നെയാണ് അതിൽ ആരും ഇല്ല എന്ന് പറയില്ല വീട്ടിൽ ആണെങ്കിൽ പോലും ദിവസം രണ്ടിൽ കൂടുതൽ നേരം എല്ലാവരും ചായ കുടിക്കാറുണ്ട് കട്ടൻ ചായയും പാൽ ഉപയോഗിച്ച് ഉണ്ടാക്കിയ ചായയും എല്ലാവരും കുടിക്കാറുണ്ട് കൂടാതെ പുറത്തെവിടെങ്കിലും പോയാൽ കാണുന്ന ചായ കടകളിൽ നിന്നും നമ്മളേളളം ചായ കുടിക്കാറുണ്ട് കാരണം ഇടയ്ക്കിടെയുള്ള ചായ കുടി നമുക്ക് എല്ലാവർക്കും ശീലിച്ചതാണ് കട്ടൻ ചായ ഇടയ്ക്കിടെ കുടിക്കുന്നത് നമുക്ക് നല്ലതാണ് ഒരുപാട് ഗുണങ്ങൾ ലഭിക്കുന്നു ഈ കാര്യം മനസ്സിലാക്കിയും പലരും ചായ കുടിക്കാറുണ്ട് ചായയുട രുചി ലഭിക്കാൻ വേണ്ടിയും ചായ കുടി ശീലമാക്കിയവരുണ്ട്.

ഇത്തരക്കാരോട് വളരെ ഗൗരവമേറിയ ഒരു കാര്യം പറയാൻ ഉള്ളത് നിങ്ങൾ പുറത്തെ ചായ കടകളിൽ നിന്നും ചായ കുടിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം എന്താണെന്നുവെച്ചാൽ നമ്മളിൽ പലരും കണ്ടിട്ടുണ്ടാകും ചില ചായ കടകളിൽ പോയാൽ പാൽ കലർത്തിയ ചായയാണ് നമ്മൾ ആവശ്യപ്പെട്ടത് എങ്കിൽ പാൽ ചൂടാക്കാൻ വേണ്ടി അവർ ചെയ്യന്നത് പാക്കറ്റ് പാൽ എടുത്തു എന്തെങ്കിലും പാചകം ചെയ്യന്ന പത്രത്തിന്റെ മുകളിൽ വെക്കും കുറച്ചു നേരം ഇങ്ങനെ വെച്ചാൽ പാൽ ചൂടായി കിട്ടും ഇന്ന് ഒരുപാട് ആളുകൾ ഇങ്ങനെ ചെയ്യുന്നുണ്ട് സമയം ലഭിക്കാനും ഗ്യാസ് ലഭിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത് എന്നാൽ ഇങ്ങനെ ചൂടാക്കിയ പാൽ നമ്മൾ കുടിക്കുന്ന ചായയിൽ ഒഴിച്ചാൽ സംഭവിക്കുന്നത് എന്തൊക്കെയാണ് എന്ന് ആർക്കും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല എന്നോർക്കണം.

കാരണം ചൂട് തട്ടി പാൽ ചൂടാകുന്ന സമയത്ത് ആ പ്ലാസ്റ്റിക് കവർ കൂടി ചൂടാകുകയാണ് ഈ സമയത്ത് ആ കവറിലെ കെമിക്കൽ അടങ്ങിയ വസ്തുക്കളും ആ പാലിൽ ലയിച്ചുചേരും ഇങ്ങനെയുള്ള പാലാണ് നമ്മുടെ ചായയിൽ ഒഴിക്കുന്നത് ഇത് ഒരു കാരണവശാലും കുടിക്കരുത് നമുക്ക് ഒരുപാട് ദോഷങ്ങൾ ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണിത്.ഇനി ആരെങ്കിലും ഇങ്ങനെ ചെയ്യുന്നത് കണ്ടാൽ ഇതിന്റെ ഗൗരവം അവർക്ക് പറഞ്ഞു മനസിലാക്കി കൊടുക്കുക ചിലർ ഇതിനെകുറിച്ച് അറിയാത്തത് കൊണ്ടാവാം ഇങ്ങനെ ചെയ്യുന്നത് .

Leave a Reply

Your email address will not be published. Required fields are marked *