കൊതുകും വരില്ല പാറ്റകളും വരില്ല ജനലൊക്കെ തുറന്നിട്ടു കിടന്നോളൂ ഇതുണ്ടെങ്കിൽ

എത്ര പറഞ്ഞാലും തീരാത്ത അത്രയും ബുദ്ധിമുട്ടാണ് കൊതുകും പാറ്റകളും നമ്മുടെ വീട്ടിൽ കയറിയാൽ ഉണ്ടാകുന്നത് മഴക്കാലം വന്നാൽ കൊതുകുകൾ മാത്രമല്ല പലതരം പാറ്റകളും പ്രാണികളും നമ്മുടെ വീട്ടിലേക്ക് പ്രവേശിക്കും.ഇത് കാരണം നമുക്ക് വിശ്രമിക്കാൻ പോലും കഴിയില്ല അതുകൂടാതെ വീടിന് അകത്ത് വെച്ചിരിക്കുന്ന ഭക്ഷണ പാനീയങ്ങളിൽ പോലും പാറ്റകൾ പ്രവേശിക്കും പിന്നെ മഴ പെയ്താൽ ഉണ്ടാകുന്ന പാറ്റകൾ വർധിച്ചാൽ ഇവ വീട്ടിലേക്ക് കടന്നുവരും ലൈറ്റ് ഉള്ള ഭാഗത്തേക്ക് കൂടുതലായി ഇങ്ങനെയുള്ള പാറ്റകളെ കാണാൻ കഴിയും ഇത് നമുക്ക് വലയ ശല്യമാണ് മാത്രമല്ല മഴ കൂടുതലായി പെയ്യുന്ന ദിവസന്തങ്ങളിൽ കൊതുകുകൾ പെരുകും ഇവ നമ്മുടെ വീട്ടിലേക്ക് കടന്നുകഴിഞ്ഞാൽ പിന്നെ വലിയ ബുദ്ധിമുട്ട് തന്നെയാണ്.

ഇങ്ങനെയുള്ള സമയങ്ങളിൽ നമുക്ക് ഉപയോഗിക്കാൻ വേദനി നിരവധി ടിപ്പുകൾ ഉണ്ടെങ്കിലും പലതും നമുക്ക് ഫലം തരാറില്ല എന്നാൽ എല്ലായിപ്പോഴും നമുക്ക് ഫലം തരുന്ന ചിലത് നമുക്ക് തന്നെ സ്വന്തമായി ഉണ്ടാക്കാൻ കഴിയും.കൊതുകും പ്രാണികളും കടന്നുവരുന്നത് വീട്ടിലേക്ക് ആയതിനാൽ ഇവയെ ഒഴിവാക്കുന്ന രീതി ശ്രദ്ധിച്ചുവേണം തിരഞ്ഞെടുക്കാൻ കാരണം ഇന്ന് നിരവധി മാർഗ്ഗങ്ങൾ ഇതിനായുണ്ട്.അതുകൊണ്ട് എന്ത് ചെയ്‌താലും നമുക്ക് ദോഷം വരാത്ത രീതിയിൽ വേണം എല്ലാം ചെയ്യാൻ അങ്ങനെ നമുക്ക് വീടിന് അകത്തും ചെയ്യാൻ കഴിയുന്ന ഒരു നല്ല മാർഗ്ഗമുണ്ട് ഇത് നമുക്ക് സ്വയം ചെയ്യാൻ കഴിയും ഇതിനായി ആവശ്യമുള്ളത് വേപ്പിൻ ഇലയാണ് കുറച്ചു വേപ്പിൻ ഇല എടുത്ത ശേഷം അല്പം വെള്ളം കൂടി ഒഴിച്ച് നന്നായി ചൂടാക്കുക.

കുറച്ചു നേരം ചൂടാക്കുമ്പോൾ തന്നെ നമുക്കൊരു ലായനി ലഭിക്കും ഇത് ഒരു ബോട്ടിലിൽ ശേഖരിക്കുക ശേഷം അതിലേക്ക് രണ്ട് കർപ്പൂരം കൂടി പൊടിച്ചു ഇടുക എന്നിട്ടു നന്നായി മിക്സ് ചെയ്യണം അതിന് ശേഷം സാധാരണ കടകളിൽ നിന്നും വാങ്ങുന്ന കറന്റ് ഉപയിഗിക്കാൻ കഴിയുന്ന ചെറിയ ബോട്ടിലിൽ ഇവ നിറച്ചു ഉപയോഗിക്കുക ഇതിൽ നിന്നും വരുന്ന മണം കൊതുകുകൾക്കും പാറ്റകൾക്കും ഒട്ടും ഇഷ്ടമല്ല അത്കൊണ്ട് തന്നെ ഇവ വീടിന് അകത്തും പരിസരത്തും വരില്ല.

Leave a Reply

Your email address will not be published. Required fields are marked *